- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ദുചൂഡനും ഭരത് ചന്ദ്രനും ജഗന്നാഥനും അരങ്ങുവാണതു രാജാമണിയുടെ തകർപ്പൻ ഈണത്തിന്റെ ചുവടുപിടിച്ച്; പഞ്ച് ഡയലോഗിനുശേഷം നായകൻ മുന്നേറുമ്പോൾ ഇനി ഈ സംഗീതജ്ഞൻ നൊമ്പരപ്പെടുത്തുന്ന ഓർമയാകും; അവസാനിക്കുന്നത് മലയാള സിനിമയിലെ ഒരു യുഗം തന്നെ
കൊച്ചി: ഒരു കാലഘട്ടത്തിൽ മിക്കവാറും എല്ലാ സിനിമകളുടെയും ടൈറ്റിൽ കാർഡിൽ എഴുതി വരുന്ന ഒരു വരിയുണ്ട്. 'പശ്ചാത്തല സംഗീതം രാജാമണി'. മലയാള സിനിമയിൽ പശ്ചാത്തല സംഗീതത്തിനു പുതിയ മാനം പകർന്ന ഈ കലാകാരൻ വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു യുഗം തന്നെയാണ്.ജോൺസൺ എന്ന അതുല്യ സംഗീതപ്രതിഭയെ ഗുരുവായി മനസിൽകണ്ട് അദ്ദേഹം വെട്ടിത്തെളിച്ച പാതയിലൂടെയ

X
കൊച്ചി: ഒരു കാലഘട്ടത്തിൽ മിക്കവാറും എല്ലാ സിനിമകളുടെയും ടൈറ്റിൽ കാർഡിൽ എഴുതി വരുന്ന ഒരു വരിയുണ്ട്. 'പശ്ചാത്തല സംഗീതം രാജാമണി'. മലയാള സിനിമയിൽ പശ്ചാത്തല സംഗീതത്തിനു പുതിയ മാനം പകർന്ന ഈ കലാകാരൻ വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു യുഗം തന്നെയാണ്.
ജോൺസൺ എന്ന അതുല്യ സംഗീതപ്രതിഭയെ ഗുരുവായി മനസിൽകണ്ട് അദ്ദേഹം വെട്ടിത്തെളിച്ച പാതയിലൂടെയാണു രാജാമണി എന്ന സംഗീതസംവിധായകനും മുന്നേറിയത്. പ്രമുഖ സംഗീതസംവിധായകരിൽ പലരും പശ്ചാത്തലസംഗീതം എന്ന മേഖലയിൽ പിന്നോട്ടു പോകുമ്പോൾ ധൈര്യപൂർവം ഈ ജോലി ഏറ്റെടുത്തു വിജയിപ്പിച്ച സംഗീതജ്ഞനാണു രാജാമണി.
അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇന്ത്യൻ സിനിമക്ക് നഷ്ടമാകുന്നത് പകരം വെക്കാനില്ലാത്ത മ്യൂസിക് സ്‌കോററെയാണ്. ദി കിംഗിലെ ജോസഫ് അലക്‌സും, കമ്മീഷണറായ ഭരത് ചന്ദ്രനും, ആറാം തമ്പുരാനിലെ ജഗന്നാഥനും, നരസിംഹത്തിലെ ഇന്ദുചൂഡനും തീയറ്ററുകളിൽ ജനക്കൂട്ടത്തെ ഇളക്കിമറിക്കുന്ന ഡയലോഗ് അടിച്ചു പുറം തിരിഞ്ഞു നടക്കുമ്പോൾ ആരാധകരുടെ കൈയടികളുടെ ആരവങ്ങൾക്കൊപ്പം ചലിച്ചത് രാജാമണിയുടെ പശ്ചാത്തല സംഗീതമായിരുന്നു.
അതുകൊണ്ടു തന്നെ പൗരുഷം നിറഞ്ഞ മലയാള സിനിമയിലെ അമാനുഷിക കഥാപാത്രങ്ങളെ മനസ്സിൽ ഓർക്കുമ്പോൾ രാജാമണിയുടെ മ്യുസിക് സ്‌കോറും മനസ്സിൽ ഒപ്പം ഈണം ഇടും. ഒരു വില്ലന് മലയാളത്തിൽ ആദ്യമായി സ്‌കോർ കൊടുത്തു വിജയിപ്പിച്ച ആദ്യ മ്യൂസിഷ്യനും രാജാമണി മാത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത എഫ്.ഐ.ആർ എന്നാ ചിത്രത്തിലെ നരേന്ദ്രനാഥഷെട്ടി കുട നിവർത്തി വെള്ളിത്തിരയിലേക്കെത്തുമ്പോൾ ഒഴുകിയെത്തുന്ന രാജാമണിയുടെ ഈണവും മലയാളികൾ മറക്കില്ല. 10 ഭാഷകളിലായി 725 സിനിമകളിലാണ് രാജാമണി പശ്ചാത്തല സംഗീതമൊരുക്കിയത്.
