- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളിടെക്‌നിക് പഠിച്ചെത്തിയത് ആബേലച്ചന്റെ കലാഭവനിൽ; ദേ മാവേലിക്കൊമ്പത്തിലൂടെ ദിലീപിനും നാദിർഷായ്ക്കുമൊപ്പം മലയാളികളെ കുടുകുടാ ചരിപ്പിച്ചു; ഉറ്റതോഴർ സിനിമയിൽ സ്റ്റാറായപ്പോൾ ചേറായി എക്സ്പ്രസിലും ഗുഡ്മോണിങ്ഷോയിലും മലയാളി മനസിന്റെ നേർചിത്രമായി റേഡിയോ ഏഷ്യയുടെ ഗ്രാഫുയർത്തി; ശ്രോതാക്കളെ ഠക..ഠക..ഠക ചിരിപ്പിച്ച ആർജെയുടെ മരണത്തിൽ ഞെട്ടി പ്രവാസി മലയാളികൾ; അകാലത്തിൽ രാജീവ് ചെറായി യാത്രയാകുമ്പോൾ
റാസൽഖൈമ: ഗൾഫ് മലയാളികളുടെ പ്രിയ അവതാരകനായിരുന്നു രാജീവ് ചെറായി. ചെറായി എക്സ്‌പ്രസിലൂടേയും ഗുഡ് മോണിങ് ഷോയിലൂടേയും മലയാളികളെ ഗൃഹാതുരതയുടെ ഓർമകളിലേക്ക് കൊണ്ടു വന്ന പ്രതിഭ. മിമിക്രിയായിരുന്നു ഇഷ്ട വിഷയം. അതുകൊണ്ട് തന്നെ ശബ്ദാനുകരണകലയിലൂടെ ആർജ്ജിച്ച മിടുക്കും പരിചയവുമെല്ലാം റേഡിയോ അവതരണത്തിലേക്ക് രാജീവ് ആവാഹിച്ചെടുത്തു. വെറുമൊരു റേഡിയോ ജോക്കിയെന്നതിൽ അപ്പുറം മലയാളിയുടെ സാമൂഹിക പ്രശ്‌നങ്ങളിൽ ഇടപെടുന്ന താരവുമായി രാജീവ് ചേറായി. ആകാലത്തിൽ ഈ പ്രതിഭ വിടവാങ്ങുമ്പോൾ അത് പ്രാവാസികൾക്ക് തീരാനഷ്ടമാണ്. ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ഇനി രാജീവ് ചെറായി ഇല്ല, റേഡിയോ ഏഷ്യാ പ്രോഗ്രാം എക്‌സിക്യുട്ടീവും അവതാരകനുമായ രാജീവ് ചെറായിയുടെ മരണവും കൊച്ചയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു മരണം. കരൾ സംബന്ധമായ രോഗം കാരണം കഴിഞ്ഞ ഒരു മാസമായി കൊച്ചി പിവി എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 17 വർഷമായി റേഡിയോ ഏഷ്യയിൽ പ്രവർത്തിക്കുകയായിരുന്നു. എറണാകുളം കലാഭവനിയിലൂടെ മിമിക്രി രംഗത്തുനിന്നാണ് രാജീവ് യു.എ.ഇയിലെത്തിയ

റാസൽഖൈമ: ഗൾഫ് മലയാളികളുടെ പ്രിയ അവതാരകനായിരുന്നു രാജീവ് ചെറായി. ചെറായി എക്സ്‌പ്രസിലൂടേയും ഗുഡ് മോണിങ് ഷോയിലൂടേയും മലയാളികളെ ഗൃഹാതുരതയുടെ ഓർമകളിലേക്ക് കൊണ്ടു വന്ന പ്രതിഭ. മിമിക്രിയായിരുന്നു ഇഷ്ട വിഷയം. അതുകൊണ്ട് തന്നെ ശബ്ദാനുകരണകലയിലൂടെ ആർജ്ജിച്ച മിടുക്കും പരിചയവുമെല്ലാം റേഡിയോ അവതരണത്തിലേക്ക് രാജീവ് ആവാഹിച്ചെടുത്തു. വെറുമൊരു റേഡിയോ ജോക്കിയെന്നതിൽ അപ്പുറം മലയാളിയുടെ സാമൂഹിക പ്രശ്‌നങ്ങളിൽ ഇടപെടുന്ന താരവുമായി രാജീവ് ചേറായി. ആകാലത്തിൽ ഈ പ്രതിഭ വിടവാങ്ങുമ്പോൾ അത് പ്രാവാസികൾക്ക് തീരാനഷ്ടമാണ്.
ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ഇനി രാജീവ് ചെറായി ഇല്ല, റേഡിയോ ഏഷ്യാ പ്രോഗ്രാം എക്‌സിക്യുട്ടീവും അവതാരകനുമായ രാജീവ് ചെറായിയുടെ മരണവും കൊച്ചയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു മരണം. കരൾ സംബന്ധമായ രോഗം കാരണം കഴിഞ്ഞ ഒരു മാസമായി കൊച്ചി പിവി എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 17 വർഷമായി റേഡിയോ ഏഷ്യയിൽ പ്രവർത്തിക്കുകയായിരുന്നു. എറണാകുളം കലാഭവനിയിലൂടെ മിമിക്രി രംഗത്തുനിന്നാണ് രാജീവ് യു.എ.ഇയിലെത്തിയത്. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഓഗസ്റ്റ് 28ന് നാട്ടിലേയ്ക്ക് പോയതായിരുന്നു. തുടർന്ന് എറണാകുളം പിവി എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ദിലീപ് നാദിർഷ ടീമിനൊപ്പം ദേ മാവേലി കൊമ്പത്തു കാസറ്റ് സീരിസിലൂടെ ശ്രദ്ധേയനായിരുന്നു രാജീവ്. ഈ ടീമിനൊപ്പം മിമിക്രി വേദികളിലും സജീവമായിരുന്നു. കേരളത്തിന് പുറത്തെ ആദ്യ മലയാളം റേഡിയോ സ്റ്റേഷൻ ആയ ദുബായ് റേഡിയോ ഏഷ്യായിൽ അവതാരകനായതു മുതൽ വ്യത്യസ്തമായ പരിപാടികളുമായി രാജീവ് നിറഞ്ഞു. ഗൾഫ് ലോകത്തെ ഏറ്റവും മുതിർന്ന റേഡിയോ അവതാരകനായിരുന്നു അദ്ദേഹം. 20 കൊല്ലം മുമ്പ് ഒരു മണിക്കൂർ മലയാള പരിപാടിയുമായാണ് റേഡിയോ ഏഷ്യ എത്തിയത്. ഒപ്പമുണ്ടായിരുന്നവർ സ്ഥാപനം മാറിയപ്പോഴും തൊഴിൽ മേഖല വിട്ടപ്പോഴും രാജീവ് മാത്രം റേഡിയോ ഏഷ്യയിൽ അടിയുറച്ച് നിന്നു.
അറബ് രാജ്യങ്ങളിൽ പ്രവാസി മലയാളികൾക്കിടയിൽ വൻ ആരാധക വൃന്ദമാണ് ചെറായിക്കുള്ളത്. വിദേശരാജ്യങ്ങളിലെ സ്റ്റേജ് ഷോകളിലും മിന്നും താരമായിരുന്നു രാജീവ്. ജയറാമിനും ദിലീപിനും നാദിർഷായ്ക്കുമൊപ്പം നിരവധി വേദികളിൽ മിമിക്ര അവതരിപ്പിച്ച രാജീവ് ഈ നർമ്മാനുഭവങ്ങളെ റേഡിയോയിലൂടെ പകർന്ന് നൽകുകയായിരുന്നു. ഗൾഫ് രാജ്യങ്ങളിലെല്ലാം സഞ്ചരിച്ച് പരിപാടികൾ അവതരിപ്പിച്ചു. അവതാരകനായി. ചേറായി എക്സ്‌പ്രസിലൂടെ സാമൂഹിക വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടി. പ്രവാസികളുടെ സുഹൃത്തായി ഈ റേഡിയോ അവതാരകൻ ശബ്ദത്തിലൂടെ മാറുകയായിരുന്നു.
