- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശശികല പക്ഷം ആറു കോടിയും തുല്യമായ സ്വർണവും നൽകി; പനീർശെൽവം ഓഫർ ചെയ്തത് ഒരു കോടി; ടൈംസ് നൗവിന്റെ സ്റ്റിങ്ങിൽ തമിഴ് രാഷ്ട്രീയം കലുഷിതം; ദ്രാവിഡ രാഷ്ട്രീയത്തെ രക്ഷിക്കാൻ ഇനി അവതാരപ്പിറവി അനിവാര്യം; രജിനിയുടെ വാക്കുകൾക്ക് കാതോർത്ത് തമിഴകം
ചെന്നൈ: തമിഴ്‌നാടിൽ വീട്ടും രാഷ്ട്രീയ പ്രതിസന്ധി. സർക്കാരിന് ഒപ്പം നിൽക്കാൻ വിശ്വാസവോട്ടിന് ശശികല പക്ഷം കോഴ നൽകിയതായി എംഎൽഎമാരുടെ വെളിപ്പെടുത്തൽ. ടൈംസ് നൗ ചാനൽ നടത്തിയെ സ്റ്റിങ് ഓപ്പറേഷനിലാണ് ഇത് പുറം ലോകമറിഞ്ഞത്. ഇതോടെ മന്ത്രിസഭയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തി. അതിനിടയിൽ കൂടുതൽ പദവികൾ ആവശ്യപ്പെട്ട് ദിനകരൻ പക്ഷം എംഎൽഎമാർ മുഖ്യമന്ത്രിയെ കാണുന്നുണ്ട് എഐഎഡിഎംകെയിൽ മുഖ്യമന്ത്രി പളനി സ്വാമിക്ക് ഒപ്പമാണ് കൂടുതൽ എംഎൽഎമാർ. ദിനകരനൊപ്പം 21 പേരുണ്ട്. അതുകൊണ്ട് തന്നെ ഈ രണ്ട് പക്ഷവും ഒന്നിച്ചു നിന്നില്ലെങ്കിൽ എഐഎഡിഎംകെയ്ക്ക് ഭരണം നഷ്ടമാകും. ഈ പ്രതിസന്ധിക്കിടെയാണ് പുതിയ വിവാദം എത്തുന്നത്. നിയസഭ പിരിച്ചുവിടണമെന്നാണ് ഡിഎംകെയുടെ ആവശ്യം. കുതിരക്കച്ചവടത്തിന്റെ വിഡിയോ ഇതിന് പുതിയ തലം നൽകുന്നു. എല്ലാ ശ്രദ്ധയും രജിനാകാന്തിലേക്കാണ്. രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന സൂചന നൽകിയ സ്‌റ്റൈൽ മന്നന് അതിനുള്ള അവസരമാണ് ഒരുങ്ങിയതെന്ന വിലയിരുത്തൽ സജീവാണ്. പുതിയ വിവാദത്തോടെ എഐഎഡിഎംകെയുമായി രജനി സഹകിരക്കാനുള്ള സാധ
ചെന്നൈ: തമിഴ്‌നാടിൽ വീട്ടും രാഷ്ട്രീയ പ്രതിസന്ധി. സർക്കാരിന് ഒപ്പം നിൽക്കാൻ വിശ്വാസവോട്ടിന് ശശികല പക്ഷം കോഴ നൽകിയതായി എംഎൽഎമാരുടെ വെളിപ്പെടുത്തൽ. ടൈംസ് നൗ ചാനൽ നടത്തിയെ സ്റ്റിങ് ഓപ്പറേഷനിലാണ് ഇത് പുറം ലോകമറിഞ്ഞത്. ഇതോടെ മന്ത്രിസഭയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തി. അതിനിടയിൽ കൂടുതൽ പദവികൾ ആവശ്യപ്പെട്ട് ദിനകരൻ പക്ഷം എംഎൽഎമാർ മുഖ്യമന്ത്രിയെ കാണുന്നുണ്ട്
എഐഎഡിഎംകെയിൽ മുഖ്യമന്ത്രി പളനി സ്വാമിക്ക് ഒപ്പമാണ് കൂടുതൽ എംഎൽഎമാർ. ദിനകരനൊപ്പം 21 പേരുണ്ട്. അതുകൊണ്ട് തന്നെ ഈ രണ്ട് പക്ഷവും ഒന്നിച്ചു നിന്നില്ലെങ്കിൽ എഐഎഡിഎംകെയ്ക്ക് ഭരണം നഷ്ടമാകും. ഈ പ്രതിസന്ധിക്കിടെയാണ് പുതിയ വിവാദം എത്തുന്നത്. നിയസഭ പിരിച്ചുവിടണമെന്നാണ് ഡിഎംകെയുടെ ആവശ്യം. കുതിരക്കച്ചവടത്തിന്റെ വിഡിയോ ഇതിന് പുതിയ തലം നൽകുന്നു. എല്ലാ ശ്രദ്ധയും രജിനാകാന്തിലേക്കാണ്. രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന സൂചന നൽകിയ സ്‌റ്റൈൽ മന്നന് അതിനുള്ള അവസരമാണ് ഒരുങ്ങിയതെന്ന വിലയിരുത്തൽ സജീവാണ്. പുതിയ വിവാദത്തോടെ എഐഎഡിഎംകെയുമായി രജനി സഹകിരക്കാനുള്ള സാധ്യതയും അടഞ്ഞു. ഇനി സ്വന്തം പാർട്ടിയാകും സൂപ്പർ സ്റ്റാർ പ്രഖ്യാപിക്കുക.
