- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനെ അമ്മ തള്ളിപ്പറയില്ലെന്ന് രാജസേനൻ; ദിലീപിനെ സംരക്ഷിച്ചേ അമ്മയ്ക്ക് മുന്നോട്ടു പോകാനാകൂ; അമ്മയ്ക്ക് കോടികളുടെ ഫണ്ട് ഉണ്ടാക്കിക്കൊടുത്തത് ദിലീപ്; അമ്മയ്ക്ക് കരുത്ത് സൂപ്പർതാരങ്ങളല്ല ദിലീപെന്നും രാജസേനൻ
തിരുവനന്തപുരം: താരസംഘടനയായ അമ്മയ്ക്ക് ഫണ്ട് ഉണ്ടാക്കിക്കൊടുത്തതും ശക്തി പകർന്നതുമെല്ലാം ദിലീപാണെന്നും അതുകൊണ്ട് ദിലീപിനെഅമ്മ തള്ളിപ്പറയില്ലെന്നും സംവിധായകൻ രാജസേനൻ. ദിലീപിനെ സംരക്ഷിച്ചാൽ മാത്രമേ അമ്മയ്ക്ക് നിലനിൽക്കാനാകൂ.കുറ്റം ചെയ്തയാളായിട്ട് ആരും ദിലീപിനെ കാണുന്നില്ലെന്നും ദിലീപ് ഇപ്പോൾ സുരക്ഷിതനാണെന്നും രാജസേനൻ വ്യക്തമാക്കി.മാതൃഭൂമി ന്യൂസ് ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ട്വന്റി-ട്വന്റി എന്ന ചിത്രം നിർമ്മിക്കാൻ ആരും മുന്നോട്ടുവരാത്ത സമയത്ത് ആ ചുമതല ഏറ്റെടുത്തത് ദിലീപാണ്. അത്രയും വലിയ റിസ്‌കാണ് അന്ന് ദിലീപ് എടുത്തത്. ട്വന്റി-ട്വന്റി എന്ന ചിത്രം നിർമ്മിച്ച്, വിതരണം ചെയ്ത് അമ്മക്ക് കോടികളുടെ ഫണ്ട് ദിലീപ് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് അമ്മക്ക് ദിലീപിനെ സംരക്ഷിച്ചു നിർത്തേണ്ടി വരുമെന്നും ദിലീപിനെ പൊതിഞ്ഞേ അമ്മക്ക് നിലനിൽക്കാനാകൂ എന്നും രാജസേനൻ പറഞ്ഞു. ഗണേശ് കുമാർ പെട്ടെന്ന് ദേഷ്യം വരുന്ന വ്യക്തിയാണെങ്കിലും മുകേഷിനെ ഇങ്ങനെ ദേഷ്യപ്പെട്ട് കാണു
തിരുവനന്തപുരം: താരസംഘടനയായ അമ്മയ്ക്ക് ഫണ്ട് ഉണ്ടാക്കിക്കൊടുത്തതും ശക്തി പകർന്നതുമെല്ലാം ദിലീപാണെന്നും അതുകൊണ്ട് ദിലീപിനെഅമ്മ തള്ളിപ്പറയില്ലെന്നും സംവിധായകൻ രാജസേനൻ. ദിലീപിനെ സംരക്ഷിച്ചാൽ മാത്രമേ അമ്മയ്ക്ക് നിലനിൽക്കാനാകൂ.കുറ്റം ചെയ്തയാളായിട്ട് ആരും ദിലീപിനെ കാണുന്നില്ലെന്നും ദിലീപ് ഇപ്പോൾ സുരക്ഷിതനാണെന്നും രാജസേനൻ വ്യക്തമാക്കി.മാതൃഭൂമി ന്യൂസ് ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ട്വന്റി-ട്വന്റി എന്ന ചിത്രം നിർമ്മിക്കാൻ ആരും മുന്നോട്ടുവരാത്ത സമയത്ത് ആ ചുമതല ഏറ്റെടുത്തത് ദിലീപാണ്. അത്രയും വലിയ റിസ്‌കാണ് അന്ന് ദിലീപ് എടുത്തത്. ട്വന്റി-ട്വന്റി എന്ന ചിത്രം നിർമ്മിച്ച്, വിതരണം ചെയ്ത് അമ്മക്ക് കോടികളുടെ ഫണ്ട് ദിലീപ് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് അമ്മക്ക് ദിലീപിനെ സംരക്ഷിച്ചു നിർത്തേണ്ടി വരുമെന്നും ദിലീപിനെ പൊതിഞ്ഞേ അമ്മക്ക് നിലനിൽക്കാനാകൂ എന്നും രാജസേനൻ പറഞ്ഞു.
ഗണേശ് കുമാർ പെട്ടെന്ന് ദേഷ്യം വരുന്ന വ്യക്തിയാണെങ്കിലും മുകേഷിനെ ഇങ്ങനെ ദേഷ്യപ്പെട്ട് കാണുന്നത് ആദ്യമായിട്ടാണെന്നും രാജസേനൻ പറഞ്ഞു. വളരെ സൗമ്യനായ കലാകാരനാണ് ദേവൻ. അദ്ദേഹം ചൂടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും രാജസേനൻ ചൂണ്ടിക്കാട്ടി.