ന്യൂജേഴ്സി: ന്യൂജേഴ്സി അസംബ്ലി അംഗവും, ഇന്ത്യൻ വംശജനുമായ രാജ് മുഖർജിയെ ജനറൽ അസംബ്ലി മെജോറട്ടി വിപ്പായി അസംബ്ലി സ്പീക്കർക്രെയഗ് കഫ്ലിൻ നിയമിച്ചു.ജനുവരി 12 നാണ് ഇതു സംബന്ധിച്ചു ഔദ്യോഗീക പ്രഖ്യാപനം ഉണ്ടായത്.

ന്യൂജേഴ്സി സംസ്ഥാന ചരിത്രത്തിൽ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട ആദ്യഏഷ്യൻ അമേരിക്കനാണ് രാജ് മുഖർജി.നിരവധി ഹെൽത്ത് കെയർ ബിസിനസ്സ് സ്ഥാപനങ്ങളുടെ ഉടമസ്ഥനായ രാജ് മുൻയു.എസ്.മറീൻ കോർപ്സ് സെർജനും, ജേഴ്സി സിറ്റി മുൻ ഡെപ്യൂട്ടി
മേയറുമായിരുന്നു.

ന്യൂജേഴ്സി അസംബ്ലിയിലെ ഏക ഏഷ്യൻ അമേരിക്കൻ വംശജൻ കൂടിയാണ് മുഖർജി.ഇന്ത്യയിൽ നിന്നും മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ എത്തിയെങ്കിലുംസ്വന്ത പരിശ്രമമൂലമാണ് ഹൈസ്‌ക്കൂൾ, കോളേജ് വിദ്യാഭ്യാസംപൂർത്തീകരിച്ചത്. സാമ്പത്തിക കാരണങ്ങളാൽ മാതാപിതാക്കൾക്ക് തിരിച്ചുഇന്ത്യയിലേക്ക് പോകേണ്ടി വന്നതിനാലാണത്.

എല്ലാവരാലും ആദരിക്കപ്പെടുന്ന മുഖർജി തന്റെ സ്ഥാന ലബ്ധിയിൽസംതൃപ്തനാണ്. ന്യൂജേഴ്സി ജനങ്ങളെ സേവിക്കാനുള്ള അവസരം ക്രിയാത്മകമായിപ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.