ഇതിനുള്ള സാഹചര്യമാണ് ടൈംസ് നൗവിന്റെ സ്റ്റിങിലൂടെ വഴിവയ്ക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് വരെ കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെടില്ല. എഐഎഡിഎംകെയിലെ എല്ലാ വിഭാഗത്തിന്റേയും പിന്തുണ ബിജെപി ആഗ്രഹിക്കുന്നു. ഇതു സംബന്ധിച്ച ചർച്ചകൾ തുടങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ തമിഴ് രാഷ്ട്രീയത്തിൽ ബിജെപി തൽകാലം അകലം പാലിക്കും. എന്നാൽ നിയമസഭാ സമ്മേളനത്തിൽ പ്രശ്‌നങ്ങൾ കൈവിട്ടാൽ കേന്ദ്രസർക്കാരിന് കൈയുംകെട്ടി നോക്കി നിൽക്കാനും കഴിയില്ല. കോഴ ടേപ്പ് കോടതിയിൽ എത്തിയാലും കാര്യങ്ങൾ മാറി മറിയും. ഏതായാലും രജിനി യുഗത്തിലേക്ക് പ്രതീക്ഷ അർപ്പിക്കുകയാണ് തമിഴകം. നാഥനില്ലാ കളരിയായി തമിഴ്‌നാടിനെ മാറ്റാതിരിക്കാൻ രജനി ഉടൻ രംഗത്ത് വരണമെന്നാണ് ആരാധകരുടെ ആവശ്യം. കഴിഞ്ഞ ദിവസം ആരാധകരെ കണ്ടപ്പോൾ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നതിന്റെ വ്യക്തമായ സൂചന രജനീകാന്ത് നൽകിയിരുന്നു.
സൂളൂർ എംഎൽഎ ആർ.കനകരാജ്, മധുര സൗത്ത് എംഎൽഎ എസ്.എസ്. ശരവണൻ എന്നിവരാണ് കോഴയിൽ ടൈംസ് നൗവിനോട് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. എടപ്പാടി കെ പഴനിസാമി സർക്കാരിനെ പിന്തുണയ്ക്കുന്നതിന് തനി അരസ്, കരുണാസ്, തമീമുൽ അൻസാരി എന്നീ എംഎൽഎമാർ 10 കോടി രൂപ വാങ്ങിയെന്നു ശരവണൻ പറയുന്നുണ്ട്. പനീർശെൽവപക്ഷത്ത് ചേരുന്നതിന് കൂവത്തൂരിലെ റിസോർട്ടിൽ നിന്നും ഒളിച്ചോടിയ എംഎൽഎയാണിയാൾ. എന്നാൽ കനകരാജ് എടപ്പാടി പക്ഷത്താണുള്ളത്. ശശികല പക്ഷം ആറു കോടി വീതമാണ് എംഎൽഎമാർക്ക് നൽകിയതെന്നും പിന്നീട് ഇതിന് തുല്യമായ സ്വർണവും നൽകിയിരുന്നതായി എംഎൽഎമാർ സമ്മതിക്കുന്നുണ്ട്. ഇതുകിട്ടാത്തവരാണ് മറുകണ്ടം ചാടിയത്.
പനീർശെൽവവും മോശമല്ല തന്റെ ഒപ്പം ചേരുന്നതിന് ഒരു കോടി വാഗ്ദാനം ചെയ്തതായി ശരവണൻ വീഡിയോയിൽ സമ്മതിക്കുന്നുണ്ട്. ഇതിനൊപ്പം ഒരു മന്ത്രി സ്ഥാനവും പനീർശെൽവം വാഗ്ദാനം ചെയ്യുന്നുണ്ട്. അങ്ങനെ ജയലളിതയുടെ പാർട്ടിയിലെ രണ്ട് വിഭാഗങ്ങളും വിവാദത്തിലാകുന്നു. ആവശ്യത്തിലധികം മദ്യവും കൂവത്തൂരിലെ റിസോർട്ടിൽ ഒഴുകിയാതായും എംഎൽഎ സമ്മതിക്കുന്നുണ്ട്. ആദ്യം പണം നൽകാമെന്നും എന്നാൽ പിന്നീട് പണത്തിന്റെ ലഭ്യതകുറഞ്ഞ കാരണം സ്വർണമായി നൽകാമെന്നുമായിരുന്നു വാഗ്ദാനം. തങ്ങൾ അതിൽ സന്തുഷ്ടനായിരുന്നുവെന്നും ശരവണൻ പറഞ്ഞു. ഈ വെളിപ്പെടുത്തലുകളാണ് രജനിയുടെ പ്രസക്തിയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്.
