- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാനടി കണ്ട എസ് എസ് രാജമൗലി ദുൽഖറിന്റെ കടുത്ത ആരാധകനായി; സാവിത്രിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തിച്ച ഡിക്യുവിനെയും കീർത്തിയെയും പുകഴ്ത്തി സംവിധായകൻ
തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന ചിത്രം ദുൽഖർ നായകനായ മഹാനടി തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി തുടരുകയാണ്.ഇപ്പോഴിതാ മഹാനടി കണ്ടതിന് ശേഷം ഇപ്പോൾ ദുൽഖർ സൽമാന്റെ ആരാധകനായി മാറിയെന്ന് ബാഹുബലി സംവിധായകൻ എസ്എസ് രാജമൗലിയും ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ്. സിനിമയിൽ അതിമനോഹരമാണ് ദുൽഖറിന്റെ അഭിനയമെന്നും എന്നും രാജമൗലി പറഞ്ഞു. താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് സാവിത്രിയായുള്ള കീർത്തി സുരേഷിന്റെ അഭിനയം. ആ അതുല്യപ്രതിഭയെ ജീവിതത്തിലേക്ക് കീർത്തി മടക്കി കൊണ്ടുവന്നുവെന്നും രാജമൗലി പറഞ്ഞു. സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതകഥ പറയുന്ന മഹാനടി ഇന്നലെയാണ്് തിയേറ്ററുകളിൽ എത്തിയത്. ദുൽഖർ സൽമാന്റെ തെലുങ്ക് സിനിമാ പ്രവേശനത്തിന് തുടക്കം കുറിക്കുന്ന ചിത്രത്തിൽ കീർത്തി സുരേഷ്, സാമന്ത, കാജൾ അഗർവാൾ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ തെലുങ്ക് സിനിമാ പ്രവേശനത്തിന് തുടക്കം കുറിക്കുന്ന ചിത്രമായ മഹാനടി സംവിധാനം ചെയ്തത് അശ്വിൻ നാഗാണ്. ജെമിനി ഗണേശനായി ദുൽ
തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന ചിത്രം ദുൽഖർ നായകനായ മഹാനടി തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി തുടരുകയാണ്.ഇപ്പോഴിതാ മഹാനടി കണ്ടതിന് ശേഷം ഇപ്പോൾ ദുൽഖർ സൽമാന്റെ ആരാധകനായി മാറിയെന്ന് ബാഹുബലി സംവിധായകൻ എസ്എസ് രാജമൗലിയും ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ്.
സിനിമയിൽ അതിമനോഹരമാണ് ദുൽഖറിന്റെ അഭിനയമെന്നും എന്നും രാജമൗലി പറഞ്ഞു. താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് സാവിത്രിയായുള്ള കീർത്തി സുരേഷിന്റെ അഭിനയം. ആ അതുല്യപ്രതിഭയെ ജീവിതത്തിലേക്ക് കീർത്തി മടക്കി കൊണ്ടുവന്നുവെന്നും രാജമൗലി പറഞ്ഞു.
സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതകഥ പറയുന്ന മഹാനടി ഇന്നലെയാണ്് തിയേറ്ററുകളിൽ എത്തിയത്. ദുൽഖർ സൽമാന്റെ തെലുങ്ക് സിനിമാ പ്രവേശനത്തിന് തുടക്കം കുറിക്കുന്ന ചിത്രത്തിൽ കീർത്തി സുരേഷ്, സാമന്ത, കാജൾ അഗർവാൾ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.
ദുൽഖർ സൽമാന്റെ തെലുങ്ക് സിനിമാ പ്രവേശനത്തിന് തുടക്കം കുറിക്കുന്ന ചിത്രമായ മഹാനടി സംവിധാനം ചെയ്തത് അശ്വിൻ നാഗാണ്. ജെമിനി ഗണേശനായി ദുൽഖറും, സാവിത്രിയായി കീർത്തി സുരേഷുമാണ് എത്തുന്നത്. നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തിയേറ്ററുകളിലേക്കെത്തിയത്. മറ്റ് പതിപ്പുകൾ മെയ് 11 നാണ് റിലീസ് ചെയ്യുന്നത്.