- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യയും ദേവരാജനും വീണ്ടും ഒന്നിക്കുന്നു; 26 വർഷത്തെ ഓർമകളുടെ നിറവിൽ സൂപ്പർതാരങ്ങൾ; മണിരത്നത്തിന്റെ ദളപതിക്ക് ശേഷം സ്റ്റൈൽമന്നനും മമ്മൂക്കയും ഒന്നിച്ചൊരുചിത്രത്തിൽ
ചെന്നൈ: രാഷ്ട്രീയ പ്രവേശനമൊക്കെ തൽക്കാലം മാറ്റി വച്ച രജനീകാന്ത് സിനിമകളിൽ കൂടുതൽ സജീവമാകുകയാണ്. ഈ സമയത്ത് മലയാളത്തിലെ മെഗാതാരം മമ്മൂട്ടിക്കൊപ്പവും ചേരുകയാണ് ദളപതി.ദളപതി എന്ന് കേൾക്കുമ്പോഴേ, ഓർമ വരിക സുര്യയെയും ദേവരാജനെയുമാണ്. മണിരത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിനായി 26 വർഷം മുമ്പാണ് മമ്മൂട്ടിയും രജനീകാന്തും ഒന്നിച്ചത്. മഹാഭാരതത്തിലെ കർണന്റെ കഥയുടെ പശ്ചാത്തലത്തിലായിരുന്നു മണിരത്നത്തിന്റെ ചിത്രത്തിന്റെ കഥാപാത്രങ്ങൾ. എന്നാൽ ഇത്തവണ തമിഴ് ചിത്രത്തിൽ അല്ല സൂപ്പർതാരങ്ങൾ ഒരുമിക്കുന്നത്. ഒരു മറാത്തി ചിത്രത്തിനായാണ് രണ്ട് ദശാബ്ദത്തിന് ശേഷമുള്ള കൂടിച്ചേരൽ.'പസായദൻ' എന്ന് പേരിട്ട ചിത്രത്തിലൂടെ ഇരുവരും മറാത്തിയിൽ അരങ്ങേറ്റം നടത്തും. നവാഗതനായ ദീപക് ഭാവെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 48ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'ഇടക്' എന്ന മറാത്തി ചിത്രത്തിന്റെ സഹ എഴുത്തുകാരനാണ് ദീപക് ഭാവെ. നിർമ്മാതാവും രാഷ്ട്രീയ നേതാവുമായ ബാലകൃഷ്ണ സുർവെ ആണ് ചിത്രം നിർമ്മിക്കുക. അതേസമയം രജന
ചെന്നൈ: രാഷ്ട്രീയ പ്രവേശനമൊക്കെ തൽക്കാലം മാറ്റി വച്ച രജനീകാന്ത് സിനിമകളിൽ കൂടുതൽ സജീവമാകുകയാണ്. ഈ സമയത്ത് മലയാളത്തിലെ മെഗാതാരം മമ്മൂട്ടിക്കൊപ്പവും ചേരുകയാണ് ദളപതി.ദളപതി എന്ന് കേൾക്കുമ്പോഴേ, ഓർമ വരിക സുര്യയെയും ദേവരാജനെയുമാണ്.
മണിരത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിനായി 26 വർഷം മുമ്പാണ് മമ്മൂട്ടിയും രജനീകാന്തും ഒന്നിച്ചത്. മഹാഭാരതത്തിലെ കർണന്റെ കഥയുടെ പശ്ചാത്തലത്തിലായിരുന്നു മണിരത്നത്തിന്റെ ചിത്രത്തിന്റെ കഥാപാത്രങ്ങൾ.
എന്നാൽ ഇത്തവണ തമിഴ് ചിത്രത്തിൽ അല്ല സൂപ്പർതാരങ്ങൾ ഒരുമിക്കുന്നത്. ഒരു മറാത്തി ചിത്രത്തിനായാണ് രണ്ട് ദശാബ്ദത്തിന് ശേഷമുള്ള കൂടിച്ചേരൽ.'പസായദൻ' എന്ന് പേരിട്ട ചിത്രത്തിലൂടെ ഇരുവരും മറാത്തിയിൽ അരങ്ങേറ്റം നടത്തും.
നവാഗതനായ ദീപക് ഭാവെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 48ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'ഇടക്' എന്ന മറാത്തി ചിത്രത്തിന്റെ സഹ എഴുത്തുകാരനാണ് ദീപക് ഭാവെ.
നിർമ്മാതാവും രാഷ്ട്രീയ നേതാവുമായ ബാലകൃഷ്ണ സുർവെ ആണ് ചിത്രം നിർമ്മിക്കുക. അതേസമയം രജനിയുടെ അടുത്ത തമിഴ് ചിത്രമായ 'കാല'യിൽ മമ്മൂട്ടി അംബേദ്കറായി അഭിനയിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനി ഒരു അധോലോക നേതാവായാണ് അഭിനയിക്കുക.

നിലവിൽ ശങ്കറിന്റെ 2.0 എന്ന ചിത്രത്തിലാണ് രജനി അഭിനയിക്കുന്നത്. ഏഷ്യയിലെ തന്നെ ചെലവേറിയ ചിത്രമായി ഇത് മാറിയേക്കും. അക്ഷയ് കുമാർ, എമി ജാക്സൺ, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എ.ആർ.റഹ്മാൻ സംഗീതമൊരുക്കുന്ന ചിത്രം ത്രിഡിയിലാണ് ഒരുങ്ങുന്നത്. മാസ്റ്റർപീസിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്.