ബി എ ചിദംബരനാഥ് എന്നാ സംഗീതസംവിധായകന്റെ മകനാണു രാജാമണി. എങ്കിലും ആദ്യകാലത്തു മണി എന്ന സംഗീതജ്ഞൻ കൂടുതൽ അറിയപ്പെട്ടിരുന്നത് ജോൺസൺ മാഷിന്റെ അസിസ്റ്റന്റ് എന്ന രീതിയിലാണ്. സംഗീത ജീവിതത്തിൽ ആദ്യഘട്ടത്തിൽ ദേവരാജൻ മാഷിന്റെ കിഴിൽ ഗിത്താറിസ്റ്റ് ആയിരുന്നു. പിന്നീട് ജോൺസൺ സ്വതന്ത്ര സംഗീത സംവിധായകനായപ്പോൾ മണി ഒപ്പം കൂടി. മലയാള സംഗീതലോകത്തിന്റെ മുടിച്ചൂടാമന്നൻ ആയിരുന്ന ചിദംബര നാഥിന്റെ മകനായിരുന്നു രാജാമണി എങ്കിലും ജോൺസണെയായിരുന്നു അദ്ദേഹം ഗുരുസ്ഥാനത്തു കണ്ടിരുന്നത്. ജോൺസൺ ശിഷ്യന് സംഗീതത്തിന്റെ വാതായനങ്ങൾ തുറന്നു കൊടുത്തു.
1985 ൽ നുള്ളി നോവിക്കാതെ എന്ന ചിത്രത്തിലൂടെ രാജാമണി സ്വതന്ത്ര സംഗീത സംവിധായകൻ ആയി. പിന്നീട് വന്ന രാജാമണി സംഗീതത്തെ മലയാളികൾ ഏറ്റുപാടി. പശ്ചാത്തലമൊരുക്കിയപ്പോൾ കൈയടിച്ചു, കണ്ണീരിലാക്കി.
താളവട്ടത്തിലെ 'കൂട്ടിൽ നിന്നും' എന്ന ഗാനവും ഏകലവ്യനിലെ നന്ദാകിഷോരാ ഹരേ, രാത്രിലില്ലികൾ പൂത്തപോൽ എന്നീ ഗാനങ്ങളും രാജാമണിയിൽ പിറവികൊണ്ടതാണ്. സ്ഥലത്തെ പ്രധാന പയ്യൻസ്, മാണിക്യ ചെമ്പഴുക്ക, അരമനവീടും അഞ്ഞൂറേക്കറും, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങി നിരവധി സിനിമകൾക്കു ഈണമിട്ടു.
ജോൺസൺ എന്ന അതുല്യ സംഗീതപ്രതിഭയെ ഗുരുവായി മനസിൽകണ്ട് അദ്ദേഹം വെട്ടിത്തെളിച്ച പാതയിലൂടെയാണു രാജാമണി എന്ന സംഗീതസംവിധായകനും മുന്നേറിയത്. പ്രമുഖ സംഗീതസംവിധായകരിൽ പലരും പശ്ചാത്തലസംഗീതം എന്ന മേഖലയിൽ പിന്നോട്ടു പോകുമ്പോൾ ധൈര്യപൂർവം ഈ ജോലി ഏറ്റെടുത്തു വിജയിപ്പിച്ച സംഗീതജ്ഞനാണു രാജാമണി.
അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇന്ത്യൻ സിനിമക്ക് നഷ്ടമാകുന്നത് പകരം വെക്കാനില്ലാത്ത മ്യൂസിക് സ്‌കോററെയാണ്. ദി കിംഗിലെ ജോസഫ് അലക്‌സും, കമ്മീഷണറായ ഭരത് ചന്ദ്രനും, ആറാം തമ്പുരാനിലെ ജഗന്നാഥനും, നരസിംഹത്തിലെ ഇന്ദുചൂഡനും തീയറ്ററുകളിൽ ജനക്കൂട്ടത്തെ ഇളക്കിമറിക്കുന്ന ഡയലോഗ് അടിച്ചു പുറം തിരിഞ്ഞു നടക്കുമ്പോൾ ആരാധകരുടെ കൈയടികളുടെ ആരവങ്ങൾക്കൊപ്പം ചലിച്ചത് രാജാമണിയുടെ പശ്ചാത്തല സംഗീതമായിരുന്നു.
