തിരുവനന്തപുരം:ചാനൽ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ.ന്യൂസ്18 കേരളം നടത്തിയ ചർച്ചയിലാണ് ചർച്ച ആരംഭിച്ച ഉടൻ തന്നെ നേതാവ് ഇറങ്ങിപ്പോയത്.

പ്രതികരണങ്ങളിൽ നിലവാര തകർച്ചയോ എന്ന വിഷയത്തിലായിരുന്നു ചർച്ച.രാജ്‌മോഹൻ ഉണ്ണിത്താന്റെ സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രസംഗത്തിന്റെ റിപ്പോർട്ട് പ്ലേ ചെയ്ത ശേഷം നിങ്ങൾ ആ സെക്രട്ടേറിയേറ്റ് നടയിൽ എന്തൊക്കെയാണ് വിളിച്ചുപറഞ്ഞത് എന്ന മാധ്യമ പ്രവർത്തകൻ ശരത്തിന്റെ ചോദ്യത്തിൽ പ്രകോപിതനായാണ് രാജ്‌മോഹൻ ഉണ്ണിത്താൻ മൈക്ക് ഊരിയിട്ട് എഴുനേറ്റ് പോയത്. രാജ്‌മോഹൻ ഉണ്ണിത്താൻ ഇല്ലാതെ മറ്റ് പാനലംഗങ്ങളുമായി ചർച്ച മുന്നോട്ടു പോകുകയും ചെയ്തു.