രജനീകാന്ത് ഈ വർഷം ജൂലൈയിൽ സ്വന്തമായി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് താരത്തിന്റെ സഹോദരൻ സത്യനാരായണ റാവു ഗെയ്ക്കവാദ് പറഞ്ഞിട്ടുണ്ട്. ബിജെപിയിൽ ചേരുമെന്ന പ്രചാരണം തള്ളിയ സത്യനാരായണ റാവു, സ്വന്തം പാർട്ടി പ്രഖ്യാപിച്ചുകൊണ്ടാകും രജനി രാഷ്ട്രീയത്തിൽ വരികയെന്നും വ്യക്തമാക്കി. പാർട്ടിയുടെ പേരും ചിഹ്നവും ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ചർച്ചകൾ നടന്നുവരികയാണെന്നും രജനിയുടെ സഹോദരൻ പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയത്തിൽ വരണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. അദ്ദേഹം രാഷ്ട്രീയത്തിൽ വരണമെന്ന് അതിയായി ആഗ്രഹിക്കുന്ന ആരാധകരുമായും അഭ്യുദയകാംക്ഷികളുമായും ആദ്യഘട്ട കൂടിക്കാഴ്ച പൂർത്തിയാക്കിക്കഴിഞ്ഞു - അഭ്യൂഹങ്ങൾ ശരിവച്ച് സത്യനാരായണ പറഞ്ഞു.
രാഷ്ട്രീയത്തിൽ വരുന്ന കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിലേക്കു വെളിച്ചം വീശുന്ന സൂചനകൾ താരം പലകുറി നൽകിയിരുന്നു. അടുത്തിടെ ചെന്നൈ കോടമ്പാക്കത്ത് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിലവിലെ രാഷ്ട്രീയ സംവിധാനത്തെ വിമർശിച്ച രജനി, താൻ രാഷ്ട്രീയത്തിൽ വരണമെന്ന് ദൈവം തീരുമാനിച്ചാൽ അതു നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. അഞ്ചു ദിവസത്തോളം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിൽ 'യുദ്ധസജ്ജരാകാൻ' രജനീകാന്ത് നൽകിയ ആഹ്വാനം, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന സൂചനയായാണ് വ്യാഖ്യാനിക്കപ്പെട്ടത്.
എംജിആർ മുതൽ ജയലളിത വരെയുള്ള താരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴക രാഷ്ട്രീയ ചരിത്രമാണ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുമ്പോൾ രജനിക്കു മുന്നിലുള്ളത്. പരമ്പരാഗതമായി ചലച്ചിത്ര താരങ്ങൾക്കു വൻ വേരോട്ടം ലഭിച്ചിട്ടുള്ള തമിഴ് രാഷ്ട്രീയത്തിലേക്കുള്ള രജനീകാന്തിന്റെ വരവിനെ ദ്രാവിഡ പാർട്ടികളും ബിജെപി, കോൺഗ്രസ് തുടങ്ങിയ ദേശീയ പാർട്ടികളും ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. താരത്തെ സ്വന്തം പാളയത്തിലെത്തിക്കാൻ പാർട്ടികൾ കച്ചമുറുക്കുന്നതിനിടെ മോദി-രജനീകാന്ത് കൂടിക്കാഴ്ചയെക്കുറിച്ചും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ ബിജെപി സ്വാഗതം ചെയ്തപ്പോൾ മറ്റു പാർട്ടികൾ കരുതലോടെയാണു പ്രതികരിച്ചത്.
ജയലളിതയുടെ വിയോഗവും കരുണാനിധിയുടെ അനാരോഗ്യവും തമിഴ് രാഷ്ട്രീയത്തിൽ തീർത്തിരിക്കുന്ന വൻവിടവിൽ രജനീകാന്തെന്ന ജനപ്രിയ താരത്തെ പ്രതിഷ്ഠിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. അതിനുള്ള സ്വാധീനം തമിഴ്‌നാട്ടിൽ രജനിക്കുണ്ടെന്നതാണ് യാഥാർത്ഥ്യം.



