- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കബാലിയിലെ വേഷത്തിനു രജനിയുടെ പ്രതിഫലം എത്രയെന്നറിയാമോ? 110 കോടി മുടക്കിയ ചിത്രം സൂപ്പർ താരത്തിനു നൽകിയതു 35 കോടി രൂപ; ലാഭവിഹിതവും സ്റ്റൈൽ മന്നനു ലഭിക്കും
ചെന്നൈ: സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ ചിത്രം കബാലി ലോകം കീഴടക്കുകയാണ്. ബോക്സ് ഓഫീസ് റെക്കോർഡുകൾ പലതും കബാലിയുടെ മുന്നിൽ മുട്ടുമടക്കി. റിലീസിനു മുൻപേ 223 കോടി കളക്ഷൻ നേടിയ ചിത്രം റിലീസ് ചെയ്ത ദിവസം 250 കോടി രൂപയാണ് വാരിയത്. രജനികാന്ത് എന്നയാൾ വെറുമൊരു നടനല്ല മറിച്ച് ഒരു വികാരമാണെന്നതിന്റെ തെളിവുകൾ തന്നെയാണ് ഈ കോടികളുടെ കണക്ക്. ചിത്രത്തിന്റെ വിജയത്തിനും കോടികൾ നേടുന്നതിനുമെല്ലാം സഹായകമായത് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ സാന്നിധ്യം തന്നെയാണ്. കാറിലും ബസിലും വിമാനത്തിലും വരെ നീണ്ട പ്രചാരണതന്ത്രങ്ങളും ഈ മനുഷ്യനോടുള്ള ആരാധനയുടെ ഫലമാണ്. മറ്റുള്ള നടന്മാരെല്ലാം അവധി ദിവസങ്ങൾ നോക്കി അവരുടെ സിനിമകൾ പുറത്തിറക്കുമ്പോൽ രജനികാന്തിന്റെ സിനിമ പുറത്തിറങ്ങുമ്പോൾ അത് അക്കാരണത്താൽ അവധി ദിവസമായി മാറുന്നു. ഇങ്ങനെ ഒക്കെ ആരാധിക്കാനും കടൽ കടന്നും പ്രശംസ എത്തി നിൽക്കുന്നതിനുമൊക്കെ കാരണം ഒന്നു തന്നെ. നേരത്തെ പറഞ്ഞത് പോലെ രജനികാന്ത് വെറുമൊരു നടനല്ല മറിച്ച് ഒരു ജനതയുടെ തന്നെ വികാരമാണ്. ഏവരും അറിയാനാഗ്രഹിക്കുന്ന മറ
ചെന്നൈ: സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ ചിത്രം കബാലി ലോകം കീഴടക്കുകയാണ്. ബോക്സ് ഓഫീസ് റെക്കോർഡുകൾ പലതും കബാലിയുടെ മുന്നിൽ മുട്ടുമടക്കി.
റിലീസിനു മുൻപേ 223 കോടി കളക്ഷൻ നേടിയ ചിത്രം റിലീസ് ചെയ്ത ദിവസം 250 കോടി രൂപയാണ് വാരിയത്. രജനികാന്ത് എന്നയാൾ വെറുമൊരു നടനല്ല മറിച്ച് ഒരു വികാരമാണെന്നതിന്റെ തെളിവുകൾ തന്നെയാണ് ഈ കോടികളുടെ കണക്ക്.
ചിത്രത്തിന്റെ വിജയത്തിനും കോടികൾ നേടുന്നതിനുമെല്ലാം സഹായകമായത് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ സാന്നിധ്യം തന്നെയാണ്. കാറിലും ബസിലും വിമാനത്തിലും വരെ നീണ്ട പ്രചാരണതന്ത്രങ്ങളും ഈ മനുഷ്യനോടുള്ള ആരാധനയുടെ ഫലമാണ്. മറ്റുള്ള നടന്മാരെല്ലാം അവധി ദിവസങ്ങൾ നോക്കി അവരുടെ സിനിമകൾ പുറത്തിറക്കുമ്പോൽ രജനികാന്തിന്റെ സിനിമ പുറത്തിറങ്ങുമ്പോൾ അത് അക്കാരണത്താൽ അവധി ദിവസമായി മാറുന്നു.
ഇങ്ങനെ ഒക്കെ ആരാധിക്കാനും കടൽ കടന്നും പ്രശംസ എത്തി നിൽക്കുന്നതിനുമൊക്കെ കാരണം ഒന്നു തന്നെ. നേരത്തെ പറഞ്ഞത് പോലെ രജനികാന്ത് വെറുമൊരു നടനല്ല മറിച്ച് ഒരു ജനതയുടെ തന്നെ വികാരമാണ്. ഏവരും അറിയാനാഗ്രഹിക്കുന്ന മറ്റൊരു കാര്യം എത്രയാണ് കബാലി എന്ന കോടികൾ വാരിയ ചിത്രത്തിൽ രജനികാന്ത് വാങ്ങിയ പ്രതിഫലം എന്നാണ്. 110 കോടി ആയിരുന്നു കബാലിയുടെ ആകെ മുതൽമുടക്ക്. ഇതിൽ 35 കോടിയാണ് സിനിമയ്ക്കായി രജനികാന്ത് വാങ്ങിയ പ്രതിഫലം. പ്രതിഫലം എന്നതിനു പുറമെ ഇതു കൂടി കേട്ടുകൊള്ളൂ. കബാലി സിനിമ നേടുന്ന ലാഭത്തിൽ ഒരു വിഹിതവും രജനിക്ക് സ്വന്തമാണ്.
പ്രതിഫലത്തിന് പുറമെ ചിത്രത്തിന് ലഭിക്കുന്ന വലിയൊരു ലാഭവിഹിതത്തിൽ ഒരുപാതി രജനിക്ക്. എന്നാൽ ചിത്രം നഷ്ടമായാൽ പ്രതിഫലം തിരികെ നൽകുന്നതും രജനികാന്തിന്റെ മാത്രം പ്രത്യേകതയാണ്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനുവാണ് കബാലിയുടെ നിർമ്മാതാവ്. കബാലിയുടെ ആദ്യ ആഴ്ചയിലെ കലക്ഷൻ റെക്കോർഡ് നേട്ടമുണ്ടാക്കുമെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. അങ്ങനെയെങ്കിൽ ആ ലാഭത്തിൽ നിന്ന് 4.5 കോടി രജനിക്കായി നൽകിയേക്കും. അങ്ങനെ സംഭവിക്കുകയാമെങ്കിൽ ഇന്ത്യൻ സിന്മയിലെ തന്നെ റെക്കോഡായി മാറും അത്. 40 കോടിക്കു മുകളിലായിരിക്കും കബാലി എന്ന ഒറ്റ ചിത്രത്തിലൂടെ സൂപ്പർസ്റ്റാറിന്റെ പോക്കറ്റിലെത്തുക.