ചെന്നൈ: രജനികാന്ത് നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം കാലയുടെ റിലീസിങ് പ്രഖ്യാപിച്ചു. ചിത്രം ജൂൺ ഏഴിന് തീയറ്ററുകളിലെത്തും. മുമ്പ് ഏപ്രിൽ 27ന് തീയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ച സിനിമ തമിഴ് ഫിലിം ഇൻഡസ്ട്രിയിലെ സമരത്തെ തുടർന്നാണ് ജൂണിലേക്കു മാറ്റിയത്.

സിനിമാ സമരത്തെ തുടർന്നുള്ള പ്രതിസന്ധിയിൽ നിന്ന് തമിഴകം മുക്തമായിട്ടില്ല. രജനി ചിത്രം പ്രതിസന്ധി മാറ്റുമെന്നാണ് കോളിവുഡിന്റെ പ്രതീക്ഷ. രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചിരിക്കുന്ന രജനിക്കും ചിത്രത്തിന്റെ വിജയം അനിവാര്യതയാണ്.

വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.എ. രഞ്ജിത്താണ്. നാനാ പട്ടേക്കർ, ഈശ്വരി റാവു, സമുദ്രക്കനി, അഞ്ജലി പട്ടേൽ എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.