തിരുവനന്തപുരം: സിനിമയിൽ പാരകൾ ഏറെയാണ് എന്നൊരു ആക്ഷേപമുണ്ട്. ശരിയാണെങ്കിലും തെറ്റാണെങ്കിലും ബിഗ്‌ബോസ് ഫെയിം  രജിത് കുമാർ പറയുന്നത് കൂടോത്രത്തിന്റെ രൂപത്തിൽ വന്ന പാരയെ കുറിച്ചാണ്. താൻ സിനിമാ നടൻ ആകുന്നത് തടയാൻ ആരൊക്കെയോ ചേർന്ന് കൂടോത്രം ചെയ്തുവെന്ന് രജിത് കുമാർ ആരോപിക്കുന്നു. അതുകൊണ്ടാണ് എല്ലാം മുടങ്ങിപ്പോയതെന്നും ഗായിക അമൃതയുമായുള്ള വീഡിയോ ചാറ്റിനിടെ രജത്കുമാർ പറയുന്നു. 'പതിനഞ്ചോളം ഓഫറുകൾ വന്നതാണ്. പക്ഷേ ഒന്നും നടന്നില്ല. ഈ അടുത്തിടെ ഞാൻ കേട്ടു, എനിക്കെതിരെ ആരോ മുട്ടയിൽ കൂടോത്രം ചെയ്തിരിക്കുന്നുവെന്ന്. അതുകൊണ്ടാണ് രജിത്തിന് സിനിമാ ഫീൽഡിലേയ്ക്ക് കയറാൻ പറ്റാത്തതെന്ന് പലരും പറയുന്നതായും അറിഞ്ഞു' എന്നാണ് വെളിപ്പെടുത്തൽ.

കൂടോത്രം പോലുള്ള കാര്യങ്ങളിൽ തനിക്ക് വിശ്വാസമുണ്ട്. ഒരാളെ തകർക്കാൻ വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്താൽ ഭാവിയിൽ തകരുന്നത് നമ്മൾ തന്നെയായിരിക്കും. അതിൽ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട. ആർക്കും ഒരു ദോഷവും ഉണ്ടാക്കാതെയിരിക്കുകയാണ് വേണ്ടതെന്നും രജത് കുമാർ പറയുന്നു.

രജിത്കുമാറിന്റെ വാക്കുകൾ

ഓഫറുകളെക്കുറിച്ച് ഒന്നും പറയണ്ട 10- 15 ഓഫറുകളോളം വന്നു. ലാലേട്ടൻ പറഞ്ഞു ലാലേട്ടന്റെ രണ്ടു സിനിമയിൽ തരാമെന്ന്. പക്ഷെ അദ്ദേഹം പറഞ്ഞ ആ രണ്ട് സിനിമകളും കഴിഞ്ഞു. ദിലീപ് സാറിന്റെ ഒരു വർക്ക് പറഞ്ഞു. വിജയ് ബാബു സാറിന്റെ ഒരു ജയസൂര്യ ചിത്രം പറഞ്ഞു. അങ്ങനെ മൊത്തം ഒരു പതിനഞ്ചു വർക്കുകൾ ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയപ്പോൾ പറഞ്ഞിരുന്നു. ഇതൊന്നും നടന്നില്ല. ഈ അടുത്ത ഞാൻ കേട്ടത് എനിക്ക് എതിരെ ആരോ മുട്ടയിൽ കൂടോത്രം ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് എനിക്ക് ഈ ഫീൽഡിൽ അങ്ങോട്ട് കയറാൻ പറ്റാത്ത എന്നും അറിഞ്ഞു.

ഞാൻ ഇതിനെ തള്ളിക്കളയുന്നില്ല. എനിക്ക് വിശ്വാസവും ഉണ്ട്. എന്നാൽ ഈ പ്രവർത്തിയിൽ തകരുന്നത് പണി തരുന്നവർ തന്നെയാകും. ഒരാളെ തകർക്കാൻ വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്താൽ ഭാവിയിൽ തകരുന്നത് നമ്മൾ തന്നെയായിരിക്കും. അതിൽ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട. ആർക്കും ഒരു ദോഷവും ഉണ്ടാക്കാതെയിരിക്കുക. ചതി, വഞ്ചന, തരികിട ഇതൊക്കെ എപ്പോഴും നമ്മുടെ പിന്നാലെ നടക്കുന്ന കാര്യമാണെന്ന് അറിയമാല്ലോ. സ്വപ്ന സുന്ദരി എന്ന സിനിമയാണ് ഞാൻ ഇതിനിടയിൽ ചെയ്തത്. നാട്ടിൻപുറത്തെ സിനിമ. പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിൽ മുഴുനീള വേഷത്തിലാണ് അഭിനയിക്കുന്നത്.