- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷോട്ട് സർക്യൂട്ടിൽ മുറി കത്തിയമർന്ന് അൽകോബാറിൽ പൊള്ളലേറ്റ് മരിച്ചത് വെമ്പായം സ്വദേശി; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിന് തടസ്സം നിൽക്കുന്നത് വാഹനാപകടത്തിൽ അടയ്ക്കാത്ത പിഴ; മലയാളിയുടെ മൃതദേഹം മടക്കി അയച്ച് ദമാം വിമാനത്താവള അധികൃതർ; രാജൻ വർഗ്ഗീസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സൗദിയിൽ ഊർജ്ജിത ശ്രമം തുടരുന്നു
ദമാം: പിഴ അടയ്ക്കാത്തതിനെ തുടർന്ന് എയർപോർട്ടിലെത്തിച്ച മലയാളിയുടെ മൃതദേഹം മടക്കി. തീപിടുത്തത്തിൽ പൊള്ളലേറ്റ് മരിച്ച തിരുവനന്തപുരം സ്വദേശി രാജൻ വർഗീസിന്റെ മൃതദേഹമാണ് എയർപോർട്ടിൽ തടഞ്ഞത്. രണ്ട് മാസമുമ്പാണ് രാജൻ വർഗീസ് മരിച്ചത്. രാജന്റെ ബന്ധുക്കളെ ഏറെ പാടുപെട്ടാണ് ദമാമിലെ സുഹൃത്തുക്കൾ വിവരം അറിയിച്ചത്. ഇതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയത്. അതിനാണ് പുതിയ പ്രതിസന്ധിയാകുന്നത്. രണ്ടു മാസമായി മൃതദേഹമെങ്കിലും ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന സഹധർമ്മിണി ശാന്തയും മകൻ കുമാറും മറ്റു കുടുംബാംഗങ്ങളും ഇതുമൂലം വലിയ പ്രതിസന്ധിയിലാണ്. മുൻപുണ്ടായ ഒരു റോഡപകട കേസിൽ എതിർ കക്ഷിക്ക് നൽകാനുള്ള പിഴ തുക രാജൻ അടച്ചിരുന്നില്ല. ഇതോടെ എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാതിരുന്നതാണ് പ്രശ്നമായത്. ദമാം എയർപോർട്ടിലാണ് സംഭവം. പിഴയടക്കാൻ മുൻപുണ്ടായ അപകടത്തിലെ എതിർകക്ഷി ആരാണെന്ന അന്വേഷണത്തിലാണ് സാമൂഹ്യ പ്രവർത്തകർ. രാജന്റെ പേരിലുള്ളത് വ്യകതികൾ തമ്മിലുള്ള കേസ് ആയതിനാൽ എതിർ കക്ഷിയുടെ അനുവാദം ഉണ്ടെങ്കിൽ മാത്രമെ ഇനി യാത
ദമാം: പിഴ അടയ്ക്കാത്തതിനെ തുടർന്ന് എയർപോർട്ടിലെത്തിച്ച മലയാളിയുടെ മൃതദേഹം മടക്കി. തീപിടുത്തത്തിൽ പൊള്ളലേറ്റ് മരിച്ച തിരുവനന്തപുരം സ്വദേശി രാജൻ വർഗീസിന്റെ മൃതദേഹമാണ് എയർപോർട്ടിൽ തടഞ്ഞത്. രണ്ട് മാസമുമ്പാണ് രാജൻ വർഗീസ് മരിച്ചത്. രാജന്റെ ബന്ധുക്കളെ ഏറെ പാടുപെട്ടാണ് ദമാമിലെ സുഹൃത്തുക്കൾ വിവരം അറിയിച്ചത്. ഇതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയത്. അതിനാണ് പുതിയ പ്രതിസന്ധിയാകുന്നത്.
