- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയിൽ ചേരില്ലെങ്കിലും മോദിയെ നിരാശനാക്കില്ല; രാഷ്ട്രപതിയാകാനും താൽപ്പര്യമില്ല; സ്റ്റൈൽ മന്നന്റെ മനസ്സിലുള്ളത് ദ്രാവിഡ രാഷ്ട്രീയവുമായി എൻഡിഎ പാളയം; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല: അവതാരപ്പിറവിക്ക് സമയമായെന്ന തിരിച്ചറിവിൽ തമിഴകം
ചെന്നൈ: അവതാരപ്പിറവിക്ക് ഇനി അധികം താമസമില്ല. എംജിആറിന്റേയും ജയലളിതയുടേയും വഴിയ രജനികാന്തും രാഷ്ട്രീയത്തിൽ എത്തുമെന്ന് ഉറപ്പിക്കുകയാണ് തമിഴകം. ശങ്കറിന്റെ പുതിയ സിനിമയായ 2.0വിന്റെ റിലീസോടെ രജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷ. അതിനിടെ രജനി ബിജെപിയിൽ ചേരില്ലെന്ന വ്യക്തമായ സൂചന മറുനാടൻ മലയാളിക്ക് ലഭിച്ചു. ബിജെപിയിലേക്കില്ലെന്ന വ്യക്തമായ സന്ദേശം വെങ്കയ്യനായിഡുവിനും നിതിൻ ഗഡ്ഗരിക്കും രജിനി നൽകി കഴിഞ്ഞു. എന്നാൽ ബിജെപി രാഷ്ട്രീയത്തോട് ചേർന്ന് തന്നെയാകും രജനിയുടെ യാത്ര. പുതിയ ദ്രാവിഡ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് രജനി സജീവമാകും. ഈ പാർട്ടി എൻഡിഎയുടെ ഘടകകക്ഷിയാകും. ഈയാഴ്ച ഡൽഹിയിലെത്തുന്ന താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുമെന്ന് അഭ്യൂഹം പ്രചരിക്കുന്നുണ്ട്. എന്നാൽ രജനിയോ ബിജെപി കേന്ദ്രങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മോദി സർക്കാരിന്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുതിർന്ന കേന്ദ്രമന്ത്രിമാർ ഈയാഴ്ച തമിഴ്‌നാട്ടിലെത്തുന്നുണ്ട്. ഇവരിൽ ചിലർ രജനിയെ വസതിയിൽ പോയി ക
ചെന്നൈ: അവതാരപ്പിറവിക്ക് ഇനി അധികം താമസമില്ല. എംജിആറിന്റേയും ജയലളിതയുടേയും വഴിയ രജനികാന്തും രാഷ്ട്രീയത്തിൽ എത്തുമെന്ന് ഉറപ്പിക്കുകയാണ് തമിഴകം. ശങ്കറിന്റെ പുതിയ സിനിമയായ 2.0വിന്റെ റിലീസോടെ രജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷ. അതിനിടെ രജനി ബിജെപിയിൽ ചേരില്ലെന്ന വ്യക്തമായ സൂചന മറുനാടൻ മലയാളിക്ക് ലഭിച്ചു. ബിജെപിയിലേക്കില്ലെന്ന വ്യക്തമായ സന്ദേശം വെങ്കയ്യനായിഡുവിനും നിതിൻ ഗഡ്ഗരിക്കും രജിനി നൽകി കഴിഞ്ഞു. എന്നാൽ ബിജെപി രാഷ്ട്രീയത്തോട് ചേർന്ന് തന്നെയാകും രജനിയുടെ യാത്ര. പുതിയ ദ്രാവിഡ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് രജനി സജീവമാകും. ഈ പാർട്ടി എൻഡിഎയുടെ ഘടകകക്ഷിയാകും.