എറണാകുളം ജില്ലയിലെ ചെറായിയിൽ രവീന്ദ്രൻ വിശാലം ദമ്പതികളുടെ മകനാണ്. അദ്ധ്യാപികയായ സംഗീതയാണ് ഭാര്യ. മകൻ: ആദിത്യ. 1999 മുതൽ ദുബായിലെ റേഡിയോ ഏഷ്യയിൽ വിവിധ ജനപ്രിയ പരിപാടികൾ അവതരിപ്പിക്കുന്ന രാജീവ് ചെറായി റേഡിയോ ഏഷ്യയുടെ വിജയ മന്ത്രമായിരുന്നു. പറവൂർ ബോയ്‌സ് ഹൈസ്‌കൂൾ, എസ്.എൻ.എം മലയിങ്കര, കളമശേരി പോളിടെക്‌നിക് എന്നിവടങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ രാജീവ് മിമിക്രിയുടെ മാസ്മരിക ലോകത്തേക്കാണ് തുടക്കത്തിൽ എത്തിയത്. ആബേലച്ചന്റെ കലാഭവനിൽ ദിലീപിനും നാദിർഷായ്ക്കുമൊപ്പം നിറഞ്ഞു. ജയറാമുമായും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ദേ മാവേലിക്കൊമ്പത്ത് വലിയ ഹിറ്റയാതോടെ രാജീവും താരമായി. പിന്നീട് ദിലീപും നാദിർഷായും സിനിമയിലേക്ക് ചുവടുമാറി.

ആത്മമിത്രങ്ങൾ സിനിമയിൽ നേട്ടമുണ്ടാക്കുമ്പോൾ ദുബായിൽ റേഡിയോ ലോകത്ത് നിറസാന്നിധ്യമായി രാജീവ്. 1999 മുതൽ റേഡിയോ ഏഷ്യയിൽ നിറഞ്ഞ രാജീവിനെ തേടി നിരവധി അവസരങ്ങളുമെത്തി. എന്നാൽ അതിനോടെല്ലാം നോ പറഞ്ഞ് ഠക...ഠക.. ഠക.. എന്ന പഞ്ച് ഡയലോഗുമായി പ്രേക്ഷകരെ രാജീവ് ചിരിപ്പിച്ചു. ചരിക്കിടയിലും ഠക..ഠക..ഠകയെന്ന് ആവർത്തിച്ച് മലയാളിയെ പലതും ഓർമിപ്പിച്ചു. സ്റ്റേജ് ഷോകളും റോഡ് ഷോകളും നടത്തി. ഇതെല്ലാം റേഡിയോ ഏഷ്യയുടെ പ്രചാരം കൂട്ടി. അങ്ങനെ ഗൾഫ് റേഡിയോ രംഗത്തെ നിറസാന്നിധ്യമാണ് കൊച്ചിയിൽ വിടവാങ്ങുന്നത്.

സ്വന്തമായി ഫാൻ ക്ലബ്ബുകളും സോഷ്യൽ മീഡിയയിൽ രാജീവിനുണ്ടായിരുന്നു. രണ്ട് മണിക്കൂർ നീളുന്ന ചെറായി എക്സ്‌പ്രസിന് നിരവധി പ്രേക്ഷരേയും കിട്ടി. ഗൾഫിലെ നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും രാജീവിനെ തേടിയെത്തി. കൈയടിയോടെയാണ് സ്‌റ്റേജുകളിലെ രാജീവിന്റെ അവതരണത്തെ പ്രേക്ഷകർ വരവേറ്റിരുന്നത്. അങ്ങനെ പ്രവാസി മലയാളിക്ക് എന്തുകൊണ്ടും പ്രിയങ്കരനായ റേഡിയോ അവതാരകനാണ് വിടവാങ്ങുന്നത്.
വാർത്തകളിലൂടെയല്ല മറിച്ച് പ്രോഗ്രാമുകളിലൂടെയാണ് മലയാളിയുടെ പൊതുബോധത്തെ തൊട്ടുണർത്തുന്ന സാസ്‌കാരികത നിറച്ച പരിപാടികളുമായി രാജീവ് ഗൾഫ് റേഡിയോ രംഗത്തെ സജീവ സാന്നിധ്യമായത്.

