- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ കടന്നു കൂടി; രണ്ടു പേരും രണ്ടു വഴിക്ക് തിരക്കുകളിൽ ഏർപ്പെട്ടു; വിവാഹ മോചന തീരുമാനം രണ്ടു പേരും കൂടി ആലോചിച്ച് എടുത്തത്; രജനീകാന്തിന്റെ മകൾക്ക് പറയാനുള്ളത്
രജനീകാന്തിന്റെ മകൾ വിവാഹമോചിതയാകുന്നു എന്ന് റിപ്പോർട്ടുകൾ കുറച്ചു ദിവസം മുമ്പാണ് വാർത്തകളിൽ ഇടം പിടിച്ചത്. സംവിധായികയായ സൗന്ദര്യയും ഭർത്താവ് അശ്വിൻ രാം കുമാറും കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തതായാണ് റിപ്പോർട്ടുകൾ വന്നത്. ഇത് സ്ഥിരീകരിച്ച് സൗന്ദര്യ തന്നെ രംഗത്ത് എത്തിയിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ശരിയാണെന്നും ഞങ്ങൾ കഴിഞ്ഞ ഒരു വർഷമായി വേർപിരിഞ്ഞ് കഴിയുകയാണ്. 'വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്റെ കുടുംബത്തിന്റെ സ്വകാര്യതയെ ബഹുമാനിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സൗന്ദര്യ ട്വീറ്റിലൂടെയായിരുന്നു വ്യക്തമാക്കിയത്. വർഷങ്ങളായി ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പ്രശ്‌നപരിഹാരത്തിനായി രജനീകാന്ത് ഇടപെട്ടിരുന്നെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഇവരുടെ വിവാഹമോചനത്തിന്റെ അടിസ്ഥാനം എന്താണ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ സൗന്ദര്യയും അശ്വിനും തമ്മിൽ തീരുമാനിച്ചാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് ടൈംസ് ഓഫ് ഇന്ത
രജനീകാന്തിന്റെ മകൾ വിവാഹമോചിതയാകുന്നു എന്ന് റിപ്പോർട്ടുകൾ കുറച്ചു ദിവസം മുമ്പാണ് വാർത്തകളിൽ ഇടം പിടിച്ചത്. സംവിധായികയായ സൗന്ദര്യയും ഭർത്താവ് അശ്വിൻ രാം കുമാറും കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തതായാണ് റിപ്പോർട്ടുകൾ വന്നത്. ഇത് സ്ഥിരീകരിച്ച് സൗന്ദര്യ തന്നെ രംഗത്ത് എത്തിയിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ശരിയാണെന്നും ഞങ്ങൾ കഴിഞ്ഞ ഒരു വർഷമായി വേർപിരിഞ്ഞ് കഴിയുകയാണ്. 'വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്റെ കുടുംബത്തിന്റെ സ്വകാര്യതയെ ബഹുമാനിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സൗന്ദര്യ ട്വീറ്റിലൂടെയായിരുന്നു വ്യക്തമാക്കിയത്.
വർഷങ്ങളായി ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പ്രശ്‌നപരിഹാരത്തിനായി രജനീകാന്ത് ഇടപെട്ടിരുന്നെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഇവരുടെ വിവാഹമോചനത്തിന്റെ അടിസ്ഥാനം എന്താണ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ സൗന്ദര്യയും അശ്വിനും തമ്മിൽ തീരുമാനിച്ചാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ബന്ധത്തിലുള്ള താൽപ്പര്യം നശിച്ചതും, തങ്ങളുടെതായ തിരക്കുകളിൽ ഇരുവരും പെട്ടുപോയതും പിരിയാൻ ഇരുവരെയും പ്രേരിപ്പിക്കുകയായിരുന്നു.നാല് വർഷത്തോളം പ്രേമിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്.
2010ലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവർക്കും ഒരുവയസുള്ള മകനുണ്ട്. ഗ്രാഫിക്ക് ഡിസൈനറായിരുന്ന സൗന്ദര്യ രജനിയെ നായകനാക്കി കൊച്ചടൈയാൻ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.