ഈയാഴ്ച ഡൽഹിയിലെത്തുന്ന താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുമെന്ന് അഭ്യൂഹം പ്രചരിക്കുന്നുണ്ട്. എന്നാൽ രജനിയോ ബിജെപി കേന്ദ്രങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മോദി സർക്കാരിന്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുതിർന്ന കേന്ദ്രമന്ത്രിമാർ ഈയാഴ്ച തമിഴ്‌നാട്ടിലെത്തുന്നുണ്ട്. ഇവരിൽ ചിലർ രജനിയെ വസതിയിൽ പോയി കാണാനുള്ള സാധ്യതയുമുണ്ട്. അതിനിടെ രജനീകാന്ത് മികച്ച നടനും നരേന്ദ്ര മോദി മികച്ച നേതാവുമാണെും അവർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു തടസ്സങ്ങളില്ലെന്നും കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡു പറഞ്ഞു. ഇതെല്ലാം രജനിയെ ബിജെപി പക്ഷത്ത് ഉറപ്പിച്ച് നിർത്താനുള്ള ഇടപെടലാണ്. രജനിയുടെ പുതിയ രാഷ്ട്രീയ പാർട്ടി എൻഡിഎയുടെ ഭാഗമാകുമെന്ന് തന്നെയാണ് ബിജെപിയുടേയും പ്രതീക്ഷ.
ഇതിനിടെ രജനിയെ രാഷ്ട്രപതിയാക്കണമെന്ന അഭിപ്രായവും സജീവമായി. ബിജെപിക്ക് രാഷ്ട്രപതിയെ സ്വന്തമായി നിർത്തി ജയിപ്പിക്കാനുള്ള വോട്ടുകൾ സ്വന്തമായില്ല. ഈ സാഹചര്യത്തിൽ തമിഴ്‌നാടിന്റെ മൊത്തം വോട്ടും ബിജെപി ക്യാമ്പിലേക്ക് അനുകൂലമാക്കാൻ രജനിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിയുമെന്നായിരുന്നു വിലയിരുത്തൽ. ഇതിനെ പ്രതിപക്ഷത്തിനും പിന്തുണയ്‌ക്കേണ്ടി വരുമെന്ന് കരുതി. എന്നാൽ തമിഴ്‌നാട് രാഷ്ട്രീയത്തിലാണ് തനിക്ക് താൽപ്പര്യമെന്നും ഇപ്പോൾ രാഷ്ട്രപതിയാകാനില്ലെന്നും രജനി ബിജെപി നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ആർക്കും വിധേയനായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ രജനികാന്തിന് ആഗ്രഹമില്ല. സ്വന്തം കാലിൽ നിൽക്കാനാണ് താൽപ്പര്യം. അതുകൊണ്ടാണ് പുതിയ പാർട്ടിയെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. ഈ പാർട്ടിയിലേക്ക് എഐഎഡിഎംകെയിലെ എംഎൽഎമാർ ഒന്നടങ്കം എത്തുമെന്നും വിലയിരുത്തലുണ്ട്. പനീർശെൽവവും രജനിക്ക് പിന്തുണ നൽകും. ഇതോടെ തമിഴക രാഷ്ട്രീയത്തിലെ നേതൃത്വ പ്രതിസന്ധി തീരുമെന്നാണ് വിലയിരുത്തൽ. അതിനിടെ രജനീകാന്ത് ഉൾപ്പെടെ എല്ലാ നല്ലയാളുകളെയും പാർട്ടിയിലേക്കു സ്വാഗതം ചെയ്യുന്നതായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് താരം തന്നെയാണെന്നും വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താൻ അമിത് ഷാ ലക്ഷ്യമിടുന്ന സംസ്ഥാനങ്ങളിലൊന്നാണു തമിഴ്‌നാട്. 39 സീറ്റുകളുള്ള സംസ്ഥാനത്തു മികച്ച പ്രകടനമാണു ലക്ഷ്യം. രജനീകാന്തിനെപ്പോലെ വ്യക്തിപ്രഭാവമുള്ള നേതാവിന്റെ പിന്തുണ ഇതിനു വേണമെന്നാണു കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. സ്വന്തമായി പാർട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യത്തിലേർപ്പെടുക, ബിജെപിയിൽ ചേർന്നു സംസ്ഥാന നേതൃത്വം ഏറ്റെടുക്കുക എന്നീ രണ്ടു സാധ്യതകളേയും ബിജെപി പ്രതീക്ഷയോടെയാണ് കാണുന്നത്. ദക്ഷിണേന്ത്യയിലെ എൻഡിഎയുടെ താരപ്രചാരകനായി മോദി മാറുമെന്നാണ് ബിജെപിയുടെ ഇപ്പോഴുമുള്ള പ്രതീക്ഷ.
