ഷിക്കാഗോ : ഇല്ലിനോയ്സ് ഡമോക്രാറ്റിക് കോൺഗ്രസ് അംഗം രാജാകൃഷ്ണമൂർത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏപ്രിൽ 6ന് കൂടിക്കാഴ്ച നടത്തി.റിപ്പബ്ലിക്കൻ ഡമോക്രാറ്റ് യുഎസ് കോൺഗ്രസ്സിലെഏഴംഗങ്ങൾ ഏപ്രിൽ 4 മുതൽ 7 വരെ ഇന്ത്യയിൽ പര്യടനംനടത്താനെത്തിയതായിരുന്നു.

വ്യവസായം, സുരക്ഷാ കോർഡിനേഷൻ, പരസ്പര സഹകരണം തുടങ്ങിയവിഷയങ്ങളെ കുറിച്ചു ഉന്നതതല ചർച്ച നടത്തുന്നതിനാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ക്ഷണമനുസരിച്ച് യുഎസ് കോൺഗ്രസ് അംഗങ്ങൾഡൽഹിയിൽ എത്തിയത്.അമേരിക്കയും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യൻപ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും വളരെ അനുകൂല പ്രതികരണമാണ്ലഭിച്ചതെന്ന് ഇല്ലിനോയ്സിൽ എത്തിച്ചേർന്ന കൃഷ്ണമൂർത്തി ഒരുപ്രസ്താവനയിൽ അറിയിച്ചു.യുഎസ് കോൺഗ്രസ് അംഗങ്ങളുമായി ചർച്ചയുടെകൂടുതൽ വിശദാംശങ്ങൾ പങ്കിടുമെന്നും കൃഷ്ണമൂർത്തി പറഞ്ഞു.

വ്യവസായ മന്ത്രി സുരേഷ് പ്രഭു, കമ്മ്യുണിക്കേഷൻ മന്ത്രി രവിശങ്കർപ്രസാദ്, എം.ജെ.അക്‌ബർ തുടങ്ങിയവരുമായി ഉന്നതതല സംഘം ചർച്ചകൾനടത്തി. ഹൈദരബാദിലെ വ്യവസായ മേഖലകൾ ടീമംഗങ്ങൾ സന്ദർശിച്ചു.തെലങ്കാന സ്റ്റേറ്റ് മന്ത്രി കെ. ടി. രാമറാവുമായി സംഘം ചർച്ച നടത്തി.