- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പറക്കാനായി ഫ്ളൈറ്റിൽ കയറുന്ന സമയത്ത് അനാവശ്യ കാര്യങ്ങൾ ചോദിച്ച് ചീഫ് ഫ്ളൈയിങ് ഓഫീസർ സമയം കളഞ്ഞു; പീഡനത്തെ കുറിച്ച് പരാതി പറഞ്ഞപ്പോൾ പുറത്തുപോകാതെ ഒത്തുതീർപ്പാക്കാൻ നിർദ്ദേശം; സഹിക്കാൻ വയ്യാതെയാണ് നാടുവിട്ടു പോയത്; രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ വിദ്യാർത്ഥിനി മറുനാടനോട് പറഞ്ഞത്
കണ്ണൂർ: തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ വിദ്യാർത്ഥിനി നേരിടേണ്ടി വന്നിട്ടുള്ളതുകൊടിയ പീഡനങ്ങൾ. സംഭവുമായി ബന്ധപ്പെട്ട് ആരിൽ നിന്നും നീതി ലഭിക്കുന്നില്ല എന്നും വിദ്യാർത്ഥിനി മറുനാടൻ മലയാളിയോട് പറഞ്ഞു. പൈലറ്റ് ആവാൻ പഠിക്കുന്ന വിദ്യാർത്ഥിനിയെ മനപ്പൂർവ്വം ഉപദ്രവിക്കാനുള്ള ശ്രമമാണ് രാജേന്ദ്രൻ എന്ന ചീഫ് ഫ്ളൈയിങ് ഓഫീസറുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. പലപ്പോഴായി ഇതിനെപ്പറ്റി വിദ്യാർത്ഥിനി പരാതി കൊടുത്തവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. വിവരം പുറത്തു പോകാതെ ഒത്തുതീർപ്പ് ആക്കാനാണ് നോക്കിയത് എന്ന് വിദ്യാർത്ഥിനി പറയുന്നു.
ഒരു തവണ പറക്കാനായി 12000 രൂപയോളമാണ് വിദ്യാർത്ഥികൾക്ക് ചെലവ്. ഇത് പൈലറ്റ് ആവാൻ പഠിക്കുന്ന വിദ്യാർത്ഥിനി ആയതിനാൽ ചീഫ് ഫ്ളയിങ് ഓഫീസറുടെ കൂടെ വേണം പറക്കാൻ. ഇങ്ങനെ പറക്കാനായി ഫ്ളൈറ്റിൽ കയറുന്ന സമയത്ത് അനാവശ്യ കാര്യങ്ങൾ ചോദിച്ച് സമയം കളയുകയായിരുന്നു ചീഫ് ഫ്ളയിങ് ഓഫീസർ ചെയ്തത് എന്ന് വിദ്യാർത്ഥിനി പറയുന്നു.
ഇതിനുപുറമേ സുഹൃത്തായിരുന്ന മറ്റൊരു വിദ്യാർത്ഥിനി മനപ്പൂർവ്വം ഉപദ്രവിക്കാൻ ആയി റൂമിൽ നിന്നും സാധനങ്ങൾ അടക്കം ഒളിപ്പിച്ചു വെച്ചു. മാത്രമല്ല സർട്ടിഫിക്കറ്റുകൾ പോലും കൃത്യമായ രീതിയിൽ കൊടുക്കാതെയും വിദ്യാഭ്യാസ സംരംഭമായി പല രീതിയിലുള്ള ഉപദ്രവങ്ങളും വിദ്യാർത്ഥി നേരിട്ടു എന്ന് അവർ മറുനാടൻ മലയാളിയുടെ എടുത്തു പറഞ്ഞു.
ഈ സംഭവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി പറഞ്ഞപ്പോൾ പൊലീസ് അടക്കം സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചു എന്നും വിദ്യാർത്ഥിനി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് വലിയതുറ പൊലീസ് ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പറക്കാൻ ആവശ്യമായ ലൈസൻസും, മെഡിക്കൽ അസ്സസ്മെന്റ് ഡോക്യുമെന്റും മറ്റുകാര്യങ്ങളും അടക്കം അക്കാഡമിയുടെ അടുത്തുള്ള ഹോട്ടലിലെ ഫുഡ് വേസ്റ്റ് നിക്ഷേപിക്കുന്ന സ്ഥലത്തുനിന്നും കണ്ടെടുത്തു. തന്നോട് വ്യക്തിവൈരാഗ്യം കൊണ്ട് ഈ സർട്ടിഫിക്കറ്റ് തനിക്ക് ലഭിക്കരുത് എന്നുള്ള ചിന്തയിൽ ഉപേക്ഷിച്ചതാണ് എന്നും ഹോട്ടലിൽ ഉള്ള ആളുകൾ കണ്ടതിനാൽ മാത്രമാണ് അത് കിട്ടിയതെന്നും വിദ്യാർത്ഥിനി പറയുന്നു.
ഇതിനുപുറമേ പരിശോധിച്ചപ്പോൾ മാല കാണുന്നില്ല എന്ന് വിദ്യാർത്ഥി കണ്ടെത്തി. സിസിടിവി പരിശോധിക്കാൻ നോക്കിയപ്പോൾ അത് നടന്നില്ല. അതുകൊണ്ടുതന്നെ പേട്ട പൊലീസിൽ പരാതി കൊടുത്തു. അവർ അന്വേഷണം നടത്തിയപ്പോൾ അത് എടുത്തിരിക്കുന്നത് ഉറ്റസുഹൃത്തും റൂമേറ്റുമായിരുന്ന വിദ്യാർത്ഥിനിയാണ് എന്ന് കണ്ടെത്തി. ഈ കാര്യങ്ങളൊക്കെ പറഞ്ഞ് അക്കാദമിയിൽ പലതവണ കമ്പ്ലീറ്റ് പറഞ്ഞപ്പോൾ ഇത് പുറത്തു പറയരുത് എന്നും ഇത് അക്കാദമിയുടെ റെപ്യൂട്ടേഷനെ ബാധിക്കുമെന്നും അക്കാദമി വിദ്യാർത്ഥിനി അടുത്തുപറഞ്ഞു.
പലതവണ ഇത്തരത്തിൽ ഉപദ്രവങ്ങൾ നേരിട്ടപ്പോൾ ഇവർ സഹിക്കാൻ വയ്യാതെ നാടുവിട്ടുപോയിട്ടുണ്ട്. ആ സംഭവം നടന്ന ശേഷം മാത്രമാണ് മാധ്യമങ്ങൾ തന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തിയത് എന്ന് വിദ്യാർത്ഥിനി പറയുന്നു. സാധാരണക്കാരിയായതിനാൽ തനിക്ക് നീതി ലഭിക്കുമോ എന്നുള്ള സംശയം വിദ്യാർത്ഥിനിക്കുണ്ട്. പരാതിയിന്മേൽ കൃത്യമായ അന്വേഷണം സത്യാവസ്ഥ കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം.