റെക്കോർഡുകൾ തിരുത്താൻ സൂപ്പർ സ്റ്റാറിന്റെ 2.0 ഈ മാസം 29ന് തീയേറ്ററുകളിൽ. ഷങ്കർ അണിയിച്ചൊരുക്കുന്ന ബിഗ്ബജറ്റ് ചിത്രം റിലീസിനൊരുങ്ങുന്നത് ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോർഡാകും ഇതോടെ 2.0 സ്വന്തമാക്കും. ആരാധകർ സിനിമയ്ക്കായി വൻ വരവേൽപ്പാണ് ഒരുക്കുന്നതാണ്.

അതേസമയം റിലീസിനു മുന്നേ രജനികാന്ത് ചിത്രം 100 കോടി ക്ലബ്ബിലെത്തിയെന്നും റിപ്പോർട്ടുണ്ട്. ചിത്രം ഇതുവരെയായി 120 കോടി രൂപയാണ് റിലീസിനു മുന്നേ നേടിയിരിക്കുന്നത്. തമിഴ് സിനിമയിൽ ഇത് റെക്കോർഡ് ആണ്. റിലീസിനു മുന്നേ 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമെന്ന റെക്കോർഡ് ആണ് 2.0 സ്വന്തമാക്കിയിരിക്കുന്നത്.

മൂവായിരത്തോളം സാങ്കേതിക പ്രവർത്തകർ ചിത്രത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മെയ്‌ക്കിങ് വീഡിയോയിൽ പറയുന്നത്. ഇതിൽ 1000 വിഎഫ്എക്‌സ് ആർടിസ്റ്റുകളും ഉൾപ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. എമി ജാക്‌സണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അക്ഷയ് കുമാർ വില്ലൻ വേഷത്തിൽ എത്തുന്നു. എ ആർ റഹ്മാനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. മലയാളി താരം കലാഭവൻ ഷാജോണും ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്.