- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
26-മുതൽ 31-വരെ ഫാൻസ് അസോസിയേഷൻ അംഗങ്ങളെ നേരിട്ടുകണ്ട് അഭിപ്രായം തേടും; ഡിസംബർ 31ന് പ്രഖ്യാപനം; രജനികാന്ത് രാഷ്ട്രീയത്തിൽ സജീവമാകുക പുതുവർഷത്തിൽ
ചെന്നൈ: നടൻ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് ഡിസംബർ 31-ന് പ്രഖ്യാപിക്കുമെന്ന് ഗാന്ധിയ മക്കൾ ഇയക്കം സ്ഥാപകനായ തമിലരുവി മണിയൻ അറിയിച്ചു. രജനീകാന്തിന്റെ രാഷ്ട്രീയ ഉപദേശകനാണ് തമിലരുവി മണിയൻ. രജനീകാന്തുമായി പോയസ് ഗാർഡനിലെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ ഒന്നരമണിക്കൂറോളം ചർച്ച നടത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യമറിയിച്ചതെന്ന് മണിയൻ പത്രലേഖകരോട് പറഞ്ഞു. ഡിസംബർ 26-മുതൽ 31-വരെ ഫാൻസ് അസോസിയേഷൻ അംഗങ്ങളെ നേരിട്ടുകണ്ട് അഭിപ്രായം തേടുമെന്നും മണിയൻ പറഞ്ഞു. ചർച്ചയുടെ ഉള്ളടക്കം രജനീകാന്തും വെളിപ്പെടുത്തില്ലെന്നാണ് തന്റെ വിശ്വാസമെന്നും മണിയൻ അറിയിച്ചു.
ചെന്നൈ: നടൻ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് ഡിസംബർ 31-ന് പ്രഖ്യാപിക്കുമെന്ന് ഗാന്ധിയ മക്കൾ ഇയക്കം സ്ഥാപകനായ തമിലരുവി മണിയൻ അറിയിച്ചു. രജനീകാന്തിന്റെ രാഷ്ട്രീയ ഉപദേശകനാണ് തമിലരുവി മണിയൻ.
രജനീകാന്തുമായി പോയസ് ഗാർഡനിലെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ ഒന്നരമണിക്കൂറോളം ചർച്ച നടത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യമറിയിച്ചതെന്ന് മണിയൻ പത്രലേഖകരോട് പറഞ്ഞു.
ഡിസംബർ 26-മുതൽ 31-വരെ ഫാൻസ് അസോസിയേഷൻ അംഗങ്ങളെ നേരിട്ടുകണ്ട് അഭിപ്രായം തേടുമെന്നും മണിയൻ പറഞ്ഞു. ചർച്ചയുടെ ഉള്ളടക്കം രജനീകാന്തും വെളിപ്പെടുത്തില്ലെന്നാണ് തന്റെ വിശ്വാസമെന്നും മണിയൻ അറിയിച്ചു.
Next Story