- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സ്ആപ്പിലും 'കബാലി ഡാ'! വാട്സ്ആപ്പിലെ ഇമോജി സ്റ്റൈൽ മന്നന്റെ പുതിയ ചിത്രത്തോടുള്ള ആദരവെന്നു പ്രചാരണം; ആരാധകർ ആഘോഷിക്കുന്നതു ബിസിനസ് സ്യൂട്ടിൽ നിൽക്കുന്ന ഇമോജി രജനീകാന്തിന്റെ വേഷത്തോടു സാമ്യമുള്ളതിനാൽ
തിരുവനന്തപുരം: ലോകമെങ്ങും തരംഗമായി രജനീകാന്തിന്റെ കബാലി എന്ന ചിത്രം മാറിക്കഴിഞ്ഞു. പുറത്തിറങ്ങും മുമ്പ് ഇത്രയേറെ പ്രചാരണം ലഭിച്ച മറ്റൊരു ഇന്ത്യൻ ചിത്രം ഉണ്ടായിട്ടുണ്ടെന്നും തോന്നുന്നില്ല. ലോകമെങ്ങും കബാലി ആഘോഷമാക്കുമ്പോൾ എന്തിന് വാട്‌സ്ആപ്പ് മാറിനിൽക്കണം. വാട്‌സ്ആപ്പിലുമെത്തി കബാലി! കേട്ടപാതി കേൾക്കാത്ത പാതി ആരാധകർ ഇത് പ്രചരിപ്പിച്ചും തുടങ്ങി. വാട്സ്ആപ്പ് ഇമോജികളിൽ കബാലിയും ഇടം പിടിച്ചിരിക്കുന്നുവെന്നായിരുന്നു പ്രചാരണം. വാട്സ്ആപ്പിലെ ഇമോജികളിൽ ഫുട്ബോൾ ഐക്കണിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന ഒരു ഇമോജിയാണു 'കബാലി'യെന്നു തെറ്റിദ്ധരിച്ച് ആരാധകർ പ്രചരിപ്പിക്കുന്നത്. കറുത്ത പാന്റ്സും കോട്ടും കൂളിങ് ഗ്ലാസും ധരിച്ച്, മുടി ഉയർന്ന് നിൽക്കുന്ന കബാലിയിലെ രജനികാന്തിന്റെ വേഷത്തോട് സമാനമായ രീതിയിലാണ് ഇമോജി എന്നതിനാലാണ് ഇതു വാട്‌സ്ആപ്പിന്റെ കബാലിയായി പ്രചാരണമുണ്ടായത്. ഏതായാലും കബാലി ഇമോജി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ, ഇതു വെറും പ്രചാരണം മാത്രമാണെന്നതാണു യാഥാർഥ്യം. വാൾട് ജാബ്‌സ്‌കോ എന്ന കഥാപാത്രമാണ് ഈ
തിരുവനന്തപുരം: ലോകമെങ്ങും തരംഗമായി രജനീകാന്തിന്റെ കബാലി എന്ന ചിത്രം മാറിക്കഴിഞ്ഞു. പുറത്തിറങ്ങും മുമ്പ് ഇത്രയേറെ പ്രചാരണം ലഭിച്ച മറ്റൊരു ഇന്ത്യൻ ചിത്രം ഉണ്ടായിട്ടുണ്ടെന്നും തോന്നുന്നില്ല.
ലോകമെങ്ങും കബാലി ആഘോഷമാക്കുമ്പോൾ എന്തിന് വാട്‌സ്ആപ്പ് മാറിനിൽക്കണം. വാട്‌സ്ആപ്പിലുമെത്തി കബാലി!
കേട്ടപാതി കേൾക്കാത്ത പാതി ആരാധകർ ഇത് പ്രചരിപ്പിച്ചും തുടങ്ങി. വാട്സ്ആപ്പ് ഇമോജികളിൽ കബാലിയും ഇടം പിടിച്ചിരിക്കുന്നുവെന്നായിരുന്നു പ്രചാരണം.
വാട്സ്ആപ്പിലെ ഇമോജികളിൽ ഫുട്ബോൾ ഐക്കണിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന ഒരു ഇമോജിയാണു 'കബാലി'യെന്നു തെറ്റിദ്ധരിച്ച് ആരാധകർ പ്രചരിപ്പിക്കുന്നത്. കറുത്ത പാന്റ്സും കോട്ടും കൂളിങ് ഗ്ലാസും ധരിച്ച്, മുടി ഉയർന്ന് നിൽക്കുന്ന കബാലിയിലെ രജനികാന്തിന്റെ വേഷത്തോട് സമാനമായ രീതിയിലാണ് ഇമോജി എന്നതിനാലാണ് ഇതു വാട്‌സ്ആപ്പിന്റെ കബാലിയായി പ്രചാരണമുണ്ടായത്. ഏതായാലും കബാലി ഇമോജി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
എന്നാൽ, ഇതു വെറും പ്രചാരണം മാത്രമാണെന്നതാണു യാഥാർഥ്യം. വാൾട് ജാബ്‌സ്‌കോ എന്ന കഥാപാത്രമാണ് ഈ ഇമോജി. കബാലിയെക്കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നതിനു മുമ്പു തന്നെ ഈ ഇമോജി വാട്‌സ്ആപ്പിലുണ്ട്. രജനീകാന്തിന്റെ വേഷവുമായുള്ള സാദൃശ്യമാണ് ഇതു കബാലിയാണെന്ന പ്രചാരണത്തിന് ഇടയാക്കിയത്.