അതുകൊണ്ടു തന്നെ പൗരുഷം നിറഞ്ഞ മലയാള സിനിമയിലെ അമാനുഷിക കഥാപാത്രങ്ങളെ മനസ്സിൽ ഓർക്കുമ്പോൾ രാജാമണിയുടെ മ്യുസിക് സ്‌കോറും മനസ്സിൽ ഒപ്പം ഈണം ഇടും. ഒരു വില്ലന് മലയാളത്തിൽ ആദ്യമായി സ്‌കോർ കൊടുത്തു വിജയിപ്പിച്ച ആദ്യ മ്യൂസിഷ്യനും രാജാമണി മാത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത എഫ്.ഐ.ആർ എന്നാ ചിത്രത്തിലെ നരേന്ദ്രനാഥഷെട്ടി കുട നിവർത്തി വെള്ളിത്തിരയിലേക്കെത്തുമ്പോൾ ഒഴുകിയെത്തുന്ന രാജാമണിയുടെ ഈണവും മലയാളികൾ മറക്കില്ല. 10 ഭാഷകളിലായി 725 സിനിമകളിലാണ് രാജാമണി പശ്ചാത്തല സംഗീതമൊരുക്കിയത്.
ബി എ ചിദംബരനാഥ് എന്നാ സംഗീതസംവിധായകന്റെ മകനാണു രാജാമണി. എങ്കിലും ആദ്യകാലത്തു മണി എന്ന സംഗീതജ്ഞൻ കൂടുതൽ അറിയപ്പെട്ടിരുന്നത് ജോൺസൺ മാഷിന്റെ അസിസ്റ്റന്റ് എന്ന രീതിയിലാണ്. സംഗീത ജീവിതത്തിൽ ആദ്യഘട്ടത്തിൽ ദേവരാജൻ മാഷിന്റെ കിഴിൽ ഗിത്താറിസ്റ്റ് ആയിരുന്നു. പിന്നീട് ജോൺസൺ സ്വതന്ത്ര സംഗീത സംവിധായകനായപ്പോൾ മണി ഒപ്പം കൂടി. മലയാള സംഗീതലോകത്തിന്റെ മുടിച്ചൂടാമന്നൻ ആയിരുന്ന ചിദംബര നാഥിന്റെ മകനായിരുന്നു രാജാമണി എങ്കിലും ജോൺസണെയായിരുന്നു അദ്ദേഹം ഗുരുസ്ഥാനത്തു കണ്ടിരുന്നത്. ജോൺസൺ ശിഷ്യന് സംഗീതത്തിന്റെ വാതായനങ്ങൾ തുറന്നു കൊടുത്തു.1985 ൽ നുള്ളി നോവിക്കാതെ എന്ന ചിത്രത്തിലൂടെ രാജാമണി സ്വതന്ത്ര സംഗീത സംവിധായകൻ ആയി. പിന്നീട് വന്ന രാജാമണി സംഗീതത്തെ മലയാളികൾ ഏറ്റുപാടി. പശ്ചാത്തലമൊരുക്കിയപ്പോൾ കൈയടിച്ചു, കണ്ണീരിലാക്കി.
താളവട്ടത്തിലെ 'കൂട്ടിൽ നിന്നും' എന്ന ഗാനവും ഏകലവ്യനിലെ നന്ദാകിഷോരാ ഹരേ, രാത്രിലില്ലികൾ പൂത്തപോൽ എന്നീ ഗാനങ്ങളും രാജാമണിയിൽ പിറവികൊണ്ടതാണ്. സ്ഥലത്തെ പ്രധാന പയ്യൻസ്, മാണിക്യ ചെമ്പഴുക്ക, അരമനവീടും അഞ്ഞൂറേക്കറും, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങി നിരവധി സിനിമകൾക്കു ഈണമിട്ടു.
മലയാളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യൻ സിനിമയിലെ പകരക്കാരില്ലാത്ത പശ്ചാത്തല സംഗീതജ്ഞനായിരുന്നു രാജാമണി. പഞ്ച് ഡയലോഗിനു ശേഷം തിരിഞ്ഞു നടക്കുന്ന മലയാള നായക പൗരുഷത്തോടൊപ്പം ഇനിയാ സംഗീതം കേൾക്കില്ല.
Next Story