- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെവിയിൽ ഇൻഫെക്ഷൻ ആയിട്ടും ജഗതി കുളത്തിലേക്ക് ചാടിയത് യാതൊരു മടിയുമില്ലാതെ; വെള്ളം ചീത്തയായ ആഴമേറിയ കുളമായിട്ടും രംഗം മനോഹരമാക്കി; മേലപ്പറമ്പിലെ ആൺ വീട്ടിലെ ജയകൃഷ്ണന്റെ ഓർമ്മകൾ രാജസേനൻ പങ്കുവച്ചപ്പോൾ
കുടുംബചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു മലയാളചലച്ചിത്ര സംവിധായകനാണ് രാജസേനൻ. മേലേ പറമ്പിലെ ആൺവീട്, മലയാളിമാമനു വണക്കം, കടിഞ്ഞൂൽ കല്യാണം, കൊട്ടാരം വീട്ടിലെ അപ്പുക്കുട്ടൻ, സിഐഡി. ഉണ്ണിക്കൃഷ്ണൻ ബി.എ., ബി.എഡ് തുടങ്ങി ജയറാം ജഗതി കോമഡിയിൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് രാജസേനൻ. രാജസേനൻ ചിത്രങ്ങളിൽ എല്ലാം തന്നെ മലയാളത്തിന്റെ ഹാസ്യതാരമായ ജഗതിയുടെ ഓർമ്മയിൽ തങ്ങിനില്ക്കുന്ന ഒരുപാട് അഭിനയമുഹൂർത്തങ്ങളാണ് ഉള്ളത്.സംവിധായകൻ രാജസേനൻ അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ജഗതിയുടെ സിനിമയിലെ അർപ്പണബോധത്തെ കുറിച്ചും പറയുകയുണ്ടായി. 1993ൽ ജയറാമിനെയും ശോഭനയെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ 'മേലെ പറമ്പിലെ ആൺവീട്' എന്ന ചിത്രത്തിൽ ജഗതി ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൊള്ളാച്ചിയിൽ നടക്കുമ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചാണ് രാജസേനൻ പങ്കുവച്ചത്. ജയറാമിന്റെ കത്തുമായി നിഷ്‌കളങ്കതയോടെ ഓടിവന്ന് കുളത്തിൽ ചാടുന്ന ഒരു രംഗമുണ്ട്. ഇത
കുടുംബചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു മലയാളചലച്ചിത്ര സംവിധായകനാണ് രാജസേനൻ. മേലേ പറമ്പിലെ ആൺവീട്, മലയാളിമാമനു വണക്കം, കടിഞ്ഞൂൽ കല്യാണം, കൊട്ടാരം വീട്ടിലെ അപ്പുക്കുട്ടൻ, സിഐഡി. ഉണ്ണിക്കൃഷ്ണൻ ബി.എ., ബി.എഡ് തുടങ്ങി ജയറാം ജഗതി കോമഡിയിൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് രാജസേനൻ. രാജസേനൻ ചിത്രങ്ങളിൽ എല്ലാം തന്നെ മലയാളത്തിന്റെ ഹാസ്യതാരമായ ജഗതിയുടെ ഓർമ്മയിൽ തങ്ങിനില്ക്കുന്ന ഒരുപാട് അഭിനയമുഹൂർത്തങ്ങളാണ് ഉള്ളത്.സംവിധായകൻ രാജസേനൻ അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ജഗതിയുടെ സിനിമയിലെ അർപ്പണബോധത്തെ കുറിച്ചും പറയുകയുണ്ടായി.
1993ൽ ജയറാമിനെയും ശോഭനയെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ 'മേലെ പറമ്പിലെ ആൺവീട്' എന്ന ചിത്രത്തിൽ ജഗതി ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൊള്ളാച്ചിയിൽ നടക്കുമ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചാണ് രാജസേനൻ പങ്കുവച്ചത്.
ജയറാമിന്റെ കത്തുമായി നിഷ്‌കളങ്കതയോടെ ഓടിവന്ന് കുളത്തിൽ ചാടുന്ന ഒരു രംഗമുണ്ട്. ഇത് ചിത്രീകരിക്കുമ്പോൾ ജഗതിക്ക് കടുത്ത പനിയായിരുന്നു. പത്തടിയോളം ഉയരമുണ്ട് കുളപ്പടവിന് തന്നെ. കുളത്തിന് നല്ല ആഴമുണ്ട്. വെള്ളവും അത്ര നല്ലതല്ല.എന്റെ രണ്ട് ചെവിയും ഇൻഫെക്ഷനായിട്ടിരിക്കുകയാണ് രാജസേനാ.. പിന്നെ പനിയും. ഈ ചാട്ടം എങ്ങനെയെങ്കിലും ഒന്ന് മാറ്റാൻ പറ്റുമോ?' എന്നദ്ദേഹം ചോദിച്ചു.
'നോക്കാം ചേട്ടാ..' എന്ന് മറുപടി പറഞ്ഞു. ഞാനും ക്യാമറാമാൻ ആനന്ദക്കുട്ടനും എങ്ങനെയൊക്കെ നോക്കിയിട്ടും ആ സീനിൽ നിന്ന് ജഗതിയുടെ ചാട്ടം ഒഴിവാക്കാൻ പറ്റുന്നില്ല. ഞങ്ങൾ സംസാരിച്ചുനിന്നപ്പോൾ ജഗതി അവിടെ വന്നിട്ട് പറഞ്ഞു: 'ഞാൻ ആ സ്‌ക്രിപ്റ്റ് ഒരിക്കൽക്കൂടി വായിച്ചു. ആ സീനിൽ ഞാൻ ചാടിയേ പറ്റൂ. അല്ലെങ്കിൽ അത് ശരിയാവില്ല. വേറൊന്നും ആലോചിക്കേണ്ട. നമുക്ക് ടേക്കിലേക്ക് പോവാം..' മറ്റൊന്നും പറയാതെ അദ്ദേഹം മനോഹരമായി ഓടി. അതിലും മനോഹരമായി ചാടി. ആ സീൻ ഭംഗിയാക്കി. അന്നത്തെ രോഗാവസ്ഥയിൽ വേറൊരു കലാകാരനും ഇത്രയും വലിയ ത്യാഗം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും രാജസേനൻ പറയുന്നു.