മനാമ: ബഹ്‌റിനിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബഹ്‌റൈനിലെ ബേക്കറി ജീവനക്കാരനായ ഇടുക്കി തൊടുപുഴ സ്വദേശി രാജേഷ് ജോസഫിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ സുഹൃത്തുക്കളാണ്, ഇയ്യാളെ താമസ സ്ഥലത്തെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വർഷമായി ബഹ്‌റൈനിലുള്ള രാജേഷ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുകയായിരുന്നു വെന്നാണ് അറിയുന്നത്. പൊലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ ജിഷ. മക്കൾ ആൻ മരിയ, ജിയോ