- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലായുടെ കഥ വർഷങ്ങൾക്ക് മുമ്പ് താൻ പറഞ്ഞതെന്ന് സംവിധാന സഹായി; കാലയുടെ കഥയിൽ സംവിധായകനും നിർമ്മാതാവിനും നോട്ടീസ്; രജനികാന്ത് പുലിവാല് പിടിക്കുമോ?
ചെന്നൈ: കബാലിക്ക് ശേഷം രജനികാന്തും പാ. രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ കഥയും പേരും മോഷണമെന്ന ഹർജ്ജിയിൽ വിശദീകരണം നൽകാൻ സൂപ്പർതാരത്തിന് കോടതി നിർദ്ദേശം. സംവിധായകനും നിർമ്മാതാവും ഹാജരാകണമെന്നാണ് ചെന്നൈ മജിസ്ട്രേറ്റ് നിർദ്ദേശിച്ചിരിക്കുന്നത്. അതായത് രജനി നേരിട്ട് കോടതിയിൽ എത്തണം. ചിത്രത്തിന്റെ സംവിധാനസഹായിയായി പ്രവർത്തിക്കുന്ന രാജശേഘരനാണ് ഇത് സംബന്ധിച്ച് കോടതിയിൽ ഹർജ്ജി നൽകിയിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് താൻ പറഞ്ഞ കഥയാണിപ്പോൾ കാലാ എന്ന പേരിൽ പുറത്തിറങ്ങാൻ പോകുന്നതെന്നന്നാണ് ആരോപണം. രജനീകാന്തിനെ തന്നെയാണ് ചിത്രത്തിൽ നായകനാക്കാൻ ഉദ്ദേശിച്ചിരുന്നത് എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് മാറിപ്പോകുകയായിരുന്നു. കസ്തൂരിരാജയുടെ സംവിധാനസഹായായി പ്രവർത്തിച്ചുട്ടുള്ളയാളാണ് രാജശേഖരൻ. ചിത്രീകരണം ആരംഭിച്ച സമയത്തുതന്നെയാണ് കഥയും പേരും തന്റെയാണെന്ന ആരോപണവുമായി ഇദ്ദേഹം കോടതിയെ സമീപിച്ചത്.
ചെന്നൈ: കബാലിക്ക് ശേഷം രജനികാന്തും പാ. രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ കഥയും പേരും മോഷണമെന്ന ഹർജ്ജിയിൽ വിശദീകരണം നൽകാൻ സൂപ്പർതാരത്തിന് കോടതി നിർദ്ദേശം. സംവിധായകനും നിർമ്മാതാവും ഹാജരാകണമെന്നാണ് ചെന്നൈ മജിസ്ട്രേറ്റ് നിർദ്ദേശിച്ചിരിക്കുന്നത്. അതായത് രജനി നേരിട്ട് കോടതിയിൽ എത്തണം.
ചിത്രത്തിന്റെ സംവിധാനസഹായിയായി പ്രവർത്തിക്കുന്ന രാജശേഘരനാണ് ഇത് സംബന്ധിച്ച് കോടതിയിൽ ഹർജ്ജി നൽകിയിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് താൻ പറഞ്ഞ കഥയാണിപ്പോൾ കാലാ എന്ന പേരിൽ പുറത്തിറങ്ങാൻ പോകുന്നതെന്നന്നാണ് ആരോപണം. രജനീകാന്തിനെ തന്നെയാണ് ചിത്രത്തിൽ നായകനാക്കാൻ ഉദ്ദേശിച്ചിരുന്നത് എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് മാറിപ്പോകുകയായിരുന്നു.
കസ്തൂരിരാജയുടെ സംവിധാനസഹായായി പ്രവർത്തിച്ചുട്ടുള്ളയാളാണ് രാജശേഖരൻ. ചിത്രീകരണം ആരംഭിച്ച സമയത്തുതന്നെയാണ് കഥയും പേരും തന്റെയാണെന്ന ആരോപണവുമായി ഇദ്ദേഹം കോടതിയെ സമീപിച്ചത്.