ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്നത് മഹാഭാരത കഥയാണെന്ന കാര്യം ഏറെ നാളായി വാർത്തകളിൽ നിറയുന്നുണ്ട്. ഇപ്പോഴിതാ ബാഹുബലി 2 തിയേറ്ററുകളിൽ എത്താനായി തയ്യാറെടുക്കുന്ന സമയത്ത് രാജമൗലിയുടെ അടുത്ത ചിത്രത്തെ പറ്റിയുള്ള വിശേഷങ്ങളാണ് പ്രചരിക്കുന്നത്.

യെ ആസ്പദമാക്കി 400 കോടിയുടെ ബ്രഹ്മാണ്ഡപ്രോജക്ടാണ്് രാജമൗലി ഒരുക്കുന്നത്. അഭിനയിക്കുന്നതാവട്ടെ സിനിമാ ലോകത്തെ മികച്ച അഭിനേതാക്കളായ രജനീകാന്ത്, ആമിർ ഖാൻ, മോഹൻലാൽ എന്നിവരും.. കുറച്ച് ദിവസങ്ങൾക്കുള്ളിൽ രാജമൗലി തന്റെ പുതിയ ചിത്രം അനൗൺസ് ചെയ്യുമെന്നാണ് സൂചന.

ബാഹുബലിക്കു വേണ്ടി മൂന്നരവർഷം മാറ്റിവച്ച രാജമൗലി ഈ പ്രോജ്കടിന് വേണ്ടി അഞ്ച് വർഷമായിരിക്കും മാറ്റി വയ്ക്കുക. മഹാഭാരതത്തെ ആസ്പദമാക്കി എപിക് ട്രൈലോജിയാണ് രാജമൗലി ഒരുക്കുന്നത്. അടുത്തിടെ ഒരു ദേശീയചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയതിന് ശേഷം ചിത്രം അനൗൺസ് ചെയ്യും. ബാഹുബലി പോലെ തന്നെ നൂതനസാങ്കേതികവിദ്യയുടെ സഹായത്തോടെ തന്നെയാണ് മഹാഭാരതം ചിത്രീകരിക്കുക.400 കോടി ചെലവിൽ ഒരുക്കുന്ന സിനിമ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ബോളിവുഡിൽ നിന്നും തെന്നിന്ത്യയിൽ നിന്നുമുള്ള സൂപ്പർതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നും. മഹാഭാരതം സിനിമയാകുമ്പോൾ അതിൽ അഭിനയിക്കാൻ ആമിറും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

നാലു ഭാഗങ്ങളിലായി വരുന്ന ഈ സിനിമ പൂർത്തിയാക്കാൻ ആറുവർഷമെങ്കിലും വേണ്ടി വരുമെന്നാണ് സൂചന.ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിയുടെ രണ്ടാംഭാഗം പൂർത്തിയാക്കുന്ന തിരക്കിലാണ് രാജമൗലിയിപ്പോൾ. അതിനുശേഷം മാത്രമെ ഈ സിനിമയെ കുറിച്ച് ചിന്തിക്കുകയുള്ളൂ. മൂവരുടേയും കഥാപാത്രങ്ങൾ സംബന്ധിച്ചും തീരുമാനമായിട്ടില്ല.

ഏപ്രിൽ 28 നാണ് ബാഹുബലി 2 പുറത്തിറങ്ങുന്നത്. പ്രേക്ഷക പ്രീതിക്കൊപ്പം ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്ന ഖ്യാതിയും സ്വന്തമാക്കിയ ചിത്രമാണ് ബാഹുബലി. രാജമൗലി തന്നെ സംവിധാനം ചെയ്യുന്ന റാമോജി ഫിലിം സിറ്റിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. കേരളത്തിൽ കണ്ണൂരിലും ചിത്രം ഷൂട്ട് ചെയ്തിരുന്നു.