മോഹൻലാൽ ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ വെങ്കിടേഷ് നായകനാകുമെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ തമിഴ് റീമേക്കിനെ കുറിച്ചും വാർത്തയെത്തുന്നു. മോഹൻലാലിന്റെ ഉലഹന്നാൻ ആകാൻ തമിഴ് പതിപ്പിൽ സാക്ഷാൽ സ്റ്റൈൽ മന്നൻ എത്തുമെന്നാണ് സൂചന.

ചിത്രത്തിന്റെ സംവിധായകൻ ജിബു ജേക്കബ് തന്നെയാണ്. ഈ വിവരം ഒരു അഭിമുഖത്തിൽ പറഞ്ഞത് സിനിമയുടെ തെലുങ്ക് റീമേക്കിനെക്കുറിച്ചുള്ള വിശേഷങ്ങൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. തെലുങ്കിൽ സൂപ്പർസ്റ്റാർ വെങ്കടേഷാകും നായക കഥാപാത്രത്തെ അവതരിപ്പിക്കുക. വെങ്കടേഷിന്റെ പ്രൊഡക്ഷൻ കമ്പനി തന്നെ നിർമ്മാണം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി സംവിധായകൻ അറിയിച്ചു. തമിഴിലും താൻ തന്നെ സംവിധാനം ചെയ്യുന്നതിനാണ് ഒരുങ്ങുന്നത്. നായകവേഷത്തിനായി താൻ മനസിൽ കാണുന്നത് സൂപ്പർസ്റ്റാർ രജനികാന്തിനെയാണെന്നും മറ്റു വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.