രണ്ടു മാസമായി മൃതദേഹമെങ്കിലും ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന സഹധർമ്മിണി ശാന്തയും മകൻ കുമാറും മറ്റു കുടുംബാംഗങ്ങളും ഇതുമൂലം വലിയ പ്രതിസന്ധിയിലാണ്. മുൻപുണ്ടായ ഒരു റോഡപകട കേസിൽ എതിർ കക്ഷിക്ക് നൽകാനുള്ള പിഴ തുക രാജൻ അടച്ചിരുന്നില്ല. ഇതോടെ എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാതിരുന്നതാണ് പ്രശ്നമായത്. ദമാം എയർപോർട്ടിലാണ് സംഭവം. പിഴയടക്കാൻ മുൻപുണ്ടായ അപകടത്തിലെ എതിർകക്ഷി ആരാണെന്ന അന്വേഷണത്തിലാണ് സാമൂഹ്യ പ്രവർത്തകർ. രാജന്റെ പേരിലുള്ളത് വ്യകതികൾ തമ്മിലുള്ള കേസ് ആയതിനാൽ എതിർ കക്ഷിയുടെ അനുവാദം ഉണ്ടെങ്കിൽ മാത്രമെ ഇനി യാത്ര സാധ്യമാകൂ.
തിരുവനന്തപുരം വെമ്പായം വേറ്റിനാട് നെടിയൂരിൽ ഇടിക്കുംതറ വീട്ടിൽ രാജൻ വർഗീസിന്റെ മൃതദേഹമാണ് ദമാം എയർപോർട്ടിൽനിന്നും തിരിച്ചയച്ചത്. നേരത്തെ ദമാമിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒരു വർഷം മുമ്പാണ് പുതിയ വിസയിൽ അൽ കോബാറിലേക്ക് എത്തിയത്. ഡ്രൈവർ വിസയിലാണ് എത്തിയത്. കഴിഞ്ഞ ജനുവരി 19 ന് രാത്രി ഉറങ്ങി കിടക്കവേ വൈദ്യുതി ഷോർട്ട് സർക്യൂട്ടായി മുറിക്കു തീപ്പിടിച്ച് വെന്തു മരിക്കുകയുമായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കുടുംബാംഗങ്ങളിൽ നിന്നുള്ള സമ്മതപത്രം സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ പേരിൽ എത്തിക്കുകയും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് പൊള്ളലേറ്റ് മരിച്ചതാണെന്ന് ഉറപ്പു വരുത്തുകയും ഇന്ത്യൻ എംബസിയിൽ നിന്നും എൻ.ഒ.സി.യും കൈപറ്റി കഴിഞ്ഞ ദിവസം പാസ്പോർട്ട് ജവാസാത്തിൽനിന്നും എക്സിറ്റ് അടിക്കുകയും ചെയ്തു.
ദമാം മെഡിക്കൽ സെന്റർ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എമ്പാമിങ് ചെയ്ത് തിങ്കളാഴ്ച രാത്രിയുള്ള തിരുവനന്തപുരത്തേക്കുള്ള ജെറ്റ് എയർവേയ്സിൽ നാട്ടിലേക്ക് അയക്കാൻ ദമാം എയർപോർട്ടിൽ എത്തിച്ചെങ്കിലും ഇമിഗ്രേഷനിൽ വെച്ച് തിരിച്ചയക്കുകയായിരുന്നു. നേരത്തെ സൗദിയിൽ വാഹനാപകടത്തിൽ 29,000 റിയാൽ നഷ്ടപരിഹാരം നൽകേണ്ടത് മത്ത്ലൂബ് ആയി സിസ്റ്റത്തിൽ ഉണ്ടായിരുന്നു. ഇത് കാരണമാണ് മൃതദേഹത്തെ വിമാനത്താവളത്തിൽ തടഞ്ഞത്.
മരണമടഞ്ഞ രാജൻ വർഗീസിന്റെ പേരിലുള്ള വാഹനാപകട കേസ് രജിസ്റ്റർ ചെയ്ത തുഖ്ബയിലെ പൊലീസ് സ്റ്റേഷനിൽ എത്തി നാസ് വക്കം കേസിന്റെ വിവരങ്ങൾ ശേഖരിക്കുകയും വാഹന ഉടമയുടെ ടെലിഫോൺ നമ്പർ ശേഖരിക്കുകയും ചെയ്തു. ഇദ്ദേഹത്തെ നേരിൽ കണ്ടു കേസ് പിൻവലിപ്പിക്കാനുള്ള ശ്രമവുമായി നാസ് വക്കം മുന്നോട്ടു പോകുകയാണ്. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ രാജന്റെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിയൂ.