- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരവെ ആശുപത്രി സന്ദർശനവുമായി രാജസ്ഥാൻ ആരോഗ്യമന്ത്രി; കേസ് എടുക്കണമെന്ന് ആവശ്യം
ജയ്പൂർ: കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന രാജസ്ഥാൻ ആരോഗ്യമന്ത്രി മറ്റ് ആശുപത്രികളിൽ പരിശോധന നടത്തി. രാജസ്ഥാൻ ആരോഗ്യമന്ത്രി രഘുശർമയാണ് ചികിത്സയിലിരിക്കെ ആശുപത്രികളിൽ പരിശോധന നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ചയാണ് രഘു ശർമയെ രാജസ്ഥാൻ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സർവീസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ മന്ത്രി ആശുപത്രിയിലെ വിവിധ വാർഡുകൾ സന്ദർശിക്കുകയായിരുന്നു. വാർഡുകളിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യ സ്ഥിതിയും നിലവിൽ ലഭിക്കുന്ന ചികിത്സയെക്കുറിച്ചും ഇദ്ദേഹം ചോദിച്ചറിയുകയും ചെയ്തു
അതേസമയം, മന്ത്രിക്കെതിരെ എപ്പിഡമിക് ആക്ട് പ്രകാരം കേസ് എടുക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
മറുനാടന് ഡെസ്ക്
Next Story