കൊച്ചി: ഒരുപിടി നല്ല കലാകാരന്മാരെ സൃഷ്ടിച്ചിട്ടുള്ള കലാഭവൻ മണിയുടെ സ്വന്തം നാടായ ചാലക്കുടിയിൽ നിന്നും ഇതാ വീണ്ടും ഒരു കലാകാരൻ. ചെറിയ വേഷങ്ങളിൽ കൂടി മലയാളികൾക്ക് പരിചിതനായ രാജീവ് രാജൻ ദിവാൻജിമൂലയിലൂടെ മലയാളത്തിന്റെ മുൻനിര താരനിരയിലേക്ക് ഉയർന്ന് വരുകയാണ്.

2012 ൽ മമ്മൂട്ടി ദി ബെസ്‌ററ് ആക്ടർ കോണ്ടെസ്‌റ് സീസൺ 3 യിൽ ഫസ്റ്റ് റണ്ണർ ആയതിനു ശേഷം ശ്രീ അനിൽ രാധാകൃഷ്ണൻ മേനോൻ അടക്കമുള്ള ഒരുപാട് നല്ല സംവിധായകരുടെ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് രാജീവ് ഒരു വലിയ ബാനറിൽ ചിത്രം ചെയ്യപന്നത്. അനിൽ രാധാകൃഷ്ണമേനോൻ എന്ന ഹിറ്റ് മേക്കർ സംവിധായകന്റെ സിനിമയായ ദിവാൻജിമൂല ഗ്രാന്റ് പ്രിക്‌സിൽ ഒരു പ്രധാന വേഷമാണ് രാജീവ് കൈകാര്യം ചെയ്യുന്നത്.

ദിവാൻജിമൂലക്ക് മുലക്ക് പല സിനിമകളിൽ ചെറിയ വേഷങ്ങളിൽ രാജീവ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഒരു ശ്രദ്ധേയമായ വേഷം ലഭിക്കുന്നത് അനിൽ രാധാഷ്ണ മേനോന്റെ ചിത്രത്തിലൂടെയാണ്. നല്ല സിനിമകൾക്കായി കാത്തിരിക്കുകയാണ് ചാലക്കുടിയിൽ നിന്നുള്ള ഈ താരം.