- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.എച്ച് എന്നാൽ, സ്വാഭാവികമായും മഹാരാഷ്ട്ര; ബി.ആർ. എന്നാൽ അത് അംബേദ്കർ; 1956 എന്നത് ഭരണഘടനാ ശിൽപിയുടെ മരണ വർഷവും; ഹാജി മസ്താൻ വിവാദത്തിന് പിന്നാലെ മറ്റൊരു ചർച്ച; രജനികാന്തിന്റെ ജീപ്പിന്റെ നമ്പർ വിവാദമാകുന്നത് ഇങ്ങനെ
ചെന്നൈ: എം.എച്ച്. 01 ബി.ആർ. 1956 എന്നാണ് കാല കരികാലനിൽ എന്ന സിനിമയിൽ രജനികാന്തിന്റെ ജീപ്പിന്റെ നമ്പർ. എം.എച്ച് എന്നാൽ, സ്വാഭാവികമായും മഹാരാഷ്ട്ര. ബി.ആർ. എന്നാൽ അത് അംബേദ്കർ. കാരണം അതുകഴിഞ്ഞുവരുന്ന 1956 അംബേദ്കർ മരിച്ച വർഷമാണ്. അങ്ങനെ ചിത്രീകരണം ആരംഭിക്കും മുൻപ് തന്നെ വിവാദങ്ങൾ നിറഞ്ഞുനിൽക്കുയാണ് രജനികാന്തിന്റെ പുതിയ ചിത്രം കാല കരികാലനിൽ. ആദ്യം അധോലോക നായകൻ ഹാജി മസ്താനെ ചുറ്റിപ്പറ്റിയായിരുന്നു വിവാദം. ഒടുവിൽ സംവിധായകൻ പാ രഞ്ജിത്തിന് തന്നെ വിശദീകരണവുമായി രംഗത്തുവരേണ്ടിവന്നു. അതിനുശേഷമാണ് ഹാജി മസ്താന്റെ അനുയായികളുടെ രോഷം അടങ്ങിയത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെയാണ് അംബേദ്കർ ചർച്ചാവിഷയമായത്. ചേരിയുടെ പശ്ചാത്തലത്തിൽ രജനി ഒരു മുണ്ടും ജുബ്ബയും ധരിച്ച് ഒരു ജീപ്പിന്റെ മുകളിൽ കയറിയരിക്കുന്നതാണ് പോസ്റ്ററിലുള്ളത്. ഈ ജീപ്പിന്റെ നമ്പറാണ് ഇപ്പോൾ ചർച്ചാവിഷയം. പ്രധാനമായും ദളിതരും അടിച്ചമർത്തപ്പെട്ടവരും വസിക്കുന്ന ചേരികളുടെ കഥയാണ് പുതിയ രജനി ചിത്രം പറയുന്നത് എന്ന് പോസ്റ്ററിൽ നിന്ന
ചെന്നൈ: എം.എച്ച്. 01 ബി.ആർ. 1956 എന്നാണ് കാല കരികാലനിൽ എന്ന സിനിമയിൽ രജനികാന്തിന്റെ ജീപ്പിന്റെ നമ്പർ. എം.എച്ച് എന്നാൽ, സ്വാഭാവികമായും മഹാരാഷ്ട്ര. ബി.ആർ. എന്നാൽ അത് അംബേദ്കർ. കാരണം അതുകഴിഞ്ഞുവരുന്ന 1956 അംബേദ്കർ മരിച്ച വർഷമാണ്. അങ്ങനെ ചിത്രീകരണം ആരംഭിക്കും മുൻപ് തന്നെ വിവാദങ്ങൾ നിറഞ്ഞുനിൽക്കുയാണ് രജനികാന്തിന്റെ പുതിയ ചിത്രം കാല കരികാലനിൽ.
ആദ്യം അധോലോക നായകൻ ഹാജി മസ്താനെ ചുറ്റിപ്പറ്റിയായിരുന്നു വിവാദം. ഒടുവിൽ സംവിധായകൻ പാ രഞ്ജിത്തിന് തന്നെ വിശദീകരണവുമായി രംഗത്തുവരേണ്ടിവന്നു. അതിനുശേഷമാണ് ഹാജി മസ്താന്റെ അനുയായികളുടെ രോഷം അടങ്ങിയത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെയാണ് അംബേദ്കർ ചർച്ചാവിഷയമായത്. ചേരിയുടെ പശ്ചാത്തലത്തിൽ രജനി ഒരു മുണ്ടും ജുബ്ബയും ധരിച്ച് ഒരു ജീപ്പിന്റെ മുകളിൽ കയറിയരിക്കുന്നതാണ് പോസ്റ്ററിലുള്ളത്. ഈ ജീപ്പിന്റെ നമ്പറാണ് ഇപ്പോൾ ചർച്ചാവിഷയം.
പ്രധാനമായും ദളിതരും അടിച്ചമർത്തപ്പെട്ടവരും വസിക്കുന്ന ചേരികളുടെ കഥയാണ് പുതിയ രജനി ചിത്രം പറയുന്നത് എന്ന് പോസ്റ്ററിൽ നിന്ന് വ്യക്തം. അപ്പോൾ അതിൽ അടിച്ചമർത്തപ്പെട്ടവരുടെ പ്രത്യക്ഷ ദൈവമായ അംബേദ്കർ കയറിവരുന്നത് സ്വാഭാവികം. അതുകൊണ്ട് ഈ നമ്പർ അംബേദ്കറെയും അതുവഴി ദളിത് പോരാട്ടങ്ങളെയും തന്നെയാണ് സൂചിപ്പിക്കുന്നതെന്നാണ് പ്രധാന വാദം. എന്നാൽ, ഇതൊക്കെ ഓരോ ആൾക്കാരുടെ വ്യാഖ്യാനങ്ങൾ മാത്രമാണെന്നാണ് സംവിധായകൻ പാ രഞ്ജിത്തിനോട് അടുത്ത വൃത്തങ്ങൾ വിശദീകരിക്കുന്നത്.
ദളിത് നിലപാടുകൾ നേരത്തെയും കൈക്കൊണ്ടയാളാണ് ചിത്രത്തിന്റെ സംവിധായകൻ പാ രഞ്ജിത്ത്. തൊട്ടു മുൻപത്തെ ചിത്രം കബാലിയിൽ രജനി അവതരിപ്പിച്ച കബാലീശ്വരൻ അംബേദ്കർ അുനകൂലിയായ ഒരു അധോലോക നായകനായിരുന്നു. രജനിയുടെ രാഷ്ട്രീയ പ്രവേശവുമായി ഇതിനെ കൂട്ടിവായിക്കുന്നവരുമുണ്ട്. അങ്ങനെ എല്ലാ അർത്ഥത്തിലും രജനിയുടെ അടുത്ത ചിത്രം ചർച്ചയാവുകയാണ്.