കോതമംഗലം: കുട്ടമ്പുഴ ഞായപ്പിള്ളിയിൽ പ്രവർത്തിക്കുന്ന റബ്ബർ കമ്പനിയിലെ കൺവെയർ ബെൽറ്റിൽ കുടുങ്ങി അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മെക്കാനിക്ക് മരണമടഞ്ഞു.

തട്ടേക്കാട് എട്ടാംമൈൽ വലിയപറമ്പിൽ പരേതനായ തമ്പിയുടെ മകൻ വി.ടി.രാജേഷ് (43) ആണ് മരണത്തിന് ചികത്സയിലിരിക്കെ മരണമടഞ്ഞത്.
കമ്പനിയിലെ മെക്കാനിക്കായ രാജേഷ് ഞായറാഴ്ച വൈകിട്ട് മെഷ്യന്റെ അറ്റകുറ്റപ്പണി നടത്തി ട്രയൽ നോക്കുന്നതിനിടെ ബെൽറ്റിൽ കുരുങ്ങുകയായിരുന്നു. ബെൽറ്റിൽ കുരുങ്ങി കൈക്കും തലക്കും സാരമായി പരിക്കേറ്റ രാജേഷിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഭാര്യ അഞ്ജലി മക്കൾ ശിവഹരി, ശിവപ്രിയ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.