- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാഴ്‌ച്ച മുമ്പ് ജോലി തേടി അബൂദബിയിൽ എത്തിയ കോഴിക്കോട് സ്വദേശി മരിച്ചു; വീട് പണിതതിന്റെ കടബാധ്യത തീർക്കാനായി എത്തിയ രാജന്റെ മരണ കാരണം രക്തസമ്മർദ്ദം
അബൂദബി: ഒരാഴ്‌ച്ച മുമ്പ് ജോലി തേടി മുമ്പ് അബൂദബിയിൽ എത്തിയ കോഴിക്കോട് സ്വദേശി മരിച്ചു. 13 ദിവസം മുമ്പ് വിസിറ്റിങ് വിസയിൽ എത്തിയ കോഴിക്കോട് സ്വദേശി രാജനെയാണ് മരണം വിളിച്ചത്. അത്തോളിക്കടുത്ത തലക്കുളത്തൂർ പടന്നക്കളം കുമ്മറ വീട്ടിൽ രാജന് 49 വയസായിരുന്നു പ്രായം.മൂന്ന് ദിവസം മുമ്പ് റൂമിൽ വച്ച് രക്തസമ്മർദം അനുഭവപ്പെട്ട രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ വച്ചാണ് മരിച്ചത്. ഏഴ് മാസം മുമ്പ് വീടിന്റെ ഗൃഹപ്രവേശനം പൂർത്തിയാക്കിയ രാജൻ ഇത് മൂലമുണ്ടായ കടബാധ്യത തീർക്കാനാണ് അബൂദബിയിൽ എത്തിയത്. പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായിരുന്നു. പരേതനായ ചേക്കു വിന്റെ മകനാണ്. രമണിയാണ് ഭാര്യ. രധുൽ രാജ്, ഗംഗ ലക്ഷമി എന്നിവർ മക്കളാണ്. അബുദാബിയിൽ ബന്ധുക്കളാരും ഇല്ലാത്ത രാജന്റെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി സൗജന്യമായി ഇന്ത്യൻ എംമ്പസിയുടെ സഹകരണത്തോടെ നാട്ടിൽ കൊണ്ട് പോകുന്നതിന് നാസർ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ ശ്രമം നടന്ന് വരികയാണ്.
അബൂദബി: ഒരാഴ്‌ച്ച മുമ്പ് ജോലി തേടി മുമ്പ് അബൂദബിയിൽ എത്തിയ കോഴിക്കോട് സ്വദേശി മരിച്ചു. 13 ദിവസം മുമ്പ് വിസിറ്റിങ് വിസയിൽ എത്തിയ കോഴിക്കോട് സ്വദേശി രാജനെയാണ് മരണം വിളിച്ചത്.
അത്തോളിക്കടുത്ത തലക്കുളത്തൂർ പടന്നക്കളം കുമ്മറ വീട്ടിൽ രാജന് 49 വയസായിരുന്നു പ്രായം.മൂന്ന് ദിവസം മുമ്പ് റൂമിൽ വച്ച് രക്തസമ്മർദം അനുഭവപ്പെട്ട രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ വച്ചാണ് മരിച്ചത്.
ഏഴ് മാസം മുമ്പ് വീടിന്റെ ഗൃഹപ്രവേശനം പൂർത്തിയാക്കിയ രാജൻ ഇത് മൂലമുണ്ടായ കടബാധ്യത തീർക്കാനാണ് അബൂദബിയിൽ എത്തിയത്. പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായിരുന്നു. പരേതനായ ചേക്കു വിന്റെ മകനാണ്. രമണിയാണ് ഭാര്യ. രധുൽ രാജ്, ഗംഗ ലക്ഷമി എന്നിവർ മക്കളാണ്.
അബുദാബിയിൽ ബന്ധുക്കളാരും ഇല്ലാത്ത രാജന്റെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി സൗജന്യമായി ഇന്ത്യൻ എംമ്പസിയുടെ സഹകരണത്തോടെ നാട്ടിൽ കൊണ്ട് പോകുന്നതിന് നാസർ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ ശ്രമം നടന്ന് വരികയാണ്.