രോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ച് രജനി കാന്ത് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. മരുമകൻ ധനുഷ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കാല കരികാലയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യയ്‌ക്കൊപ്പമാണ് രജനീ കാന്ത് അമേരിക്കയിലേക്ക് തിരിച്ചത്.

സൂപ്പർ സ്റ്റാറിന്റെ ആരോഗ്യത്തോടെയുള്ള തിരിച്ചുവരവിനായി തമിഴ് സിനിമാ ലോകം ഒന്നടങ്കം പ്രാർത്ഥനയിലാണ്. കബാലിയുടെ റിലീസ് സമയത്തും അസുഖങ്ങളെത്തുടർന്ന് രജനി അമേരിക്കയിൽ ചികിത്സയിലായിരുന്നു. ഇത് ആരാധക ഏറെ ആശങ്കയിലാഴ്‌ത്തിയിരുന്നു. ദിവസങ്ങൾ നീണ്ട പ്രാർത്ഥനയും തമിഴ്‌നാട്ടിൽ ആരാധകർ നടത്തി. സമാന ആശങ്കയാണ് ഇപ്പോഴും നില നിൽക്കുന്നത്. എന്നാൽ ആശങ്ക വേണ്ടെന്നും സാധാരണയുള്ള ചെക്കപ്പിനായാണ് അദ്ദേഹം പോയതെന്നും അടുത്ത വക്താവ് അറിയിച്ചു. ജൂലൈ 10ന് ചെക്കപ്പിന് ശേഷം തലൈവ തിരിച്ചെത്തുമെന്നും രണ്ടു ദിവസത്തിന് ശേഷം കാല കരികാല ഷൂട്ടിങ് ആരംഭിക്കുമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

67 വയസ്സുള്ള സൂപ്പർ സ്റ്റാറിന്റെ കാല കരികാല ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ തലൈവ ആരാധകർ ആശങ്കയിലാണ്. തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും രജനിക്കായി നടത്തുന്നുണ്ട്.