ഇർവിങ്(ഡാളസ്): കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്ന അമേരിക്കൻവിദ്യാർത്ഥികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനുള്ള സാധ്യതകൾകുറഞ്ഞുവരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനവുംഉറപ്പാക്കേണ്ടതു അനിവാര്യമാണെന്ന് ഷിക്കാഗോയിൽ നിന്നുള്ള ഇന്ത്യൻവംശജനും, യു.എസ്. കോൺഗ്രസ്മാനുമായ രാജാകൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു. ഇതിനനുകൂലമായി പെർകിൻസ് ആക്ട്(Perkins ACT) താനും,റിപ്പബ്ലിക്കൻ പ്രതിനിധി ഗ്ലെൻ തോമസ്സണും(Glen Thompson) ചേർന്ന്യു.എസ്. ഹൗസിൽ അവതരിപ്പിച്ച ലൊ വോട്ടിനിട്ട് ഐക്യകണ്ടേനെപാസ്സാക്കിയതായും കൃഷ്ണമൂർത്തി പറഞ്ഞു.

ജൂൺ 24ന് ഡാളസ്സിൽ കൃഷ്ണമൂർത്തിയുടെ തിരഞ്ഞെടുപ്പു ഫണ്ട്സമാഹരണ യോഗത്തിൽ ആനുകാലിക വിഷയങ്ങളെ കുറിച്ച് പ്രതിപാദിക്കുകയായിരുന്നുമൂർത്തി.ഡാളസ് ഫ്രണ്ട്‌സ ഓഫ് കൃഷ്ണമൂർത്തി സംഘടനയുടെ ആഭിമുഖ്യത്തിൽഇർവിംഗിലുള്ള ചെട്ടിനാട് റസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽപ്രസിഡന്റ് ഡോ.പ്രസാദ് തോട്ടക്കൂറ അദ്ധ്യക്ഷത വഹിച്ചു. 2018 ൽനടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും ഷിക്കാഗോയിൽ നിന്നും മത്സരിക്കുന്നുണ്ടെന്നും, എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്നുംകൃഷ്ണമൂർത്തി പറഞ്ഞു.

തുടർന്നു യോഗത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ ചോദ്യങ്ങൾക്ക്ഉചിതമായി മറുപടി നൽകി. യു.എസ്. ഹൗസിൽ കൊണ്ടുവരുന്ന ട്രമ്പകെയറിനോടുള്ള അസംതൃപ്തി കൃഷ്ണമൂർത്തി പ്രകടിപ്പിച്ചു. പോൾപാണ്ഡ്യൻ, എം വിഎൽ. പ്രസാദ്, കിഷോർ, ശ്രീധർ തുടങ്ങിയവർ
യോഗത്തിൽ പ്രസംഗിച്ചു. തിരഞ്ഞെടുപ്പു ഫണ്ട് സമാഹരണ യോഗത്തിന്റെ മുഖ്യ സംഘാടകരിലൊരാളും, ഡാളസ് മലയാളി കമ്മ്യൂണിറ്റിയിൽ അറിയപ്പെടുന്നവ്യക്തിയുമായ തിയോഫിൻ ചാമക്കാല നന്ദി പറഞ്ഞു. ഇന്ത്യ പ്രസ് ക്ലബ് ഓഫ്‌നോർത്ത് അമേരിക്കായെ പ്രതിനിധീകരിച്ചു. പി.പി.ചെറിയാനും യോഗത്തിൽപങ്കെടുത്തു.