- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്ന ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തിച്ചത് പഞ്ചു അരുണാചലം, എസ് പി മുത്തുരാമൻ, രാജശേഖരൻ, വാസു എന്നിവരാണ്; എന്നെ സൂപ്പർ സ്റ്റാറാക്കിയത് സുരേഷ് കൃഷ്ണ, മണി രത്‌നം എന്നിവരാണ്; ശേഷം ശങ്കർ എന്നെ ഇന്ത്യക്ക് പരിചയപ്പെടുത്തിക്കൊടുത്തു; സിനിമ വഴിയെക്കുറിച്ച് സൂപ്പർ സ്റ്റാർ രജനീകാന്ത് മനസ്സ് തുറക്കുന്നു
ചെന്നൈ: തന്നെ സിനിമയിൽ എത്തിച്ചത് ബാലചന്ദറിന്റെ ദീർഘ വീക്ഷണമാണെന്ന് പറയുകയാണ് രജനികാന്ത്.തന്നെ സൂപ്പർ സ്റ്റാറാക്കിയത് സുരേഷ് കൃഷ്ണ, മണി രത്‌നം എന്നിവരാണെന്നും താരം പറയുന്നു. സംവിധായകനായ ബാലചന്ദറെ കണ്ട് മുട്ടിയതായിരുന്നു ജീവിതത്തിൽ വഴിത്തിരിവായത്. ഒരു ദിവസം അദ്ദേഹം എന്നെ ഒഫീസിലേക്ക് ക്ഷണിച്ചു. എന്നിട്ട് പറഞ്ഞു, ഞാൻ നിന്റെ അഭിനയം കണ്ടിട്ടില്ലല്ലോ ഒന്നഭിനയിച്ച് കാണിക്കൂ എന്ന്. എനിക്കാണെങ്കിൽ തമിഴ് അറിയില്ല്. ഇംഗ്ലീഷും അറിയില്ല. ആകെ അറിയാവുന്നത് കന്നട മാത്രം. എന്റെ നിസഹായത മനസ്സിലാക്കിയ അദ്ദേഹം എന്നോട് കന്നടയിൽ സംസാരിച്ച് അഭിനയിക്കാൻ പറഞ്ഞു.ദൈവത്തെ വിളിച്ച് ഞാൻ അഭിനയിച്ചു. കുറച്ച് സമയം ബാലചന്ദർ സാർ എന്നെ നോക്കിയിരുന്നു. ഞാൻ പേടിച്ചിരിക്കുകയാണ്. ഇറങ്ങിപ്പോടാ എന്ന് പറയുന്ന ഭാവത്തോടെയാണ് അദ്ധേഹം ഇരിക്കുന്നത്. എന്നാൽ അദ്ധേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. ഞാൻ മൂന്ന് പടങ്ങളിൽ നിന്നെ ബുക്ക് ചെയ്തിരിക്കുകയാണ്. ആദ്യമായി അപൂർവ്വ രാഗങ്ങളിൽ ചെറിയ വേഷം തരും ശേഷം മൂൻട്ര് മുടിച്ചിയിൽ സാമാന്യം നല്ലൊരു വേഷം തരും
ചെന്നൈ: തന്നെ സിനിമയിൽ എത്തിച്ചത് ബാലചന്ദറിന്റെ ദീർഘ വീക്ഷണമാണെന്ന് പറയുകയാണ് രജനികാന്ത്.തന്നെ സൂപ്പർ സ്റ്റാറാക്കിയത് സുരേഷ് കൃഷ്ണ, മണി രത്‌നം എന്നിവരാണെന്നും താരം പറയുന്നു.
സംവിധായകനായ ബാലചന്ദറെ കണ്ട് മുട്ടിയതായിരുന്നു ജീവിതത്തിൽ വഴിത്തിരിവായത്. ഒരു ദിവസം അദ്ദേഹം എന്നെ ഒഫീസിലേക്ക് ക്ഷണിച്ചു. എന്നിട്ട് പറഞ്ഞു, ഞാൻ നിന്റെ അഭിനയം കണ്ടിട്ടില്ലല്ലോ ഒന്നഭിനയിച്ച് കാണിക്കൂ എന്ന്. എനിക്കാണെങ്കിൽ തമിഴ് അറിയില്ല്. ഇംഗ്ലീഷും അറിയില്ല. ആകെ അറിയാവുന്നത് കന്നട മാത്രം. എന്റെ നിസഹായത മനസ്സിലാക്കിയ അദ്ദേഹം എന്നോട് കന്നടയിൽ സംസാരിച്ച് അഭിനയിക്കാൻ പറഞ്ഞു.ദൈവത്തെ വിളിച്ച് ഞാൻ അഭിനയിച്ചു.
കുറച്ച് സമയം ബാലചന്ദർ സാർ എന്നെ നോക്കിയിരുന്നു. ഞാൻ പേടിച്ചിരിക്കുകയാണ്. ഇറങ്ങിപ്പോടാ എന്ന് പറയുന്ന ഭാവത്തോടെയാണ് അദ്ധേഹം ഇരിക്കുന്നത്. എന്നാൽ അദ്ധേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. ഞാൻ മൂന്ന് പടങ്ങളിൽ നിന്നെ ബുക്ക് ചെയ്തിരിക്കുകയാണ്. ആദ്യമായി അപൂർവ്വ രാഗങ്ങളിൽ ചെറിയ വേഷം തരും ശേഷം മൂൻട്ര് മുടിച്ചിയിൽ സാമാന്യം നല്ലൊരു വേഷം തരും അതിൽ കമൽഹാസനാണ് നായകനായി എത്തുക. അതിന് ശേഷം അവൾ ഒരു തുടർക്കഥൈ എന്ന തെലുങ്കു പടത്തിൽ നീ പ്രധാന വേഷം ചെയ്യുന്നു. അതുകൊണ്ട് നീ എത്രയും പെട്ടന്ന് തമിഴ് പഠിക്കണം നിന്നെ ഞാൻ അത്യുന്നതങ്ങളിൽ എത്തിക്കും.
അത് പോലെ എന്നെ ദത്തെടുക്കുക മാത്രമായിരുന്നില്ല ചെയ്തത്. രണ്ടു കുട്ടികൾക്ക് ശേഷവും അദ്ധേഹത്തിന് ഈ രജനീകാന്ത് മാത്രമായിരുന്നു. ശേഷം എന്ന് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തിച്ചത് പഞ്ചു അരുണാചലം, എസ് പി മുത്തുരാമൻ, രാജശേഖരൻ, വാസു എന്നിവരാണ്. ഇവരാണ് എന്നെ സ്റ്റാറാക്കിയതെങ്കിൽ എന്നെ സൂപ്പർ സ്റ്റാറാക്കിയത് സുരേഷ് കൃഷ്ണ, മണി രത്‌നം എന്നിവരാണ്. ശേഷം ശങ്കർ എന്നെ ഇന്ത്യക്ക് പരിചയപ്പെടുത്തിക്കൊടുത്തു.