- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ ഹിന്ദുമതവിശ്വാസികൾ മരിച്ചാൽ അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന രാജഗോപാൽ പരമേശ്വരൻ പിള്ള അബുദാബിയിൽ അന്തരിച്ചു; ബാങ്ക് ഓഫ് ഷാർജയുടെ അബൂദബി ബ്രാഞ്ചിൽ ഓഫീസറായിരുന്ന രാജഗോപാലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു വരും
അബുദാബി: അബുദാബിയിൽ ഹിന്ദുമതവിശ്വാസികൾ മരിച്ചാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പാലക്കാട് സ്വദേശി രാജേട്ടൻ എന്ന രാജഗോപാൽ പരമേശ്വരൻ പിള്ള (62) അബുദാബിയിൽ അന്തരിച്ചു. 25 വർഷമായി ബാങ്ക് ഓഫ് ഷാർജയുടെ അബൂദബി ബ്രാഞ്ചിൽ ഓഫീസറായിരുന്നു. ഹൃദയസംബന്ധമായ അസുഖം മൂലം മൂന്നു മാസമായി അബൂദബിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. അബൂദബി ശൈഖ് ഖലീഫ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. തിങ്കഴാഴ്ച ഉച്ചക്കുശേഷം മൂന്നുമണിക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം നാട്ടിൽ കൊണ്ടുപോകും മുമ്പുള്ള നടപടിക്രമങ്ങൾ നടക്കും. അബൂദബിയിലെ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന മീര രാജഗോപാലാണ് ഭാര്യ. മകൻ വിഭു ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ആത്മീയ വിഷയങ്ങളിലും പൂജാകളിലും ഏറെ അവഗാഹമുണ്ടായിരുന്ന ഇദ്ദേഹമാണ് പ്രവാസഭൂമിയിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടി
അബുദാബി: അബുദാബിയിൽ ഹിന്ദുമതവിശ്വാസികൾ മരിച്ചാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പാലക്കാട് സ്വദേശി രാജേട്ടൻ എന്ന രാജഗോപാൽ പരമേശ്വരൻ പിള്ള (62) അബുദാബിയിൽ അന്തരിച്ചു. 25 വർഷമായി ബാങ്ക് ഓഫ് ഷാർജയുടെ അബൂദബി ബ്രാഞ്ചിൽ ഓഫീസറായിരുന്നു.
ഹൃദയസംബന്ധമായ അസുഖം മൂലം മൂന്നു മാസമായി അബൂദബിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. അബൂദബി ശൈഖ് ഖലീഫ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. തിങ്കഴാഴ്ച ഉച്ചക്കുശേഷം മൂന്നുമണിക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം നാട്ടിൽ കൊണ്ടുപോകും മുമ്പുള്ള നടപടിക്രമങ്ങൾ നടക്കും.
അബൂദബിയിലെ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന മീര രാജഗോപാലാണ് ഭാര്യ. മകൻ വിഭു ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ആത്മീയ വിഷയങ്ങളിലും പൂജാകളിലും ഏറെ അവഗാഹമുണ്ടായിരുന്ന ഇദ്ദേഹമാണ് പ്രവാസഭൂമിയിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കയക്കുന്നതിനു മുന്നോടിയായുള്ള കർമങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. അബുദബിയിലെ സാമൂഹിക സംഘടനകളുടെ ചടങ്ങളുകളിലും ഇദ്ദേഹം പൂജകൾ നിർവഹിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.