- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനായിരുന്നു ചിത്രത്തിൽ ദുർഗയെ അവതരിപ്പിച്ചത്; അതുകൊണ്ട് എന്നെ വെറുത്തുക്കൊള്ളൂ; സോഷ്യൽ മീഡിയയുടെ അധിക്ഷേപത്തിൽ മനംമടുത്ത സെക്സി ദുർഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെയ്ക്ക് പറയാനുള്ളത്
കൊച്ചി: സെക്സി ദുർഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെക്കെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത അധിക്ഷേപം. രാജശ്രീ തന്നെയാണ് തനിക്ക് ലഭിച്ച മോശം സന്ദേശങ്ങൾ സ്‌ക്രീൻ ഷോട്ട് സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. രാജശ്രീയുടെ ഫേസ്‌ബുക്ക് പോസ്റ്റ് സംവിധായകനായ സനൽ കുമാർ ശശിധരൻ പങ്കുവച്ചിട്ടുണ്ട്. സ്വന്തം നാട്ടിൽ നിന്ന് ഇത്തരത്തിലുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് സനൽ കുമാർ ശശിധരൻ കുറിച്ചു. രാജശ്രീയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ 'സെക്സി ദുർഗ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടി. അന്താരാഷ്ട്ര വേദികളിൽ ഒരുപാട് ആഘോഷിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ്. പക്ഷെ ആളുകൾക്ക് ഇതെക്കുറിച്ച് അറിയല്ല, കാരണം ഇന്നത്തെ കാലത്ത് സെലിബ്രിറ്റികൾ പോസ്റ്റ് ചെയ്തെങ്കിൽ മാത്രമേ ഇതെല്ലാം ശ്രദ്ധിക്കപ്പെടുകയുള്ളു. ഇന്ത്യൻ മാധ്യമങ്ങൾക്ക് പണം കിട്ടാത്തതുകൊണ്ടാകാം ഇതിൽ അവർക്ക് താൽപര്യമില്ലാത്തത്. പക്ഷെ ആളുകളിൽ നിന്ന് വളരെ സ്നേഹം നിറഞ്ഞ സന്ദേശമാണ് ലഭിക്കുന്നത്. എനിക്ക് ഇന്ത്യയിൽ നിന്ന് ലഭിച്ചത് ഇതൊക്കെയാണ്. സനൽ കുമാർ ശശിധരൻ എന്ന കഠിനാധ്വാനിയായ സംവി
കൊച്ചി: സെക്സി ദുർഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെക്കെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത അധിക്ഷേപം. രാജശ്രീ തന്നെയാണ് തനിക്ക് ലഭിച്ച മോശം സന്ദേശങ്ങൾ സ്‌ക്രീൻ ഷോട്ട് സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. രാജശ്രീയുടെ ഫേസ്‌ബുക്ക് പോസ്റ്റ് സംവിധായകനായ സനൽ കുമാർ ശശിധരൻ പങ്കുവച്ചിട്ടുണ്ട്. സ്വന്തം നാട്ടിൽ നിന്ന് ഇത്തരത്തിലുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് സനൽ കുമാർ ശശിധരൻ കുറിച്ചു.
രാജശ്രീയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ
'സെക്സി ദുർഗ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടി. അന്താരാഷ്ട്ര വേദികളിൽ ഒരുപാട് ആഘോഷിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ്. പക്ഷെ ആളുകൾക്ക് ഇതെക്കുറിച്ച് അറിയല്ല, കാരണം ഇന്നത്തെ കാലത്ത് സെലിബ്രിറ്റികൾ പോസ്റ്റ് ചെയ്തെങ്കിൽ മാത്രമേ ഇതെല്ലാം ശ്രദ്ധിക്കപ്പെടുകയുള്ളു. ഇന്ത്യൻ മാധ്യമങ്ങൾക്ക് പണം കിട്ടാത്തതുകൊണ്ടാകാം ഇതിൽ അവർക്ക് താൽപര്യമില്ലാത്തത്.
പക്ഷെ ആളുകളിൽ നിന്ന് വളരെ സ്നേഹം നിറഞ്ഞ സന്ദേശമാണ് ലഭിക്കുന്നത്. എനിക്ക് ഇന്ത്യയിൽ നിന്ന് ലഭിച്ചത് ഇതൊക്കെയാണ്. സനൽ കുമാർ ശശിധരൻ എന്ന കഠിനാധ്വാനിയായ സംവിധായകനും മറ്റ് അണിയറ പ്രവർത്തകരും ചേർന്നുണ്ടാക്കിയ ഒരു മലയാളം സിനിമയാണിത്. ഞാനായിരുന്നു ചിത്രത്തിൽ ദുർഗയെ അവതരിപ്പിച്ചത്. അതുകൊണ്ട് എന്നെ വെറുത്തുക്കൊള്ളൂ'- രാജശ്രീ കുറിച്ചു.