ജയലളിതയ്ക്കുശേഷം ഉത്കണ്ഠയിലായ അണ്ണാ ഡിഎംകെയുടെ അണികളും പ്രതീക്ഷയിലാണ്. രണ്ടുദശകമായി രാഷ്ട്രീയത്തിൽനിന്നു പൂർണമായും അകന്നുനിൽക്കുകയാണു രജനീകാന്ത്. 1996ൽ അഴിമതി നിറഞ്ഞ ജയലളിത ഭരണത്തെ പുറത്താക്കണമെന്നു സൂപ്പർതാരം നടത്തിയ ആഹ്വാനം പ്രശസ്തമായിരുന്നു. എന്നാൽ ഇത് ലക്ഷ്യം കണ്ടില്ല. ഇതിനിടെ തമിഴക രാഷ്ട്രീയത്തിൽ മൂന്നാംശക്തിയാകാൻ മോഹിച്ചു മറ്റൊരു സൂപ്പർതാരമായ വിജയകാന്തും രംഗത്തെത്തിയിരുന്നു. അനുയായികൾ ക്യാപ്റ്റൻ എന്നു വിളിക്കുന്ന വിജയകാന്തിനു തിരഞ്ഞെടുപ്പു ഗോദായിൽ സ്വന്തം നിലയിലോ സഖ്യത്തിന്റെ ബലത്തിലോ വിജയക്കൊടി നാട്ടാനായില്ല. 2011ൽ ജയലളിതയുമായി സീറ്റ് ധാരണയുണ്ടാക്കിയാണ് അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചത്.
2014 ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുമായും ധാരണയുണ്ടാക്കി. 2016ലെ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കക്ഷി അപ്രധാനമാകുകയും ചെയ്തു.ജയലളിതയുടെ മരണത്തിനുശേഷം അണ്ണാഡിഎംകെ പിളർന്നു. ശശികലയും ടിടിവി ദിനകരനും ജയിലിലായി. ഇതോടെ തമിഴ്‌നാട്ടിൽ നേതാവില്ലാത്ത അവസ്ഥയുമായി. ഇതോടെ രജനിയിൽ സമ്മർദ്ദവും ശക്തമായി. ഈ സാഹചര്യത്തിലാണ് രജനിക്ക് രാഷ്ട്രീയത്തിൽ ഇറങ്ങിയേ മതിയാവൂവെന്ന അവസ്ഥയുണ്ടായതും. ബിജെപിയിൽ ചേരാൻ തീരുമാനവും എടുത്തു. എന്നാൽ ഫാൻസുകാർ ഇതിനെ എതിർത്തു. ദ്രാവിഡ രാഷ്ട്രീയത്തിനാണ് തമിഴകത്ത് ശക്തി.
ദേശീയ രാഷ്ട്രീയ പാർട്ടിയായ ബിജെപിയിൽ പോയാൽ പ്രതീക്ഷിച്ച ഫലം ഉണ്ടാകില്ല. അതുകൊണ്ട് കൂടിയാണ് രജിനി സ്വന്തം പാർട്ടിയെന്ന തീരുമാനത്തിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രജനിക്ക് ദീർഘകാലത്തെ ബന്ധമുണ്ട്. ഈ ബന്ധമാണ് എൻഡിഎയുമായി മോദിയെ അടുപ്പിക്കുന്നത്.



