ഷിക്കാഗൊ: ഒബാമയുടെ ഭരണക്കാലത്ത് ഇന്ത്യയുമായി തുടങ്ങിവെച്ച സുഹൃദ്ബന്ധം പ്രസിഡന്റ് ഡൊണാൾഡ് കൂടുതൽ മെച്ചപ്പെടുത്തിയതായി ഷിക്കാഗോയിൽ നിന്നുള്ള ഡമോക്രാറ്റിക്ക് കോൺഗ്രസ് അംഗവും, ഇന്ത്യൻ വംശജനുമായ രാജാകൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് 3ന് ഇന്ത്യൻ വിദേശവകുപ്പു മന്ത്രി കാര്യാലയം ഡൽഹിയിൽ സംഘടിപ്പിച്ച യു.എസ്. ഇന്ത്യ ഫോറത്തിന്റെ ഉൽഘാടന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കൃഷ്ണമൂർത്തി.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇന്ത്യയു.എസ്. ബന്ധം വിവിധ മേഖലകളിൽ ശക്തിപ്പെട്ടു എന്നുള്ളത് ആഗോളതലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടതായി കൃഷ്ണമൂർത്തി പറഞ്ഞു. അമേരികക് എന്നും ഇന്ത്യഅനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഉൽഘാടന സമ്മേളനത്തിനുശേഷം ഇന്ത്യൻ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം ഡൽഹിയിലെ വസതിയിൽ ഇരുവരും 20 മിനിട്ടു നേരം ചർച്ച നടത്തി.

രാഷ്ട്രപതി ഭവനിൽ നിന്നും ഒരു മൈൽ അകലെയുള്ള വില്ലിങ്ടൺ ആശുപത്രി (ഇപ്പോൾ, രാം മനോഹർ ലോഹ്യ ആശുപ്രതി) യിലായിരുന്ന തന്റെ ജനനമെന്നും, ഇന്ത്യ തന്റെ ജന്മദേശമാണെന്നും കൃഷ്ണമൂർത്തി പറഞ്ഞു.

ഷിക്കാഗൊയിൽ നിന്നും യു.എസ്. കോൺഗ്രസ്സിൽ എത്തിയതിനുശേഷം, പ്രധാനമന്ത്രി പല തവണ അമേരിക്ക സന്ദർശിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാലും നേരിൽ കണ്ടു സംസാരിക്കാൻ കഴിഞ്ഞില്ലെന്നും, ഇതു തന്റെ ആദ്യ സന്ദർശനമാണെന്നും കൃഷ്ണമൂർത്തി പറഞ്ഞു. പ്രധാനമന്ത്രിയെ ഷിക്കാഗൊ സന്ദർശിക്കുന്നതിന് ക്ഷണിച്ചതായി മൂർത്തി വെളിപ്പെടുത്തി