മനാമ: ബഹ്‌റൈനിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടു.സീഫ് ഹവാന സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായ കോഴിക്കോട് വടകര പാലോളിപ്പാലം സ്വദേശി മീത്തലെ മഠത്തിൽ രാജേഷിനെ (39)യാണ് ാമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 39 വയസായിരുന്നു പ്രായം ഷിഫ അൽജസീറ മെഡിക്കൽ സെന്ററിന് സമീപമുള്ള താമസ സ്ഥലത്താണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്.

ഇന്നലെ വൈകീട്ടാണ് സംഭവം. നാട്ടിൽ അവധിക്കുപോയി വിവാഹിതനായശേഷം രണ്ടാഴ്ച മുമ്പാണ് രാജേഷ് തിരിച്ചെത്തിയത്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള നടപടികൾ സ്വീകരിച്ചു വരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പരേതനായ നാണുവാണ് പിതാവ്. മാതാവ്: വിമല. സഹോദരികൾ: റീന. ഷീന. ഭാര്യ: ഷീജ.