- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എട്ടാം വിവാഹവാർഷിക ദിനത്തിൽ ഭാര്യക്ക് നൽകിയത് അപൂർവ സമ്മാനം; ഭാര്യയുടെ പേരിൽ ചന്ദ്രനിൽ വാങ്ങിയത് മൂന്നേക്കർ സ്ഥലം
ജയ്പൂർ: വിവാഹ വാർഷികത്തിൽ സമ്മാനമായി ചന്ദ്രനിൽ മുന്നേക്കർ സ്ഥലം വാങ്ങി ഭാര്യക്ക് നൽകി യുവാവ്. രാജസ്ഥാനിലെ അജ്മീർ സ്വദേശിയായ ധർമേന്ദ്ര അനിജയാണ് എട്ടാം വിവാഹവാർഷിക ദിനത്തിൽ ഭാര്യ സപ്ന അനിജയ്ക്ക് വ്യത്യസ്ത സമ്മാനം നൽകിയത്. ലൂണ സൊസൈറ്റി ഇന്റർനാഷണൽ വഴിയാണ് ഭൂമി വാങ്ങിയത്. ഒരു വർഷം കൊണ്ടാണ് നടപടിക്രമങ്ങൾ പൂർത്തിയായത്.
ഡിസംബർ 24നായിരുന്നു ദമ്പതികളുടെ വിവാഹവാർഷികം. അന്നേദിവസം ഭാര്യയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സമ്മാനം നൽകണമെന്ന ചിന്തയാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് ധർമേന്ദ്ര അനിജ പറയുന്നു. 'എല്ലാവരും ഭൂമിയിൽ ലഭിക്കുന്ന സാധനങ്ങളാണ് സമ്മാനമായി നൽകുന്നത്. കാർ, സ്വർണാഭരണങ്ങൾ തുടങ്ങിയവയാണ് ഗിഫ്റ്റായി നൽകാറ്. ഇത്തവണ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം. അങ്ങനെയാണ് ചന്ദ്രനിൽ അവരുടെ പേരിൽ സ്ഥലം വാങ്ങാമെന്ന് തീരുമാനിച്ചത്' - ധർമേന്ദ്ര അനിജ പറയുന്നു. ചന്ദ്രനിൽ സ്ഥലം വാങ്ങിയ ആദ്യ രാജസ്ഥാൻകാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്ത് സ്വകാര്യ ഉടമസ്ഥാവകാശം സാധ്യമല്ല. ചില വെബ്സൈറ്റുകൾ വഴിയാണ് ചന്ദ്രനിലെ സ്ഥല വിൽപ്പന നടക്കുന്നത്. ഇതിന് പ്രത്യേക സർട്ടിഫിക്കറ്റും നൽകുന്നുണ്ട്. 2018ൽ നടൻ സുശാന്ത് സിങ് രജ്പുത്ത് ഇത്തരത്തിൽ സ്ഥലം വാങ്ങിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്