- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
അച്ഛന്റെ മരണവാർത്തയറിഞ്ഞിട്ടും നാട്ടിലേക്ക് പോകാനാതെ മലയാളി യുവാവ്; മകന്റെ വരവും കാത്ത് രോഗിയായ അമ്മയുടെ കാത്തിരിപ്പ്; സ്‌പോൺസർ പാസ്‌പോർട്ട് നല്കാത്തത് മൂലം അച്ഛന്റെ മൃതദേഹം കാണാനാവാതെ ഹരിപ്പാടു സ്വദേശി
അച്ഛന്റെ മരണവാർത്തയറിഞ്ഞിട്ടും നാട്ടിലേക്ക് പോകാനാതെ മലയാളി യുവാവ് ദുരിതകയത്തിൽ. അച്ഛൻ മരിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞു,മകനെയും കാത്ത് മൃതുദേഹം മറവു ചെയ്യാതെ 'രോഗിയായ അമ്മയുടെയും കഥ ഹരിപ്പാട് നിന്നാണ്. ഒരു വർഷങ്ങൾക് മുൻപാണ് റിഫയിലെ ബിൽഡിംങ് മെറ്റീരിയൽ ഷോപ്പിൽ ചെറിയ ശമ്പളത്തിന് ഹരിപ്പാട് മുട്ടം സ്വദേശിയായ രാജേഷ് ജോലിക്ക് കയറിയത്.അദ്ദേഹത്തിന്റെ അച്ഛൻ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ മരണപ്പെട്ടത്. അച്ഛൻ മരണം അറിഞ്ഞിട്ടും നാട്ടിലേക്ക് പോകുവാൻ സ്‌പോൺസർ പാസ്‌പോർട്ട് നൽകുവാൻ തയ്യാറാവത്താതാണ് ഈ കുടുംബത്തിന് തിരിച്ചടിയാകുന്നത്. നാട്ടിൽ ക്യാൻസർ രോഗിയായ 'അമ്മ മാത്രമാണ് ഉള്ളത് ,മകന്റെ വരവും കാത്ത് 24 മണിക്കൂറോളം മൃതുദേഹം മറവ് ചെയ്യാതെ വെച്ചു.സ്‌പോൺസർ പാസ്‌പോര്ട്ട് നൽകുവാൻ തെയ്യാറാകാത്തതിനാൽ രാജേഷിനു നാട്ടിൽ പോകുവാൻ സാധിച്ചിട്ടില്ല.സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വീട്ടിലെ ഏക ആൺതരിയാണ്. ബഹ്റൈനിലെ ഹരിപ്പാട് സ്വദേശികളായ സുഹൃത്തുക്കൾശ്രമിച്ചിട്ടും പാസ്‌പോര്ട്ട് ലഭിച്ചിട്ടില്ല. ഇതിനെ തുടർന്ന് പിതാവിന്റെ സംസ്
അച്ഛന്റെ മരണവാർത്തയറിഞ്ഞിട്ടും നാട്ടിലേക്ക് പോകാനാതെ മലയാളി യുവാവ് ദുരിതകയത്തിൽ. അച്ഛൻ മരിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞു,മകനെയും കാത്ത് മൃതുദേഹം മറവു ചെയ്യാതെ 'രോഗിയായ അമ്മയുടെയും കഥ ഹരിപ്പാട് നിന്നാണ്.
ഒരു വർഷങ്ങൾക് മുൻപാണ് റിഫയിലെ ബിൽഡിംങ് മെറ്റീരിയൽ ഷോപ്പിൽ ചെറിയ ശമ്പളത്തിന് ഹരിപ്പാട് മുട്ടം സ്വദേശിയായ രാജേഷ് ജോലിക്ക് കയറിയത്.അദ്ദേഹത്തിന്റെ അച്ഛൻ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ മരണപ്പെട്ടത്. അച്ഛൻ മരണം അറിഞ്ഞിട്ടും നാട്ടിലേക്ക് പോകുവാൻ സ്‌പോൺസർ പാസ്‌പോർട്ട് നൽകുവാൻ തയ്യാറാവത്താതാണ് ഈ കുടുംബത്തിന് തിരിച്ചടിയാകുന്നത്.
നാട്ടിൽ ക്യാൻസർ രോഗിയായ 'അമ്മ മാത്രമാണ് ഉള്ളത് ,മകന്റെ വരവും കാത്ത് 24 മണിക്കൂറോളം മൃതുദേഹം മറവ് ചെയ്യാതെ വെച്ചു.സ്‌പോൺസർ പാസ്‌പോര്ട്ട് നൽകുവാൻ തെയ്യാറാകാത്തതിനാൽ രാജേഷിനു നാട്ടിൽ പോകുവാൻ സാധിച്ചിട്ടില്ല.സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വീട്ടിലെ ഏക ആൺതരിയാണ്. ബഹ്റൈനിലെ ഹരിപ്പാട് സ്വദേശികളായ സുഹൃത്തുക്കൾശ്രമിച്ചിട്ടും പാസ്‌പോര്ട്ട് ലഭിച്ചിട്ടില്ല.
ഇതിനെ തുടർന്ന് പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടത്തി. പൊലീസും ഇന്ത്യൻ എംബസിയും സ്‌പോൻസറുമായി ബന്ധപ്പെടുവാൻ ശ്രമിച്ചിട്ടും നടന്നില്ല.ഇന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയ സ്‌പോൺസർ തന്റെ കൈയിൽ പാസ്‌പോര്ട്ട് ഇല്ല എന്നാണ് അറിയിച്ചത്.
ഹരിപ്പാട് സ്വദേശി സനൽചേപ്പാട് എമ്പസിയുമായി ബന്ധപെട്ടു മറ്റു മാർഗങ്ങൾ വഴി രാജേഷിനെ നാട്ടിൽ അയക്കുവാൻ ശ്രമിക്കുന്നുണ്ട്. രാജേഷിന്റെ കുടുംബം സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നതാണ്.2 മാസം ആയി ശമ്പളം ലഭിച്ചിട്ട്.പിതാവിന്റെ മരണവും അമ്മയുടെ അവസ്ഥയും രാജേഷിനെ മാനസികമായി തളർത്തുന്നു.ഈ വിഷയവുമായി ബന്ധപ്പെട്ട് സുധീർ തിരുനിലത്ത് വിദേശകാര്യ മന്ത്രാലയവുമായിട്ട് ബന്ധപ്പെട്ട് വരുന്നു.ബഹ്റൈൻ ഐ വൈസി സി ഭാരവാഹികളും വിഷയത്തിൽ ഇടപെട്ട് കഴിയുന്ന സഹായങ്ങൾ ചെയ്യുവാൻ ശ്രമിക്കുന്നുണ്ട്.