- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിരാശപ്പെടുത്തി ജോസേട്ടനും സഞ്ജുവും; മിന്നൽ അർധ സെഞ്ചുറിയുമായി അശ്വിൻ; കരകയറ്റി പടിക്കൽ; രാജസ്ഥാന് എതിരെ ഡൽഹിക്ക് 161 റൺസ് വിജയലക്ഷ്യം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 161 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു.
ജോസ് ബട്ലറും സഞ്ജു സാംസണും പരാജയപ്പെട്ട മത്സരത്തിൽ ആർ അശ്വിനും(50), ദേവ്ദത്ത് പടിക്കലുമാണ്(48) രാജസ്ഥാന് മോശമല്ലാത്ത സ്‌കോറൊരുക്കിയത്. ഡൽഹിക്കായി ചേതൻ സക്കരിയയും ആന്റിച്ച് നോർക്യയും മിച്ചൽ മാർഷും രണ്ട് വീതം വിക്കറ്റ് നേടി.
38 പന്തുകൾ നേരിട്ട് അർധസെഞ്ചുറി നേടിയ ആർ. അശ്വിനാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. ദേവ്ദത്ത് പടിക്കൽ 30 പന്തിൽ 48 റൺസെടുത്തു പുറത്തായി.
ഓപ്പണർമാരായ യശസ്വി ജയ്‌സ്വാൾ (19 പന്തിൽ 19), ജോസ് ബട്‌ലർ (11 പന്തിൽ ഏഴ്), ക്യാപ്റ്റൻ സഞ്ജു സാംസൺ (നാല് പന്തിൽ ആറ്) എന്നിവർ തിളങ്ങാതെ പോയതാണു വലിയ സ്‌കോറിൽനിന്നു രാജസ്ഥാനെ അകറ്റിയത്. യുവതാരം റയാൻ പരാഗ് ഒൻപതു റൺസ് മാത്രമെടുത്തു പുറത്തായി.
റാസി വാൻഡർ ദസൻ 10 പന്തിൽ 12 ഉം ട്രെന്റ് ബോൾട്ട് മൂന്നും റൺസെടുത്തു പുറത്താകാതെ നിന്നു. ഡൽഹിക്കു വേണ്ടി ചേതൻ സാകരിയ, ആന്റിച് നോർദെ, മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.
ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് രാജസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. സീസണിലെ റൺവേട്ടക്കാരനായ ജോസ് ബട്ലറെ(11 പന്തിൽ 7) മൂന്നാം ഓവറിൽ ചേതൻ സക്കരിയ ഠാക്കൂറിന്റെ കൈകളിലെത്തിച്ചു. 11 റൺസ് മാത്രമായിരുന്നു രാജസ്ഥാന്റെ അക്കൗണ്ടിൽ ഈസമയമുണ്ടായിരുന്നത്.
സഹ ഓപ്പണർ യശ്വസി ജയ്‌സ്വാളാവട്ടെ(19 പന്തിൽ 19) ഒൻപതാം ഓവറിൽ മിച്ചൽ മാർഷിന് മുന്നിൽ വീണു. സ്‌കോർ- 54-2. മൂന്നാമനായി രവിചന്ദ്ര അശ്വിനെ ക്രീസിലേക്ക് അയച്ച സഞ്ജു സാംസണിന്റെ തന്ത്രം വിജയിച്ചതോടെ രാജസ്ഥാന് പ്രതീക്ഷയായി.
അശ്വിനൊപ്പം ദേവ്ദത്ത് പടിക്കലും ട്രാക്കിലായതോടെ 14-ാം ഓവറിൽ രാജസ്ഥാൻ 100 കടന്നു. ഇതേ ഓവറിൽ ഇരുവരും 50 റൺസ് കൂട്ടുകെട്ട് പൂർത്തിയാക്കി. അശ്വിൻ 37 പന്തിൽ അമ്പത് തികയ്ക്കുകയും ചെയ്തു. ഫിഫ്റ്റി തികച്ചതിന് പിന്നാലെ തൊട്ടടുത്ത പന്തിൽ അശ്വിനെ(38 പന്തിൽ 50) മാർഷ് പറഞ്ഞയച്ചു.
15 ഓവർ പൂർത്തിയാകുമ്പോൾ രാജസ്ഥാൻ സ്‌കോർ 116-3. സഞ്ജു സാംസണിന്റെ പോരാട്ടം ഒരു ബൗണ്ടറിയിൽ ഒതുങ്ങി. നാല് പന്തിൽ ആറ് റൺസെടുത്ത സഞ്ജുവിനെ 17-ാം ഓവറിൽ നോർക്യയുടെ പന്തിൽ ഠാക്കൂർ പിടികൂടുകയായിരുന്നു.
അവസാന ഓവറുകളിൽ തകർത്തടിക്കാനുള്ള ശ്രമത്തിനിടെ റിയാൻ പരാഗ്(5 പന്തിൽ 9) സക്കരിയുടെ പന്തിൽ വീണു. പിന്നീടങ്ങോട്ട് കൂറ്റനടികൾ അധികമുണ്ടായില്ല. നോർക്യയുടെ 19-ാം ഓവറിലെ ആദ്യ പന്തിൽ പടിക്കലിനെ(30 പന്തിൽ 48) കമലേഷ് നാഗർകോട്ടി പറക്കുംക്യാച്ചിൽ മടക്കി.
ഇതേ ഓവറിൽ റാസ്സി വാൻഡർ ഡസ്സൻ ടീമിനെ 150 കടത്തുകയായിരുന്നു. 20 ഓവർ പൂർത്തിയാകുമ്പോൾ റാസ്സിക്കൊപ്പം(10 പന്തിൽ 12*), ട്രെന്റ് ബോൾട്ട്(3 പന്തിൽ 3*) പുറത്താകാതെ നിന്നു.
ടോസ് നേടിയ ഡൽഹി നായകൻ റിഷഭ് പന്ത് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡൽഹി രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. റിപാൽ പട്ടേലിന് പകരം ലളിത് യാദവും ഖലീൽ അഹമ്മദിന് പകരം ചേതൻ സക്കരിയയും പ്ലേയിങ് ഇലവനിലെത്തി. രാജസ്ഥാൻ ഷിമ്രോൻ ഹെറ്റ്മെയർക്ക് പകരം റാസ്സി വാൻഡർ ഡസ്സനെ ഉൾപ്പെടുത്തി. ഇന്ന് ജയിച്ചാൽ രാജസ്ഥാൻ പ്ലേഓഫ് ഉറപ്പിക്കും. 11 മത്സരങ്ങളിൽ 14 പോയിന്റുള്ള സഞ്ജുവും സംഘവും മൂന്നാം സ്ഥാനത്താണെങ്കിൽ 10 പോയിന്റുള്ള ഡൽഹി അഞ്ചാമതാണ്.


