ഹ്‌റിൻ മലയാളി സമൂഹത്തിനിടെ ദുഃഖത്തിലാഴ്‌ത്തി മറ്റൊരു മരണ വാർത്ത കൂടി എത്തി. ബഹ്‌റിനിൽ പത്തനംതിട്ട സ്വദേശിയാണ് ഉറക്കത്തിനിടെ മരിച്ചത്. പത്തനംതിട്ട കുന്നന്താനം സ്വദേശി രാജൻ പള്ളത്ത് ജോൺ ആണ് മരിച്ചത്. പരേതന് 42 വയസായിരുന്നു പ്രായം.

മെർക്കുറി ലോജിസ്റ്റിക്ക്സിലെ സ്റ്റാഫ് ആയിരുന്ന രാജൻ അഞ്ച് മാസം മുമ്പ് ജോലി റിസൈൻ ചെയ്തിരുന്നു. രാത്രി പതിനൊന്നരക്ക് ഭക്ഷണം കഴിച്ച് കിടന്ന രാജനെ ഇന്ന് രാവിലെ 4 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്്. ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചതെന്നാണ് സൂചന.

ഭാര്യ മഞ്ജു രാജൻ ബിഡിഎഫ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സാണ്. രണ്ട് പെൺകുട്ടികൾ ഏഷ്യൻ സ്‌കൂളിൽ പഠിക്കുന്നു. രാജന്റെ മൃതദേഹം ഇന്ന് 3 ന്  സെന്റ് മേരിസ് ഓർത്തഡോക്‌സ് പള്ളിയിൽ പൊതുദർശനത്തിന് വക്കും. നാളെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.