- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധോണിയുടെ ആഗ്രഹത്തിന് സമ്മതംമൂളി രജനികാന്ത്; എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറിയുടെ പ്രചരണത്തിനായി സ്റ്റൈൽമന്നനെത്തും
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിങ് ധോണിയുടെ ജീവചരിത്രം പറയുന്ന 'എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറിയുടെ . പ്രമോഷന് സാക്ഷാൽ രജനീകാന്ത് എത്തുന്നു.നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ധോണി'യാവുന്നത് സുശാന്ത് സിങ് രജ്പുത് ആണ്. ഹിന്ദിക്കൊപ്പം തെലുങ്ക്, തമിഴ്, മറാത്തി ഭാഷകളിലും സിനിമയെത്തും. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ പ്രചരണത്തിനായി ധോണി നേരിട്ട് രജനിയെ സമീപിച്ചതോടെയാണ് പ്രോമോഷന് എത്തുന്ന കാര്യം രജനി സമ്മതിച്ചതെന്നാണ് സൂചന.ഇന്ത്യൻ നായകനോട് ബഹുമാനം പുലർത്തുന്ന രജനി അദ്ദേഹത്തിന്റെ ആവശ്യം സ്വീകരിക്കുകയായിരുന്നു. രജനിയോട് ആരാധന പുലർത്തുന്ന ആളാണ് ധോണിയും. 'കബാലി' റിലീസിന് ശേഷം ചിത്രത്തിന്റെ പോസ്റ്ററിൽ രജനി ഇരിക്കുന്ന സ്റ്റൈലിലുള്ള ഒരു ചിത്രം ധോണി തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിങ് ധോണിയുടെ ജീവചരിത്രം പറയുന്ന 'എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറിയുടെ . പ്രമോഷന് സാക്ഷാൽ രജനീകാന്ത് എത്തുന്നു.നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ധോണി'യാവുന്നത് സുശാന്ത് സിങ് രജ്പുത് ആണ്. ഹിന്ദിക്കൊപ്പം തെലുങ്ക്, തമിഴ്, മറാത്തി ഭാഷകളിലും സിനിമയെത്തും.
ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ പ്രചരണത്തിനായി ധോണി നേരിട്ട് രജനിയെ സമീപിച്ചതോടെയാണ് പ്രോമോഷന് എത്തുന്ന കാര്യം രജനി സമ്മതിച്ചതെന്നാണ് സൂചന.ഇന്ത്യൻ നായകനോട് ബഹുമാനം പുലർത്തുന്ന രജനി അദ്ദേഹത്തിന്റെ ആവശ്യം സ്വീകരിക്കുകയായിരുന്നു.
രജനിയോട് ആരാധന പുലർത്തുന്ന ആളാണ് ധോണിയും. 'കബാലി' റിലീസിന് ശേഷം ചിത്രത്തിന്റെ പോസ്റ്ററിൽ രജനി ഇരിക്കുന്ന സ്റ്റൈലിലുള്ള ഒരു ചിത്രം ധോണി തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു.
Next Story