- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
600 കോടി മുടക്കി എടുത്ത ഷങ്കർ- രജനി ചിത്രം 2.0യുടെ കളക്ഷൻ 700 കോടി കവിഞ്ഞു; തമിഴ് സിനിമാ ചരിത്രത്തിലെ റെക്കോഡ് നേട്ടവുമായി ചിട്ടിയുടെ യാത്ര; ചിത്രം ആയിരം കോടി തികയ്ക്കുമെന്ന് സൂചന
രജനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ സിനിമയായിരുന്നു 2.0. നവംബർ 29 ന് തിയറ്ററുകളിലേക്ക് എത്തിയ 2.0 റിലീസിനെത്തിയിട്ട് ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. കേരളത്തിലടക്കമുള്ള സെന്ററുകളിൽ സിനിമ ഗംഭീര പ്രകടനമായിരുന്നു നടത്തിയിരുന്നത്. 600 കോടിക്ക് അടുത്ത് കോടി മുതൽ മുടക്കിൽ നിർമ്മിച്ച സിനിമ ആദ്യദിനം മുതൽ കോടികളായിരുന്നു വാരിക്കൂട്ടിയത്. ഇപ്പോളിതാ ലോകമെമ്പാടുമായി ഇതുവരെ 700 കോടി രൂപയുടെ കളക്ഷനാണ് 2.0 നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യമായിട്ടാണ് ഒരു തമിഴ് ചിത്രം 700 കോടി ക്ലബ്ബിലെത്തുന്നത്.ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോർഡും 2.0 സ്വന്തമാക്കിയിരുന്നു. അക്ഷയ് കുമാറാണ് ചിത്രത്തിൽ വില്ലനായി എത്തിയത്. എമി ജാക്‌സണാണ് നായിക. മൂവായിരത്തോളം സാങ്കേതിക പ്രവർത്തകർ ചിത്രത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മെയ്‌ക്കിങ് വീഡിയോയിൽ പറഞ്ഞത്. ഇതിൽ 1000 വിഎഫ്എക്
രജനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ സിനിമയായിരുന്നു 2.0. നവംബർ 29 ന് തിയറ്ററുകളിലേക്ക് എത്തിയ 2.0 റിലീസിനെത്തിയിട്ട് ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. കേരളത്തിലടക്കമുള്ള സെന്ററുകളിൽ സിനിമ ഗംഭീര പ്രകടനമായിരുന്നു നടത്തിയിരുന്നത്. 600 കോടിക്ക് അടുത്ത് കോടി മുതൽ മുടക്കിൽ നിർമ്മിച്ച സിനിമ ആദ്യദിനം മുതൽ കോടികളായിരുന്നു വാരിക്കൂട്ടിയത്. ഇപ്പോളിതാ ലോകമെമ്പാടുമായി ഇതുവരെ 700 കോടി രൂപയുടെ കളക്ഷനാണ് 2.0 നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആദ്യമായിട്ടാണ് ഒരു തമിഴ് ചിത്രം 700 കോടി ക്ലബ്ബിലെത്തുന്നത്.ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോർഡും 2.0 സ്വന്തമാക്കിയിരുന്നു. അക്ഷയ് കുമാറാണ് ചിത്രത്തിൽ വില്ലനായി എത്തിയത്. എമി ജാക്‌സണാണ് നായിക.
മൂവായിരത്തോളം സാങ്കേതിക പ്രവർത്തകർ ചിത്രത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മെയ്‌ക്കിങ് വീഡിയോയിൽ പറഞ്ഞത്. ഇതിൽ 1000 വിഎഫ്എക്‌സ് ആർടിസ്റ്റുകളും ഉൾപ്പെടും.