- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരണം; തെരുവിൽ ഇറങ്ങി രജനി ആരാധകർ; ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം ചെന്നൈയിലെ വള്ളുവർ കോട്ടത്ത്; പ്രതിഷേധത്തിൽ അണിനിരന്ന് ആയിരങ്ങൾ; പിന്തുണയുമായി വിജയ്, അജിത്ത് ഫാൻസ് അംഗങ്ങളും
ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ആരാധാകർ തെരുവിലിറങ്ങി. രജനികാന്ത് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആയിരത്തിലേറെ പേരാണ് ചെന്നൈയിലെ വള്ളുവർ കോട്ടത്ത് സമരത്തിനിറങ്ങിയത്.രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാ നുള്ള സൂപ്പർ താരത്തിന്റെ തീരുമാനത്തിനെതിരെയാണ് ആരാധകർ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിന് പിന്തുണയുമായി വിജയ്, അജിത് ഫാൻസ് അസോസിയേഷൻ അംഗങ്ങളും വള്ളുവർ കോട്ടത്തെത്തി.
തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിലുള്ള രജനി ആരാധകർ ചെന്നൈ വള്ളുവർ കോട്ടത്ത് രാവിലെ സംഘടിച്ചെത്തി പ്രതിഷേധം ആരംഭിക്കുകയായിരുന്നു. പോസ്റ്ററുകളും ബാനറുകളുമായി സ്ത്രീകൾ ഉൾപ്പെടെയുള്ള ആരാധകർ തെരുവിലുണ്ട്. രജനി മക്കൾ മൻട്രം ഭാരവാഹികളും പ്രതിഷേധത്തിൽ ഒപ്പമുണ്ട്. ഒരു ലക്ഷത്തോളം ആളുകൾ സമരത്തിന്റെ ഭാഗമാകും എന്നാണ് റിപ്പോർട്ടുകൾ. കനത്ത പൊലീസ് സുരക്ഷയിലാണ് വള്ളുവർ കോട്ടം.തീരുമാനം പിൻവലിച്ച് രജനികാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നാണ് ആരാധകരുടെ ആവശ്യം. രാഷ്ട്രീയ പ്രവേശ നം രജനീകാന്ത് ഉപേക്ഷിച്ചെങ്കിലും ആരാധകർ പിന്നോട്ട് പോകാൻ തയ്യാറല്ല.
പ്രതിഷേധത്തിന്റെ ഭാഗമാകാൻ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ പ്രചാരണം നടന്നിരുന്നു. പ്രതിഷേധത്തിന് വൈകീട്ട് വരെയാണ് പൊലീസ് അനുമതി നൽകിയതെങ്കിലും സമരം നീണ്ടു പോകാനാണ് സാധ്യത.
അതേസമയം, രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രജനികാന്ത്. രാഷ്ട്രീയ പ്രവേശന പ്രഖ്യാപിച്ചതു മുതൽ ബൂത്ത് തല പ്രവർത്തനം സജീവമാ
യിരുന്നു. അതിനിടെ അപ്രതീക്ഷിതമായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയതോടെ അദ്ദേഹം തീരുമാനം പിൻവലിച്ച് രംഗത്തെത്തുകയായിരുന്നു.രക്തസമ്മർദത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രജനീകാന്ത് ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് രാഷ്്ട്രീയപ്രവേശനം ഉപേക്ഷിച്ചത്. അതിനിടയിൽ വിദഗ്ധ ചികിത്സക്കായി താരം സിംഗപ്പുരിലേക്ക് പോകുമെന്ന വാർത്തകളും പുറത്ത് വന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