കേരളത്തെ പാക്കിസ്ഥാനെന്ന് വിളിച്ച ടൈംസ് നൗ ചാനലിനെ അനുകൂലിച്ച കേരളത്തിലെ എൻഡിഎ ചെയർമാനും ഏഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖർ എംപിയ്‌ക്കെതിരെ ട്രോൾ പൂരം. അമിത് ഷായെ ' അമിട്ട് ഷാജി' എന്ന ഹാഷ് ടാഗിട്ട് സ്വീകരിച്ചതിന് പിന്നാലെ 'തൊരപ്പൻ രാജീവ്' എന്ന ഹാഷ് ടാഗിലാണ് രാജീവ് ചന്ദ്രശേഖരനെ ട്രോളുന്നത്.

ടൈംസ് നൗ ചാനലിന്റെ പാക്കിസ്ഥാൻ പരാമർശത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത ലക്ഷ്മി കാനാത്തിനുള്ള റിപ്ലേ ട്വീറ്റിലാണ് രാജീവ് ചന്ദ്രശേഖരൻ ചാനലിന്റെ പരാമർശത്തെ അനുകൂലിച്ചുകൊണ്ടുള്ള ചിരി പോസ്റ്റ് ചെയ്തത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെയും വി മുരളീധരനെയും മറുപടി ട്വീറ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്. അതേസമയം രാജീവ് ചന്ദ്രശേഖരനെ വിമർസിച്ച് ശശി തരൂർ എംപി കൂടി രംഗത്തെത്തിയതോടെയാണ് ട്രോൾ പരുമഴയുമായി സൈബർ പോരാളികൾ ഇറങ്ങിയത്.