- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനി ചിത്രത്തെ വരവേല്ക്കാനൊരുങ്ങി ആരാധകർ; കലാ ഏപ്രിൽ 27 ന് തിയേറ്ററുകളിൽ
കബാലിക്കുശേഷം പാ രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന ചിത്രം കാലായെ വരവേല്ക്കാൻ രജനി ആരാധകർ ഒരുങ്ങിക്കഴിഞ്ഞു.ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് കാലാ കരികാലന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചതോടെയാണ് ആരാധകർക്ക് ആവേശമായത്. വരുന്ന ഏപ്രിൽ 27ന് ചിത്രം തീയേറ്ററുകളിലെത്തും. രജനിയുടെ മരുമകനും യുവതാരവുമായ ധനുഷാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്. പാ രഞ്ചിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുംബയിലെ അധോലോക നായകനായ കാലാ ആയാണ് രജനി എത്തുന്നത്. ഈശ്വരി റാവുവാണ് ചിത്രത്തിലെ നായിക. നാനാപടേകർ, ഹുമ ഖുറേഷി, അഞ്ജലി പട്ടേൽ, സുകന്യ, സയ്യാജി ഷിൻഡേ, രവി കാലെ, യാട്ടിൻ കാര്യേകർ, സമ്പത് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശങ്കർ സംവിധാനം ചെയ്യുന്ന 2.0യാണ് പുറത്തിറങ്ങാനിരിക്കുന്ന രജനിയുടെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം.
കബാലിക്കുശേഷം പാ രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന ചിത്രം കാലായെ വരവേല്ക്കാൻ രജനി ആരാധകർ ഒരുങ്ങിക്കഴിഞ്ഞു.ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് കാലാ കരികാലന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചതോടെയാണ് ആരാധകർക്ക് ആവേശമായത്.
വരുന്ന ഏപ്രിൽ 27ന് ചിത്രം തീയേറ്ററുകളിലെത്തും. രജനിയുടെ മരുമകനും യുവതാരവുമായ ധനുഷാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്. പാ രഞ്ചിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുംബയിലെ അധോലോക നായകനായ കാലാ ആയാണ് രജനി എത്തുന്നത്. ഈശ്വരി റാവുവാണ് ചിത്രത്തിലെ നായിക.
നാനാപടേകർ, ഹുമ ഖുറേഷി, അഞ്ജലി പട്ടേൽ, സുകന്യ, സയ്യാജി ഷിൻഡേ, രവി കാലെ, യാട്ടിൻ കാര്യേകർ, സമ്പത് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശങ്കർ സംവിധാനം ചെയ്യുന്ന 2.0യാണ് പുറത്തിറങ്ങാനിരിക്കുന്ന രജനിയുടെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം.
Next Story



