- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഹുബലിക്ക് ശേഷം ബിഗ് ബജറ്റ് ചിത്രവുമായി രാജമൗലി എത്തുന്നു; 300 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ചിത്രത്തിൽ ജൂനിയർ എൻടിആറും രാം ചരണും പ്രധാന വേഷത്തിൽ
ഹൈദരാബാദ്: ബാഹുബലിക്ക് ശേഷം രാജമൗലി ബിഗ് ബജറ്റ് ചിത്രവുമായി രാജമൗലി എത്തുന്നു. ട്രിപ്പിൾ ആർ (RRR) എന്നാണ് ചിത്രത്തിന്റെ പേര് . ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഡിവിവി ദനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. 300 കോടിരൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ഇക്കാര്യം ദനയ്യ തന്നെയാണ് വെളിപ്പെടുത്തിയത്. ചിത്രത്തിലെ മറ്റ് താരങ്ങളെ തെരഞ്ഞെടുത്തിട്ടില്ല. ഈ മാസം ഒക്ടോബറോടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന് വേണ്ടി മാർച്ച് മാസം ജൂനിയർ എൻടിആറും രാംചരണും ലോസ് ഏഞ്ചൽസിൽ നടന്ന പത്ത് ദിവസത്തെ വർക്ക് ഷോപ്പിൽ പങ്കെടുത്തിരുന്നു. ഇരുവരുടെയും ചിത്രത്തിലെ ലുക്ക് തീരുമാനിക്കാൻ അന്താരാഷ്ട്ര ഫോട്ടോഗ്രാഫർമാരുടെ നേതൃത്വത്തിൽ ഫോട്ടോഷൂട്ടും നടന്നിരുന്നു.
ഹൈദരാബാദ്: ബാഹുബലിക്ക് ശേഷം രാജമൗലി ബിഗ് ബജറ്റ് ചിത്രവുമായി രാജമൗലി എത്തുന്നു. ട്രിപ്പിൾ ആർ (RRR) എന്നാണ് ചിത്രത്തിന്റെ പേര് . ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഡിവിവി ദനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. 300 കോടിരൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ഇക്കാര്യം ദനയ്യ തന്നെയാണ് വെളിപ്പെടുത്തിയത്.
ചിത്രത്തിലെ മറ്റ് താരങ്ങളെ തെരഞ്ഞെടുത്തിട്ടില്ല. ഈ മാസം ഒക്ടോബറോടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന് വേണ്ടി മാർച്ച് മാസം ജൂനിയർ എൻടിആറും രാംചരണും ലോസ് ഏഞ്ചൽസിൽ നടന്ന പത്ത് ദിവസത്തെ വർക്ക് ഷോപ്പിൽ പങ്കെടുത്തിരുന്നു. ഇരുവരുടെയും ചിത്രത്തിലെ ലുക്ക് തീരുമാനിക്കാൻ അന്താരാഷ്ട്ര ഫോട്ടോഗ്രാഫർമാരുടെ നേതൃത്വത്തിൽ ഫോട്ടോഷൂട്ടും നടന്നിരുന്നു.
Next Story