- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ നിർമ്മാതാവ് രാജ ചെറിയാൻ അന്തരിച്ചു; ദീർഘകാലം കെ.എസ്.യു, യൂത്ത് കോൺഗ്രസ് തൃശൂർ ജില്ല ഭാരവാഹി ആയും സേവനം
കുന്നംകുളം: മലയാള സിനിമ മുൻകാല നിർമ്മാതാവും കുന്നംകുളം സ്വദേശിയുമായ രാജ ചെറിയാൻ (72) അന്തരിച്ചു. കുന്നംകുളം കിടങ്ങൻ ചിരിയാക്കുവിന്റെ മകൻ അഡ്വ. രാജ ചെറിയാൻ 1982ൽ മോഹൻലാൽ, മമ്മൂട്ടി, രതീഷ്, സറീന വഹാബ് എന്നിവർ അഭിനയിച്ച എന്തിനോ പൂക്കുന്ന പൂക്കൾ, തീരെ പ്രതീക്ഷിക്കാതെ, കൈയെത്തും ദൂരത്ത്, ഒരു മുഖം പല മുഖം, തീരെ പ്രതീക്ഷിക്കാതെ തുടങ്ങി നിരവധി ചലച്ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു.
ദീർഘകാലം കെ.എസ്.യു, യൂത്ത് കോൺഗ്രസ് തൃശൂർ ജില്ല ഭാരവാഹിയായിരുന്നു. അടുപ്പുട്ടി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി കൈസ്ഥാനിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരസ. മക്കൾ: റവിൻസ് (എ.വി.പി കൺസിം ഇന്ത്യ, ചെന്നൈ), രജത് (ലേണിങ് ഡയറക്ടർ കേപ് ജെമിനി, ബംഗളൂരു). മരുമക്കൾ: പ്രീത, അമൃത. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.
Next Story