- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴകത്ത് താരയുദ്ധത്തിനൊരുങ്ങി സറ്റൈൽ മന്നനും തലയും; രജനി നായകനാകുന്ന പേട്ടയും അജിത്തിന്റെ വിശ്വാസവും പൊങ്കലിന് തിയേറ്ററുകളിൽ നേർക്കു നേർ
തമിഴകത്ത് താരയുദ്ധത്തിനൊരുങ്ങി സറ്റൈൽ മന്നൻ രജനി കാന്തും തല അജിത്തും. പൊങ്കലിനാണ് ഇരുവരും ബോക്‌സ് ഓഫിസ് മത്സരത്തിന് ഒരുങ്ങുന്നത്. രജനി നായകനാകുന്ന പേട്ടയും അജിത്തിന്റെ വിശ്വാസവും പൊങ്കലിന് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ വന്നാൽ രണ്ട് താരങ്ങളുടെയും ആരാധകർ തമ്മിൽ വൻ മത്സരമാകും നടക്കുക. വിശ്വാസം പൊങ്കൽ റിലീസാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പേട്ടയുടെ റിലീസിനെ കുറിച്ച് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. രജനീകാന്തിനൊപ്പം വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ദിഖി, സിമ്രാൻ, തൃഷ, ബോബി സിംഹ തുടങ്ങി വലിയ താരനിരയാണ് പേട്ടയിൽ പ്രത്യക്ഷപ്പെടുന്നത്. കാർത്തിക് സുബ്ബരാജാണ് സംവിധായകൻ. വീരം, വേതാളം, വിവേകം എന്നിവയ്&്വംിഷ;ക്ക് ശേഷം അജിത്തും സംവിധായകൻ ശിവയും ഒന്നിക്കുന്ന ചിത്രമാണ് വിശ്വാസം. നയൻതാര നായികയാകുന്ന ചിത്രം സത്യജ്യോതി ഫിലിംസാണ് നിർമ്മിക്കുന്നത്.
തമിഴകത്ത് താരയുദ്ധത്തിനൊരുങ്ങി സറ്റൈൽ മന്നൻ രജനി കാന്തും തല അജിത്തും. പൊങ്കലിനാണ് ഇരുവരും ബോക്‌സ് ഓഫിസ് മത്സരത്തിന് ഒരുങ്ങുന്നത്. രജനി നായകനാകുന്ന പേട്ടയും അജിത്തിന്റെ വിശ്വാസവും പൊങ്കലിന് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ വന്നാൽ രണ്ട് താരങ്ങളുടെയും ആരാധകർ തമ്മിൽ വൻ മത്സരമാകും നടക്കുക. വിശ്വാസം പൊങ്കൽ റിലീസാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പേട്ടയുടെ റിലീസിനെ കുറിച്ച് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.
രജനീകാന്തിനൊപ്പം വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ദിഖി, സിമ്രാൻ, തൃഷ, ബോബി സിംഹ തുടങ്ങി വലിയ താരനിരയാണ് പേട്ടയിൽ പ്രത്യക്ഷപ്പെടുന്നത്. കാർത്തിക് സുബ്ബരാജാണ് സംവിധായകൻ. വീരം, വേതാളം, വിവേകം എന്നിവയ്&്വംിഷ;ക്ക് ശേഷം അജിത്തും സംവിധായകൻ ശിവയും ഒന്നിക്കുന്ന ചിത്രമാണ് വിശ്വാസം. നയൻതാര നായികയാകുന്ന ചിത്രം സത്യജ്യോതി ഫിലിംസാണ് നിർമ്മിക്കുന്നത്.