- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിന്റെ വില്ലനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് രജനീകാന്ത്; സ്‌റ്റൈൽ മന്നനായി ചെന്നൈയിൽ പ്രത്യേക സ്‌ക്രീനിങ് നടത്താൻ സംവിധായകൻ
മോഹൻലാൽ നായകനാകുന്ന വില്ലൻ എന്ന ചിത്രം കാണാൻ ആരാധകർക്കൊപ്പം മറ്റൊരാളും കാത്തിരിപ്പിലാണ്. സ്‌റ്റൈൽ മന്നൻ രജനീകാന്താണ് വില്ലൻ കാണാൻ കാത്തിരിക്കുകയാണെന്ന കാര്യം അറിയിച്ചത്. ഇതോടെ രജനീകാന്തിനു വേണ്ടി ചെന്നൈയിൽ പ്രത്യേക സ്‌ക്രീനിങ് നടത്താനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. രജനി തന്റെ ആഗ്രഹം സംവിധായകൻ ബി ഉണ്ണികൃഷ്ണനെയാണ് അറിയിച്ചത്. ഫോണിലൂടെ രജനീകാന്ത് കാര്യം അറിയിച്ചതൊടെ ചെന്നൈയിൽ രജനിക്കായി പ്രത്യേക സ്ത്രീനിങ് നടത്താനുള്ള സൗകര്യം ഒരുക്കാമെന്ന് ഉണ്ണികൃഷ്ണൻ രജനിക്ക് ഉറപ്പും നൽകി.റെക്കോർഡ് ഫാൻസ് ഷോകളുമായി ഈ മാസം 27നാണ് വില്ലനെത്തുക. റിലീസിനു മുന്നേ റിക്കാർഡ് സ്വന്തമാക്കിക്കഴിഞ്ഞിരിക്കുകയാണ് വില്ലൻ. സിനിമയുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് റിക്കാർഡ് തുകയ്ക്ക് വിറ്റുപോയി. മൂന്നു കോടി രൂപയാണ് ഹിന്ദി ഡബ്ബിങ് വകയിൽ ലഭിച്ചത്. നേരത്തെ 50 ലക്ഷം രൂപയ്ക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയത്. സാറ്റലൈറ്റ് റേറ്റും കൂടി കണക്കാക്കുമ്പോൾ ചിത്രം റിലീസിനു മുമ്പുതന്നെ 10 ക

മോഹൻലാൽ നായകനാകുന്ന വില്ലൻ എന്ന ചിത്രം കാണാൻ ആരാധകർക്കൊപ്പം മറ്റൊരാളും കാത്തിരിപ്പിലാണ്. സ്‌റ്റൈൽ മന്നൻ രജനീകാന്താണ് വില്ലൻ കാണാൻ കാത്തിരിക്കുകയാണെന്ന കാര്യം അറിയിച്ചത്. ഇതോടെ രജനീകാന്തിനു വേണ്ടി ചെന്നൈയിൽ പ്രത്യേക സ്‌ക്രീനിങ് നടത്താനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
രജനി തന്റെ ആഗ്രഹം സംവിധായകൻ ബി ഉണ്ണികൃഷ്ണനെയാണ് അറിയിച്ചത്. ഫോണിലൂടെ രജനീകാന്ത് കാര്യം അറിയിച്ചതൊടെ ചെന്നൈയിൽ രജനിക്കായി പ്രത്യേക സ്ത്രീനിങ് നടത്താനുള്ള സൗകര്യം ഒരുക്കാമെന്ന് ഉണ്ണികൃഷ്ണൻ രജനിക്ക് ഉറപ്പും നൽകി.റെക്കോർഡ് ഫാൻസ് ഷോകളുമായി ഈ മാസം 27നാണ് വില്ലനെത്തുക.
റിലീസിനു മുന്നേ റിക്കാർഡ് സ്വന്തമാക്കിക്കഴിഞ്ഞിരിക്കുകയാണ് വില്ലൻ. സിനിമയുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് റിക്കാർഡ് തുകയ്ക്ക് വിറ്റുപോയി. മൂന്നു കോടി രൂപയാണ് ഹിന്ദി ഡബ്ബിങ് വകയിൽ ലഭിച്ചത്. നേരത്തെ 50 ലക്ഷം രൂപയ്ക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയത്. സാറ്റലൈറ്റ് റേറ്റും കൂടി കണക്കാക്കുമ്പോൾ ചിത്രം റിലീസിനു മുമ്പുതന്നെ 10 കോടി സ്വന്തമാക്കിക്കഴിഞ്ഞു. മലയാളസിനിമയിൽ ഇത് പുതിയ റിക്കാർഡാണ്.
മുപ്പതു കോടിയോളം മുടക്കി ബിഗ് ബജറ്റിൽ ഒരുക്കിയ വില്ലൻ തമിഴ്, തെലുങ്ക് ഭാഷകളിലും ഡബ് ചെയ്ത് പുറത്തിറക്കുന്നുണ്ട്. മോഹൻലാൽ സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ എത്തുന്ന വില്ലൻ ഒരു കംപ്ലീറ്റ് ത്രില്ലർ ചിത്രമാണ്. വിരമിച്ച പൊലീസ് ഓഫീസറായാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നത്.
മോഹൻലാലിനൊപ്പം കോളിവുഡ് താരം വിശാൽ, ഹൻസിക, സിദ്ദീഖ്, അജു വർഗീസ്, ചെമ്പൻ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ട്.റോക്ക്ലിൻ വെങ്കിടേഷാണ് ചിത്രത്തിന്റെ നിർമ്മാണം. പീറ്റർ ഹെയ്ൻ സംഘട്ടന രംഗങ്ങളൊരുക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഫോർ മ്യൂസിക്‌സ് ഗ്രൂപ്പാണ് സംഗീതം.

