ചികിത്സയുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്കു പോയി തിരിച്ചെത്തിയ രജനീകാന്തിനു വമ്പൻ വരവേൽപ്പുമായി ആരാധകർ.
ഏപ്രിൽ 23നാണ് ചികിത്സയുമായി ബന്ധപ്പെട്ട് മൂത്ത മകൾ ഐശ്വര്യ ധനുഷ്, സഹായി സഞ്ചയ് എന്നിവർക്കൊപ്പം രജനി അമേരിക്കയിലേക്കു പോയത്.

മക്കൾ മൺട്ര പ്രവർത്തകരോടൊപ്പം ചർച്ച നടത്തി അമേരിക്കയിൽ നിന്നും ഇന്നലെ തിരിച്ചെത്തിയ രജനിയെ കാണാൻ ചെന്നൈ എയർപ്പോർട്ടിൽ തടിച്ചു കൂടിയത് നൂറു കണക്കിനാളുളാണ്. വീട്ടിലെത്തിയ രജനിയെ ആരതി ഉഴിഞ്ഞ് ലതാ രജനികാന്ത് സ്വീകരിച്ചു. വലിയ രീതിയിലുള്ള വരവേൽപ്പാണ് എയർപ്പോർട്ടിൽ ആരാധകർ ഒരുക്കിയത്.